ബെംഗളൂരു: രാജ്യത്ത് ബിജെപി അനുകൂല തരംഗമുണ്ടെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കർണാടകയില്‍ നിന്നുള്ള 28 സീറ്റുകളിലും പാർട്ടി വിജയിക്കുമെന്നും കർണാടക ബി ജെ പി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു. രാജ്യത്തെ ബുദ്ധിമാനായ ജനങ്ങൾ കോൺഗ്രസ് പാർട്ടിയുടെ ഗിമ്മിക്കി ഗ്യാരണ്ടികളിൽ വീഴില്ലെന്നും ബി ജെ പി ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസൂത്രണ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. “നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യം അതിവേഗം വികസനത്തിന്റെ പാതയിലേക്ക് നീങ്ങും....
ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പരിപാടി ആണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. നാഗാലാന്‍ഡിലെ കൊഹിമയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ജനുവരി 22ലെ പരിപാടി ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് നരേന്ദ്ര മോദിയുടെ ഒരു സമ്പൂര്‍ണ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്. അത് പൂര്‍ണമായും ഒരു ബിജെപി-ആര്‍എസ്എസ് പരിപാടിയാണ്. അതുകൊണ്ടാണ് ആ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കിയത്, രാഹുല്‍ ഗാന്ധി പറഞ്ഞു. ഞങ്ങള്‍ എല്ലാ...
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കെഎസ്‌യു പ്രവർത്തകൻ ഇജിലാൽ അറസ്‌റ്റിൽ. കേസിലെ എട്ടാം പ്രതിയാണ് കണ്ണൂർ സ്വദേശിയായ ഇജിലാൽ. എസ്എഫ്ഐയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. അതേസമയം, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസിൽ മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. കെഎസ്‌യു, ഫ്രട്ടേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. വധശ്രമം ഉൾപ്പെടെ 9 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്നാം...
சென்னை: மதுரைக்கு கடந்த சில நாட்களாக புதிய விமான சேவைகள் தொடங்கப்பட்டு வருகின்றன. திடீரென மதுரைக்கு விடப்படும் விமானங்களின் எண்ணிக்கை உயர தொடங்கி உள்ளன. சமீபத்தில் சென்னையில் உலக முதலீட்டாளர்கள் மாநாடு இரண்டு நாட்கள் நடந்தது. இந்த மாநாட்டில் பல்வேறு முதலீடுகள் தொடர்பான அறிவிப்புகள் வெளியாகின. 2 நாட்கள் நடக்கும் மாநாடு ஆகும். இந்த மாநாட்டில் பின் வரும் முதலீடுகள் செய்யப்பட்டன. தமிழ்நாட்டை நோக்கி முதலீடுகளாக குவிந்து வருகின்றன. வேலைவாய்ப்புகள்: உலக முதலீட்டாளர்கள் மாநாட்டில்...
ന്യൂഡല്‍ഹി: ആഭ്യന്തര വിനോദസഞ്ചാരത്തിന് മുന്‍തൂക്കം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. തുറമുഖ കണക്റ്റിവിറ്റി, ടൂറിസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള പദ്ധതികള്‍ ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള നമ്മുടെ ദ്വീപുകളില്‍ കൈക്കൊള്ളുമെന്ന് നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള അടങ്കല്‍ 25 സാമ്പത്തിക വര്‍ഷത്തില്‍ 11.11 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രാദേശിക സംരംഭകത്വത്തിന് ആത്മീയ ടൂറിസത്തിന് മികച്ച അവസരങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഐതിഹാസിക...
ന്യൂദല്‍ഹി: പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്ന കര്‍ഷകര്‍ പ്രതിഷേധം പുനരാരംഭിക്കുന്നു. മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് 12 മുതല്‍ 4 വരെ രാജ്യവ്യാപകമായി തീവണ്ടി തടയല്‍ സമരം നടത്തിയാണ് പ്രതിഷേധം പുനരാരംഭിക്കുക എന്ന് കര്‍ഷക നേതാക്കളായ സര്‍വാന്‍ സിംഗ് പന്ദേറും ജഗ്ജിത് സിംഗ് ദല്ലേവാളും പ്രഖ്യാപിച്ചു. കര്‍ഷകര്‍ മാര്‍ച്ച് 6 ന് സമാധാനപരമായ രീതിയില്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ ജന്മദേശമായ പഞ്ചാബിലെ ബല്ലോഹ് ഗ്രാമത്തില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും ( ശനിയും ഞായറും) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39° സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38° സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36° സെൽഷ്യസ് വരെയും രേഖപ്പെടുത്താൻ സാധ്യത ഉള്ളതായി കലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി...
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറിക്കി ബി ജെ പി. സ്ത്രീകളുടെയും ദരിദ്രരുടെയും യുവാക്കളുടെയും കർഷകരുടേയും ഉന്നമനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രകടനപത്രികയാണ് ബി ജെ പി പുറത്തിറക്കിയിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ ചേർന്ന് ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്ത് വെച്ചാണ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. സ്ത്രീശക്തി, യുവശക്തി, കർഷകർ, പാവപ്പെട്ടവർ എന്നിങ്ങനെ വികസിത് ഭാരതിൻ്റെ...
ബെംഗളൂരു: കനത്ത മഴയിലും കാറ്റിലും മേയ് 6 നും 12 നും ഇടയിൽ ബെംഗളൂരുവിൽ ആയിരത്തിലധികം മരങ്ങൾ കടപുഴകി വീണു. എന്നാൽ ഇവ ഉടനടി നീക്കം ചെയ്യാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ വീണുകിടക്കുന്ന ശാഖകളും തടിയും ഫോറസ്റ്റ് ഡിപ്പോയിലേക്ക് കൊണ്ടുപോകാതെ അവിടെ വെച്ച് തന്നെ വിൽക്കാൻ ആണ് ബി ബി എം പി ആലോചിക്കുന്നത്. മരക്കൊമ്പുകൾ റോഡിൽ തടസ്സം സൃഷിക്കുന്നത് തടയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് കടപുഴകി വീണ മരങ്ങളുടെ ശിഖരങ്ങൾ, തടി എന്നിവ...
തിരുവനന്തപുരം: യുവജന കമ്മീഷൻ ഓഫീസിൽ നിലവിൽ ഒഴിവുള്ള ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. കോൺട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സർക്കാർ ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി പരമാവധി ഒരു വർഷത്തേക്കാണ് പ്രസ്തുത നിയമനം. നിയമനം ലഭിക്കുന്നയാൾക്ക് അനുവദനീയമായ വേതനം സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ നൽകുന്നതാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 13ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർക്കായി അഭിമുഖവും പ്രായോഗിക പരിജ്ഞാനത്തിനുള്ള ടെസ്റ്റും നടത്തപ്പെടുന്നതാണ്. യോഗ്യതകൾ: പത്താം...