25 in Thiruvananthapuram

News

പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും കുടുങ്ങുമോ?; സിസിടിവി ദൃശ്യങ്ങൾ പുറത്ത്..ഓംപ്രകാശിന്റെ മുറിയിലെത്തി

ലഹരി കേസിൽ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയിൽ സിനിമാ താരങ്ങൾ എത്തിയെന്ന് സംശയം. ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ഓംപ്രകാശിന്റെ മുറിയിൽ എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതായി മാത്യുഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. മലയാള സിനിമയിൽ ലഹരി ഉപയോഗം വ്യാപകമാകുന്നുവെന്ന ആരോപണങ്ങൾ ശക്തമാണ്. അതിനിടയിലാണ് താരങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.   ലഹരി കേസിൽ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയിൽ സിനിമാ താരങ്ങൾ എത്തിയെന്ന് സംശയം. ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ഓംപ്രകാശിന്റെ...

ശോഭ സുരേന്ദ്രന് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ കൃഷ്ണകുമാറിന് വേണ്ടിയും നേതാക്കൾ ചരടുവലി …

      മണ്ഡലത്തിൽ തുടക്കം മുതൽ തന്നെ ശോഭ സുരേന്ദ്രന്റെ പേര് ഉയർന്ന് കേട്ടിരുന്നു. മത്സരിച്ചിടങ്ങളിലെല്ലാം സീറ്റ് ഉയർത്തിയ നേതാവാണ് ശോഭ. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലും ശോഭ സുരേന്ദ്രന് വലിയ മുന്നേറ്റം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നു. ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ശോഭ പാലക്കാട് മത്സരിച്ചാൽ സാഹചര്യം ബി ജെ പിക്ക് അനുകൂലമാകുമെന്നാണ് ഒരു വിഭാഗം കരുതുന്നത്. പ്രത്യേകിച്ച് സംഘടന തലത്തിൽ ബി ജെ പിക്ക് ശക്തിയുള്ള മണ്ഡലത്തിൽ. ദേശീയ നേതൃത്തിനും ശോഭയെ പരിഗണിക്കുന്നതിനോട് താത്പര്യമുണ്ടെന്നാണ്...

പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമർപ്പണം വൻ ആഘോഷമാക്കാൻ ഒരുങ്ങി കോൺഗ്രസ്

വയനാട്: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമർപ്പണം  ഇന്ന് ഉച്ചയ്ക്ക് 12.30ന് പ്രിയങ്ക ഗാന്ധി പത്രിക സമർപ്പിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിന് മുന്നോടിയായി  റാലിയും റോഡ്‌ഷോയും ഒക്കെ നടത്തിക്കൊണ്ട് നെഹ്‌റു കുടുംബത്തിലെ അംഗത്തിന്റെ വരവിനെ നാടെങ്ങും അറിയിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.   രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഒക്കെ പങ്കെടുക്കുന്ന റോഡ്ഷോയാണ് ഇന്നത്തെ പ്രധാന പരിപാടി. ഇരുവരും ഇതിനായി വയനാട്ടിൽ എത്തി കഴിഞ്ഞു. കൽപ്പറ്റ പുതിയ ബസ് സ്‌റ്റാൻഡ്‌ പരിസരത്ത് നിന്ന്...

രാഹുൽ മാങ്കൂട്ടത്തിലിനായി പ്രചരണത്തിന് ഇറങ്ങുമെന്ന് ഡി എം കെ നേതാവും നിലമ്പൂർ എം എൽ എയുമായ പിവി അൻവർ

  പാലക്കാട്; ഇന്നലെ നടന്ന ഡി എം കെ കൺവൻഷനിൽ വെച്ചായിരുന്നു അൻവറിന്റെ പ്രഖ്യാപനം. ഡി എം കെ സ്ഥാനാർത്ഥിയായ മിൻഹാജിൻ്റെ സ്ഥാനാർഥിത്വം പിൻവലിക്കുകയാണെന്നും ഒരു ഉപാധിയുമില്ലാതെ പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയ്ക്കുകയാണെന്നുമായിരുന്നു അൻവറിന്റെ വാക്കുകൾ. പാർട്ടി നടത്തിയ സർവ്വേയുടെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്നും അൻവർ വ്യക്തമാക്കി. സർവേയിൽ ഡി എം കെ സ്ഥാനാർത്ഥിയുടെ സാന്നിധ്യം കൂടുതൽ ഗുണം ചെയ്യുക ബി ജെ പിയ്ക്കാണെന്നാണ് കണ്ടെത്തൽ എന്നാണ് അൻവർ അറിയിച്ചത്. പാലക്കാട്...

യുഎഇയിൽ ഇനി 17 വയസുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് ; ട്രാഫിക് നിയമങ്ങളിൽ , കൂടുതലറിയാം

ദുബായ്: യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടാനുള്ള പ്രായപരിധിയിലെ ഇളവ് ഉൾപ്പെടെ പുതിയ മാറ്റങ്ങളുമായി ട്രാഫിക്ക് നിയമങ്ങൾ അവതരിപ്പിച്ച് ഭരണകൂടം. അടുത്ത വർഷം മാർച്ച് 29 മുതൽ നിലവിൽ വരുന്ന രീതിയിലാണ് ഈ നിയമങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 25 വെള്ളിയാഴ്‌ചയാണ് ഭരണകൂടം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരുപാട് പേർക്ക് ഗുണകരമാവുന്ന മാറ്റമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമ കൂട്ടായ്‌മയായ എക്‌സിലൂടെ ഭരണകൂടം വിശദാംശങ്ങൾ പങ്കുവയ്ക്കുകയും ചെയ്‌തു. ആഗോള തലത്തിൽ തന്നെ നടക്കുന്ന വിപ്ലവകരമായ മാറ്റത്തിന് ഒപ്പം സഞ്ചരിക്കാനാണ്...

