29 in Thiruvananthapuram

News

എറണാകുളത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം; സമീപവാസികളെ ഒഴിപ്പിച്ചു, തീയണക്കാനുള്ള ശ്രമം തുടരുന്നു …

എറണാകുളം: കാക്കനാട് വാഴക്കാലയിൽ വൻ തീപിടിത്തം. ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശത്ത് നിന്ന് സമീപവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ആക്രികടയിൽ നിന്നും തീ ആളിപ്പടരുകയായിരുന്നു. ഇവിടെ ഗോഡൗണിൽ സൂക്ഷിച്ച പഴയ ഫ്രഡ്ജ് പെയിന്റ് അടക്കമുള്ള ആക്രിസാധനങ്ങൾ പൊട്ടിത്തെറിക്കുകയും കനത്ത പുക പടരുകയും ചെയ്യുന്നുണ്ട്. നിലവിൽ രണ്ട് യൂണിറ്റ് അഗ്നിശമനസേനാംഗങ്ങളാണ് സ്ഥലത്തുള്ളത്. ജനവാസ മേഖലയാണിത്. അതുകൊണ്ട് തന്നെ ആളുകളെ പെട്ടെന്ന് തന്നെ ഒഴിപ്പിച്ചു.മേരി മാതാ സ്കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തുണ്ടായത്....

ബോബി ചെമ്മണ്ണൂരിനെതിരെ പോലീസിൽ പരാതി നൽകി ഹണി റോസ് …

കൊച്ചി: വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെതിരെ പോലീസിൽ പരാതി നൽകി നടി ഹണി റോസ്. സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക ചുവയോടെ തുടർച്ചയായി പരാമർശങ്ങള്‍ നടത്തിയെന്നുമാണ് ഹണിയുടെ പരാതിയിൽ പറയുന്നത്. എറണാകുളം സെൻട്രൽ പോലീസിനാണ് ഹണി റോസ് ഇത് സംബന്ധിച്ച പരാതി നൽകിയത്. തന്റെ പേര് മറച്ചുവയ്ക്കരുതെന്നാണ് ഹണി റോസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്.   സ്ത്രീത്വത്തെ അപമാനിച്ചപ്പോൾ ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് ഹണി റോസ് പറയുന്നത്. എന്നാൽ വീണ്ടും അധിക്ഷേപം തുടർന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്. തന്റെ...

കലോത്സവ സമാപനം; നാളെ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് അവധി,

തിരുവനന്തപുരം: സംസ്ഥന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിവസമായ ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് അവധി. വേദികൾക്കും താമസ സൗകര്യം ഒരുക്കിയ സ്കൂൾക്കും വാഹനങ്ങൾ വിട്ടുകൊടുത്ത സ്കൂളുകൾക്കും നേരത്തെ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.   മറ്റ് സ്കൂൾ കുട്ടികൾക്ക് കലോകത്സവം കാണാൻ അവസരം വേണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെയാണ് അവധി നൽകുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുട്ടികൾ കലോത്സവ വേദിയിലെത്തി...

പ്രത്യേക കരാര്‍, മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തിയേക്കും; റിപ്പോര്‍ട്ട് വൈറല്‍

ആധുനിക ഫുട്‌ബോളിലെ പകരം വെക്കാനില്ലാത്ത ഇതിഹാസമാണ് ലയണല്‍ മെസി. എട്ട് തവണ ബാലന്‍ദ്യോറില്‍ മുത്തിയ മെസി അര്‍ജന്റീനയെ മുന്നില്‍ നിന്ന് നയിച്ച് ലോകകപ്പും കോപ്പാ അമേരിക്കയും ചൂടിച്ചു. നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കൊപ്പമാണ് മെസിയുള്ളത്. ബാഴ്‌സലോണയിലൂടെ വളര്‍ന്ന മെസിക്ക് പ്രത്യേക സാഹചര്യത്തില്‍ കൂടുമാറ്റം നടത്തേണ്ടി വന്നെങ്കിലും അദ്ദേഹത്തിന്റെ ഹൃദയം ബാഴ്‌സലോണക്കൊപ്പമാണെന്ന് പറയാം.   ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ ടീമില്‍ നിന്ന് പടിയിറങ്ങിയ മെസി ബാഴ്‌സലോണ ടീമിലേക്ക് തിരിച്ചെത്തണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. മെസി തന്റെ വലിയ ആഗ്രഹമായി...

നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു; ആക്രമണം വീട്ടിലെ മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ

മുംബൈ: നടന്‍ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ മോഷണം. നടിയും ഭാര്യയുമായ കരീന കപൂറിനൊപ്പം സെയ്ഫ് താമസിക്കുന്ന മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാക്കളെ തടയാന്‍ ശ്രമിക്കുന്നതിനിടെ സെയ്ഫ് അലി ഖാന് കുത്തേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായി ബാന്ദ്ര ഡിവിഷന്‍ ഡിസിപി പറഞ്ഞു. ലീലാവതി ആശുപത്രിയില്‍ ആണ് സെയ്ഫിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ്...

