29 in Thiruvananthapuram

News

‘തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരും’; ആത്മവിശ്വാസം പ്രകടിപ്പിച്ച് സുരേഷ് ഗോപി

തൃശൂർ: കേരളത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് നടൻ സുരേഷ് ഗോപി. തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിയുടെ ഒപ്പം വരുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തൃശൂരിൽ രണ്ട് വർഷമായി ശക്തമായ പ്രവർത്തനം നടക്കുന്നുണ്ടെന്നും, ഒരു പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മം മാത്രമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വീര സവർക്കർ വന്നാലും ബിജെപി ജയിക്കില്ലെന്ന ടിഎൻ പ്രതാപൻ എംപിയുടെ പ്രസ്‌താവനയ്‌ക്കും സുരേഷ് ഗോപി മറുപടി നൽകുകയുണ്ടായി. വീര സവർക്കർ വന്നാൽ...

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ പാര്‍ട്ടിവിട്ടു, ബിജെപിയിലേക്ക്?

മുംബൈ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ ഏറെ നാളായി അതൃപ്തനാണ് അശോക് ചവാന്‍. വരും ദിവസം തന്നെ അശോക് ചവാന്‍ പാര്‍ട്ടി ബി ജെ പിയില്‍ ചേരാനാണ് സാധ്യത. തിങ്കളാഴ്ച മുംബൈയില്‍ വെച്ച് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുമായി ചവാന്‍ കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിരവധി നേതാക്കള്‍ ബി...

മാര്‍ച്ച് 10 ന് രാജ്യവ്യാപകമായി തീവണ്ടി തടയല്‍; ഡല്‍ഹി ചലോ പുനരാരംഭിക്കാന്‍ കര്‍ഷകര്‍

ന്യൂദല്‍ഹി: പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്ന കര്‍ഷകര്‍ പ്രതിഷേധം പുനരാരംഭിക്കുന്നു. മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് 12 മുതല്‍ 4 വരെ രാജ്യവ്യാപകമായി തീവണ്ടി തടയല്‍ സമരം നടത്തിയാണ് പ്രതിഷേധം പുനരാരംഭിക്കുക എന്ന് കര്‍ഷക നേതാക്കളായ സര്‍വാന്‍ സിംഗ് പന്ദേറും ജഗ്ജിത് സിംഗ് ദല്ലേവാളും പ്രഖ്യാപിച്ചു. കര്‍ഷകര്‍ മാര്‍ച്ച് 6 ന് സമാധാനപരമായ രീതിയില്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ ജന്മദേശമായ പഞ്ചാബിലെ ബല്ലോഹ് ഗ്രാമത്തില്‍...

ரூ,1,368 கோடி! No 1 இடத்தில் லாட்டரி அதிபர் மார்ட்டின்! புல்வாமா தாக்குதல் பின் வந்த நன்கொடை!

சென்னை: தமிழ்நாட்டைச் சேர்ந்த லாட்டரி அதிபர் மார்ட்டின் தேர்தல் பத்திரங்கள் மூலம் ரூ,1,368 கோடி நிதி அளித்துள்ளது அரசியல் வட்டாரத்தில் சர்ச்சையைக் கிளப்பி உள்ளது.பாஜக அரசு கொண்டு வந்த தேர்தல் பத்திரங்கள் திட்டங்கள் செல்லாது என்று கடந்த சில தினங்கள் முன்னதாக அதிரடி தீர்ப்பை உச்சநீதிமன்றம் வழங்கி இருந்தது. எனவே தேர்தல் பத்திரங்கள் தொடர்பான ஆவணங்களை எஸ்பிஐ வங்கி தேர்தல் ஆணையத்திடம் செவ்வாய்க் கிழமை மாலைக்குள் ஒப்படைக்க வேண்டும் என்று உச்சநீதிமன்றம் வங்கிய கெடு வித்திருந்தது. அதன்படி...

തമിഴ്‌നാട് എംപി ഗണേശമൂർത്തി ആശുപത്രിയിൽ; ആത്മഹത്യാ ശ്രമം? കീടനാശിനി കലർത്തിയ വെള്ളം കുടിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡ് മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംപിയായ എംഡിഎംകെയുടെ എ ഗണേശമൂർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീടനാശിനി കലർത്തിയ വെള്ളം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് സംശയം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ട ഗണേശമൂർത്തിയെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബാംഗങ്ങൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9.30നാണ് ഗണേശമൂർത്തിയെ റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. കീടനാശിനി വെള്ളത്തിൽ...

