29 in Thiruvananthapuram

News

Business
National
News
19 hours ago
0
1
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ പ്രഥമസ്ഥാനീയരാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഈ കമ്പനി ഇപ്പോള്‍ എഫ്എംസിജി മേഖലയില്‍ ഗണ്യമായ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ്. റിലയന്‍സ് അതിന്റെ എഫ്എംസിജി യൂണിറ്റില്‍ ഇക്വിറ്റിയിലൂടെയും കടത്തിലൂടെയും 3,900 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഈ മേഖലയിലെ വമ്പന്‍മാരായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, കൊക്കകോള, അദാനി വില്‍മര്‍ തുടങ്ങിയ പ്രമുഖ കമ്പനികളുമായാണ് റിലയന്‍സ് മത്സരിക്കാനൊരുങ്ങുന്നത്. ജൂലൈ 24 ന് ചേര്‍ന്ന അസാധാരണമായ ഒരു...
Entertainment
Fashion
Kerala
Local
19 hours ago
0
1
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പിന്നാലെ പുറത്തുവന്ന ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളിലും പ്രതികരണവുമായി നടി ഹണി റോസ്. സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം എന്നും അതാണ് തന്റെ നിലപാട് എന്നും ഹണി റോസ് പറഞ്ഞു. സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹണി റോസ്. കുറ്റക്കാര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണം എന്നും അവര്‍ പറഞ്ഞു. മലയാള സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ അവര്‍ക്ക് ലഭിക്കണം. അതിനുള്ള...
National
News
World
19 hours ago
0
4
ദുബായ്: അറബ് ലോകത്തെ ആദ്യത്തെ ആണവ വൈദ്യുതി നിലയത്തിൻ്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കി യു എ ഇ. ഇത് “സുപ്രധാന ചുവടുവെപ്പ്” എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് യു എ ഇ ആണവ നിലയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അബുദാബിയിലെ ബറാക്ക ആണവോർജ്ജ പ്ലാൻ്റിലെ നാലാമത്തെയും അവസാനത്തെയും റിയാക്ടർ പ്രതിവർഷം 40 ടെറാവാട്ട്-മണിക്കൂർ വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്നാണ് സർക്കാർ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ (ഇഎൻഇസി) പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. വലിയ തോതില്‍ വൈദ്യതി ആവശ്യമുള്ള യു എ...
Kerala
Local
20 hours ago
0
4
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. എ ഡി ജിപി അജിത്ത് കുമാറിനെതിരെ ഒരു നടപടിയും മുഖ്യമന്ത്രി എടുക്കില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ എല്ലാ നിയമവിരുദ്ധമായ ഇടപാടുകളും നിയന്ത്രിക്കുന്നത് അജിത്ത് കുമാറാണെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാർ പോലും പറയുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. പി ശശിയാവട്ടെ അദ്ദേഹത്തിന്റെ...
National
News
Tamil News
20 hours ago
0
3
ചെന്നൈ: മിഷോങ് തീവ്രചുഴലിക്കാറ്റായതോടെ പ്രളയത്തില്‍ മുങ്ങി ചെന്നൈ. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ആന്ധ്ര തീരത്തേക്ക് നീങ്ങുകയാണ് ചുഴലിക്കാറ്റ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴ ശക്തമായി തുടരുകയാണ്. തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തുളള ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, നാഗപട്ടിണം, കുഡല്ലൂര്‍ ജില്ലകളിലാണ് ശക്തമായ മഴയുളളത്. തിരുവള്ളൂര്‍ ജില്ലയിലും മഴ വലിയ ദുരിതമാണ് വിതച്ചിരിക്കുന്നത് കനത്ത മഴയത്ത് ചുമരിടിഞ്ഞ് വീണ് ചെന്നൈയില്‍ രണ്ട് പേര്‍ മരണപ്പെട്ടു. കാനത്തൂരിലാണ് സംഭവം. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവര്‍ ജാര്‍ഖണ്ഡ് സ്വദേശികളാണ്.റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം...
Kerala
Local
News
2 days ago
0
3
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്ന് വന്ന വെളിപ്പെടുത്തലുകളും മലയാള സിനിമയെ പിടിച്ചുകുലുക്കിയതിന് പിന്നാലെ നടപടിയുമായി തമിഴ് സിനിമാലോകം. കോളിവുഡിലെ ലൈംഗികാതിക്രമ പരാതികളില്‍ സത്വര നടപടി സ്വീകരിക്കും എന്ന് തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം അറിയിച്ചു. ഇന്ന് ചേര്‍ന്ന നടികര്‍ സംഘത്തിന്റെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.     ലൈംഗിക അതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ നടികര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ആഭ്യന്തരപരിഹാര സമിതി രൂപീകരിച്ചിട്ടുണ്ട്. അതിക്രമം നേരിടുന്നവര്‍ ആദ്യം ഐസിസിയില്‍ പരാതി നല്‍കണം എന്നും...
Kerala
Local
News
2 days ago
0
3
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും എം എല്‍ എയുമായ മുകേഷിനെ ഒഴിവാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്നെ ലൈംഗിക അതിക്രമ ആരോപണങ്ങളില്‍ മുകേഷും കുറ്റാരോപിതനാണ്. മുകേഷിനെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.   ഈ സാഹചര്യത്തിലാണ് മുകേഷിനെ സമിതിയില്‍ നിന്ന് ഒഴിവാക്കിയത്. മുകേഷിന് പകരം മറ്റാരേയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ഫെഫ്ക അധ്യക്ഷനും സംവിധായകനുമായ ബി ഉണ്ണികൃഷ്ണനെ സമിതിയില്‍...
Kerala
Local
National
News
2 days ago
0
6
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്‌ച മഴ സജീവമായി തന്നെ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇതാണ് കേരളത്തിലെ മഴ സാധ്യത ഉയർത്താൻ കാരണമായി വിലയിരുത്തുന്നത്. ഈ ന്യൂനമർദ്ദത്തിന്റെ ഫലമായി സ്വാധീനഫലമായി കേരളത്തിൽ മഴ ശക്തമാവും. സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ\ഇടത്തരം മഴക്ക് സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 8ന്...
International
News
World
2 days ago
0
4
ജോർജിയ: യുഎസിലെ ജോർജിയയിലെ ഒരു സ്‌കൂളിലുണ്ടായ വെടിവെപ്പിൽ കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റതായാണ് സൂചന. ജോർജിയയിലെ വിൻഡറിലെ അപലാച്ചി ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പിലാണ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഒരു പ്രതി കസ്‌റ്റഡിയിലുണ്ടെന്നാണ് ബാരോ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്‌താവനയിൽ പറഞ്ഞത്. പതിനാല് വയസുകാരനായ ആൺകുട്ടിയാണ് കസ്‌റ്റഡിയിൽ ഉള്ളതെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റവരെ എയർ ആംബുലൻസിൽ ഉൾപ്പെടെയാണ് ഇവിടെ നിന്ന് പുറത്തേക്ക് എത്തിച്ചതെന്നാണ് വിവ...
National
News
2 days ago
0
4
ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും എന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ‘ബി ജെ പി ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടണം. അല്ലാത്തപക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും സിംഹാസനത്തില്‍ നിന്ന് പുറത്താക്കിയ ശേഷമുള്ള ഇന്ത്യാ സഖ്യത്തിന്റെ ആദ്യ പ്രഖ്യാപനം...