എനിക്ക് പ്രായമായതിനാലാണോ പ്രണയം ശ്രദ്ധിക്കാതെ പോയത്’, മമ്മൂട്ടിയുടെ ചോദ്യം…ഡാൻസിനെ കുറിച്ചും പ്രതികരണം

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ചെയ്ത ഡൊമനിക് ആന്റ് ദി ലേഡീസ്’ വിജയകരമായി പ്രദർശനം തുടരുകയാണ്. ഗൗതം മേനോന്റെ ആദ്യ മലയാള ചിത്രമാണിത്. ഗൗതം മേനോന്‌റെ പ്രണയ പടങ്ങളുടെ ആരാധകരാണ് പൊതുവെ മലയാളികൾ. അതുകൊണ്ട് തന്നെ മമ്മൂട്ടിയെ നായകനായി ഗൗതം മേനോൻ ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ പ്രമേയം പ്രണയമായിരിക്കുമോയെന്ന കൗതുകം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. എന്നാൽ ഷെര്‍ലക്ക് ഹോംസ് ശൈലിയില്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ അന്വേഷണമാണ് സിനിമ പറയുന്നത്. എന്തായാലും ഗൗതം മേനോന്റെ ചിത്രത്തിൽ...

കെആർ മീര ശിക്ഷിക്കപ്പെട്ടാൽ അതൊരു മാതൃകയാവും, ബോചെ കേരളത്തിന്റെ ഇലോൺ മസ്‌ക്’; രാഹുൽ ഈശ്വർ

എഴുത്തുകാരി കെആർ മീരയ്ക്ക് എതിരെ പരാതി നൽകിയത് മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലെന്ന് രാഹുൽ ഈശ്വർ. എറണാകുളം സെൻട്രൽ പോലീസിനാണ് പരാതി നൽകിയതെന്നും രാഹുൽ വൺഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ഹണി റോസ് നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസിന് ബോധ്യമായ കാര്യമാണെന്നും അവർക്ക് എതിരെ 10 കോടിയുടെ മനനഷ്‌ടക്കേസ് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുകേഷ് എംഎൽഎ അടക്കമുള്ളവരുടെ കേസുകളിൽ വ്യാജ പരാതികളാണ് വന്നതെന്നും ഇത്തരം പരാതികൾ പുരുഷന്മാരെ കുടുക്കുകയാണെന്നും രാഹുൽ ആരോപിച്ചു. നിയമസംവിധാനങ്ങൾ സ്ത്രീപക്ഷം...

ഗാസയെ അമേരിക്ക ഏറ്റെടുക്കുമെന്ന് ഡൊണാൾഡ് ട്രംപ്;

ന്യൂയോർക്ക്: യുദ്ധത്തിൽ തകർന്ന ഗാസ ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പലസ്‌തീനികളെ മറ്റൊരിടത്ത് പുനരധിവസിപ്പിച്ചതിന് ശേഷം യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പ് യുഎസ് ഏറ്റെടുക്കുമെന്നും അത് വികസിപ്പിക്കുകയും അത് സ്വന്തമാക്കുകയും ചെയ്യുമെന്നുമാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. അപ്രതീക്ഷിതമായാണ് ട്രംപ് നിർണായക കൂടിക്കാഴ്‌ചയിൽ അസാധാരണ നിർദ്ദേശം മുന്നോട്ട് വച്ചത്. പലസ്‌തീനുകളും ഇരു രാജ്യങ്ങളും നിർദ്ദേശം പാടെ നിരസിച്ചിട്ടും, യുദ്ധത്തിൽ തകർന്ന പ്രദേശങ്ങളിൽ നിന്ന് ഈജിപ്‌ത്‌, ജോർദാൻ തുടങ്ങിയ...

മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദി’; മോദി ബിജെപി ആസ്ഥാനത്ത്

ഡൽഹി: ഡൽഹി ബി ജെ പി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡൽഹി ദുരന്തമുക്തമായെന്ന് മോദി പറഞ്ഞു. ഡൽഹിയുടെ സ്നേഹത്തിന് നന്ദി പറഞ്ഞ അദ്ദേഹം ‘ മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദി’ എന്നും പറഞ്ഞു. വികസനത്തിന്റെയും കാഴ്ചപ്പാടിന്റെയും വിശ്വാസത്തിന്റെയും വിജയമാണ് ഡൽഹിയിലേതെന്നും ഡൽഹിയിലെ ജനങ്ങൾ അഴിമതിയും രാഷ്ട്രീയത്തിലെ നുണകളും പൊറുക്കില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾ‌ക്ക് ഭരണമാണ് വേണ്ടത് നാടകമല്ല അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു....

കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതിയെന്ന് ഗഡ്കരി: സില്‍വർ ലൈന്‍ യാത്രസമയം കുറയ്ക്കുമെന്ന് ഗോയല്‍

കൊച്ചി: കേരളത്തില്‍ മൂന്ന് ലക്ഷം കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. സംസ്ഥാനത്തെ റോഡ് വികസനമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായിട്ടാണ് ഈ തുക അനുവദിക്കുക. കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇൻവെസ്റ്റ് കേരള ​ഗ്ലോബൽ സമ്മിറ്റിൽ ഓണ്‍ലൈനായി പങ്കെടുക്കവേയായിരുന്നു കേന്ദ്ര മന്ത്രിയുടെ നിർണ്ണായക പ്രഖ്യാപനം. കേരളത്തിലെ റോഡ് വികസനത്തിന് മാത്രമായി 50000 കോടി രൂപയുടെ പദ്ധതികള്‍ ഉടന്‍ തന്നെ നടപ്പിലാക്കും. പാലക്കാട്-മലപ്പുറം പാതയ്ക്കായി 10000 കോടിയും അങ്കമാലി ബൈപാസിന് 6000...