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍;

കൊച്ചി: മലയാള സിനിമയിലെ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയില്‍. 43 വയസായിരുന്നു. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. അടുത്ത കാലത്ത് പുറത്തിറങ്ങിയ ശ്രദ്ധേയമായ പല മലയാള സിനിമകളിലും എഡിറ്റിംഗ് നിര്‍വഹിച്ചത് നിഷാദ് യൂസഫ് ആയിരുന്നു. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിംഗിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഓപ്പറേഷന്‍ ജാവ, വണ്‍, ചാവേര്‍, രാമചന്ദ്ര ബോസ്സ് & കോ, ഉടല്‍, ആളങ്കം,  ഉണ്ട,...

അംബാനി… ഒറ്റ ആഴ്ച 15,393.45 കോടി രൂപയുടെ വരുമാനം;

ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തികളില്‍ ഒരാളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് അംബാനി. ലോകത്തെ തന്നെ ഏറ്റവും സമ്പന്നരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഫോബ്സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 105.1 ബില്യണ്‍ ഡോളറാണ്. അതായത് ഏകദേശം 88,42,46,94,32,210 രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഇപ്പോഴിതാ ഇക്കഴിഞ്ഞ ഉത്സവ സീസണില്‍ മറ്റാരേക്കാളും ലാഭം കൊയ്തത് മുകേഷ് അംബാനിയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഉത്സവ സീസണില്‍ ഓഹരി വിപണിയില്‍ 15,393.45 കോടി രൂപയുടെ വരുമാനമാണ്...

സൗദി അറേബ്യയും കുവൈത്തും ഇന്ത്യയെ കൈവിടാത്തതിന് കാരണം ഇതാണ്;

ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. അതുകൊണ്ടുതന്നെ ലോകത്തെ പ്രധാന രാജ്യങ്ങള്‍ ഈ രണ്ട് വിപണിയെയും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. യുവജനങ്ങള്‍ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയുടെ പ്രാധാന്യം ഒരുപടി മുന്നിലാണ്. യുവജനങ്ങള്‍ കുറയുന്നു എന്ന പ്രതിസന്ധി നേരിടുന്ന രാജ്യമാണ് ചൈന. ഈ വെല്ലുവിളി മറികടക്കാന്‍ അവര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ്. അതിവേഗം വളരുന്ന വിപണിയായതിനാല്‍ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയ്ക്ക് സൗദി അറേബ്യയ്ക്ക്...

ഹോട്ട് ആകാന്‍ നോക്കി, കോപ്പ് ആയി; പ്രായം എത്രയെന്ന് വല്ല ബോധവും ഉണ്ടോ? നവ്യയുടെ ന്യു ലുക്കിന് വിമര്‍ശനം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ എന്നന്നേക്കുമായി ഇടം നേടിയ താരം. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള നവ്യ മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കലോത്സവ വേദികളിലൂടെ സിനിമയിലെത്തിയ നവ്യ മികച്ചൊരു നര്‍ത്തകി കൂടെയാണ്. ഒരുത്തീ എന്ന വികെ പ്രകാശ് ചിത്രത്തിലൂടെയാണ് നവ്യ തിരികെ വരുന്നത്. സിനിമ വലിയ വിജയമായി മാറുകയും നവ്യ തന്റെ മടങ്ങി വരവില്‍ കയ്യടി നേടുകയും ചെയ്തു....

ബിജെപി എംഎല്‍എയുടെ പട്ടാഭിഷേകം അംഗീകരിച്ചില്ല; സിറ്റി പാലസിന് മുന്നില്‍ സംഘര്‍ഷം ..

ജയ്പൂര്‍: ബി ജെ പി എം എല്‍ എ വിശ്വരാജ് സിംഗിനും അനുയായികള്‍ക്കും സിറ്റി പാലസിലേക്ക് പ്രവേശനം നിഷേധിച്ചതിന് പിന്നാലെ സംഘര്‍ഷം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വിശ്വരാജ് സിംഗിന്റെ ചെറിയച്ഛനായ അരവിന്ദ് സിംഗ് മേവാര്‍ ആണ് സിറ്റി പാലസിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് എം എല്‍ എയെ വിലക്കിയത്. ഈ മാസമാദ്യം പിതാവ് മഹേന്ദ്ര സിംഗ് മേവാറിന്റെ മരണത്തെ ത്തുടര്‍ന്ന് ചിറ്റോര്‍ഗഡ് കോട്ടയിലെ പഴയ രാജകുടുംബത്തിന്റെ തലവനായി വിശ്വരാജ് സിംഗ് അഭിഷേകം ചെയ്യപ്പെട്ടിരുന്നു.   എന്നാല്‍ മഹേന്ദ്ര...