കോഴിമുട്ട പോലെയല്ല താറാവ് മുട്ട; താറാവ് മുട്ടയുടെ 5 ​ഗുണങ്ങൾ അറിഞ്ഞാൽ ശരിക്കും അമ്പരക്കും

ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്ന ഒന്നാണ്. എന്നാൽ താറാവ് മുട്ടയുടെ ​ഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ? താറവ് മുട്ടക്ക് ധാരാളം ആരോ​ഗ്യ ​ഗുണങ്ങളുണ്ട്. ഇത് രുചികരവും പോഷക പ്രദവുമാണ്. അവയിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, ഇരുമ്പ്, സെലിനിയം തുടങ്ങിയ ധാതുക്കൾ ധാരാളമുണ്ട്. കൂടാതെ, കോഴിമുട്ടകളെ അപേക്ഷിച്ച് താറാവ് മുട്ടകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉയർന്ന സാന്ദ്രതയുണ്ട്, ഇത് ഹൃദയത്തിനും തലച്ചോറിനും ഗുണം ചെയ്യും. താറാവ് മുട്ടകൾ ചില...

2 நிமிடம் போதும்.. மோடி அடுத்து என்ன பேசுவாருன்னு நான் முடிவு செய்வேன்.. ராகுல் காந்தி பேச்சு

ரேபரேலி: தான் விரும்பியதை எல்லாம் பிரதமர் மோடியைப் பேச வைக்க முடியும் என்ற ராகுல் காந்தி, தேர்தல் முடிந்ததும் மோடி நிச்சயம் பிரதமர் பதவியில் நீடிக்க மாட்டார் என்றும் தெரிவித்தார். நமது நாட்டில் மொத்தம் ஏழு கட்டங்களாக லோக்சபா தேர்தல் நடைபெறுகிறது. அதில் 4 கட்ட தேர்தல் நடந்து முடிந்துவிட்ட நிலையில், இன்னும் 3 கட்ட தேர்தல் நடைபெற உள்ளது.   இந்தத் தேர்தலில் பாஜகவின் என்டிஏ கூட்டணிக்கும் எதிர்க்கட்சிகளின் இந்தியா கூட்டணிக்கும் இடையே தான் நேரடி...

ചാള്‍സ് രാജാവിന് അധികാരം നഷ്ടമാവും, രാജകുടുംബത്തിന് പുറത്തുനിന്നൊരാള്‍ ഭരണം നേടുമെന്ന് നോസ്ട്രഡാമസ്

ലണ്ടന്‍: നോസ്ട്രഡാമസ് പ്രവചനങ്ങള്‍ ലോകമാകെ അതിപ്രശസ്തമാണ്. നിരവധി കാര്യങ്ങള്‍ അദ്ദേഹം പ്രവചിക്കുകയും ശരിയായി വരികയും ചെയ്തിട്ടുണ്ട്. ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗയെ അദ്ദേഹവുമായി പലപ്പോഴും താരതമ്യം ചെയ്യാറുമുണ്ട്. പശ്ചിമേഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം അടക്കം നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ വരുന്നതാണ്. അതേസമയം ബ്രിട്ടീഷ് രാജകുടുംബത്തെ കുറിച്ച് ചാള്‍സ് രാജാവിനെ കുറിച്ചും അദ്ദേഹം നടത്തിയ പ്രവചനങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചാള്‍സ് രാജാവ് അധിക കാലം അധികാരത്തുണ്ടാവില്ലെന്നാണ് നോസ്ട്രഡാമസ് നടത്തുന്ന പ്രവചനം. ചാള്‍സ് രാജാവിന്റെ ക്യാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് വലിയ വിവാദം...

രാമോജി ഫിലിം സിറ്റി സ്ഥാപകൻ രമോജി റാവു അന്തരിച്ചു

ഹൈദരാബാദ്: രാമോജി ഫിലിം സിറ്റി സ്ഥാപകൻ രമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇടിവി, ഈനാട് അടക്കമുള്ള വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.   ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ ഒരു കാർഷിക കുടുംബത്തിലാണ് ചെറുകുരി രാമോജി റാവു ജനിച്ചത്. നിർമ്മാതാവ്, വിദ്യാഭ്യാസ, പത്രപ്രവർത്തകൻ, മാധ്യമ സംരംഭകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി...

കുവൈത്തില്‍ നിന്ന് ആശ്വാസവാര്‍ത്ത; പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗള്‍ഫിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നത്. ചികിത്സയിലുള്ള 14 മലയാളികളില്‍ 13 പേരും നിലവില്‍ വാര്‍ഡുകളിലാണ് ചികിത്സയിലുള്ളത് എന്നാണ് പുറത്ത് വരുന്ന വിവരം. ഒരാള്‍ ഐസിയുവിലാണ്. എന്നാല്‍ ഇവരില്‍ ആരുടേയും നില ഗുരുതരമല്ല. അല്‍ അദാന്‍, മുബാറക് അല്‍ കബീര്‍, അല്‍ ജാബര്‍, ജഹ്‌റ ഹോസ്പിറ്റല്‍, ഫര്‍വാനിയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്....