28 in Thiruvananthapuram

കേരളത്തിലെ മനുഷ്യ മനസ്സിനെ മരവിപ്പിച്ച പ്രമാദമായ ഒരു കൊലപാതകത്തെ സമാനമാക്കുന്ന സിനിമയ്ക്ക് തുടക്കം കുറിക്കുന്നു… പ്രസാദ് നൂറനാട്

Posted by: TV Next May 7, 2025 No Comments

‌കേരളം മരവിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ മനുഷ്യ മനസ്സുകളുടെ അതിതീവ്രമായ പ്രമേയങ്ങൾക്ക് സമാനമാകുന്നു …”കാലം പറഞ്ഞ കഥ City Traffic”.. എന്ന ചലച്ചിത്ര ആവിഷ്കാരം.

ജീവിതം ആഘോഷം ആക്കുകയും ഒടുവിൽ അഭിമാനത്തിന്റെയും ആക്ഷേപങ്ങളുടെയും നടുവിൽ സ്വയം ഇല്ലാതാകുകയും മറ്റുള്ളവരെ ക്രൂരമായി നശിപ്പിക്കുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തിൻറെ സിനിമയാണ്…”കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്… ”

കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാർത്തിയാണ് സിനിമയുടെ തുടക്കം കുറിക്കുന്നത്… റിട്ടയേഡ് അധ്യാപകനും കഴിഞ്ഞ 59 വർഷമായി കൊല്ലം അശ്വതി ഭാവന എന്ന പേരിൽ നാടകസമിതി നടത്തുന്ന കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ് ഈ സിനിമയുടെ ചുക്കാൻ പിടിക്കുന്നതും കഥാ തിരക്കഥാ സംഭാഷണം ഒരുക്കുന്നതും..

നാടകശാല ഇൻറർനാഷണൽ മൂവീസിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് സിറ്റി ട്രാഫിക്..

കോവിഡ് കാലത്ത് നാടകക്കാരെ സമാധാനപ്പെടുത്താൻ ഇടതു വലതു തിരിഞ്ഞു എന്ന ott ചിത്രം നിർമ്മിച്ചു.. നാടക സാംസ്കാരിക രംഗത്തുള്ള പ്രമുഖരെ അണിനിരത്തി.

പുതിയ തലമുറ നാശത്തിന്റെ കൊടും കാടുകളിലേക്ക് സന്ദർശിക്കുമ്പോൾ അരുത് മക്കളെ തെറ്റുകളിലേക്ക് പോകല്ലേ എന്ന സന്ദേശം ഉയർത്തിക്കാട്ടി സിനിമയ്ക്ക് കേരളത്തിൽ ഇടം നേടാനാണ് പ്രതീക്ഷയോടെ കരുനാഗപ്പള്ളി നാടകശാല കൂട്ടായ്മ രംഗത്തു വന്നിരിക്കുന്നത്..

ചിലപ്പോൾ പെൺകുട്ടി ഇടതു വലതു തിഞ്ഞു എന്നീ സിനിമകൾക്ക് ശേഷം പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്

“കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്”

വയലാർ ശരത്ചന്ദ്രവർമ്മയുടെ വരികൾക്ക് അജയ് രവി സംഗീതം നൽകി അരിസ്റ്റോ സുരേഷ് അടക്കം പ്രമുഖർ പാടുന്ന 3 ഗാനങ്ങളും ചിത്രത്തിലുണ്ട്..

വിനോദ് . ജി. മധു ഛായാഗ്രഹണവും, വിഷ്ണു ഗോപിനാഥ് ചിത്രസംയോജനവും ചെയ്യുന്നു…

പ്രകാശ് ചുനക്കരയാണ് പ്രൊഡക്ഷൻ കൺട്രോളർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാനവാസ് കമ്പികീഴിൽ , ചമയം സുധീഷ് നാരായണൻ, നിശ്ചലച്ഛയാഗ്രഹണം അബാ മോഹൻ, സ്റ്റണ്ട് ബ്രൂസിലി രാജേഷ്.

പുലിമുരുകനിലെ കുട്ടിപ്പുലി മുരുകൻ അജാസ് നായകൻ ആകുന്നു..

ഏഷ്യാനെറ്റ് മഞ്ജു ഡാൻസ് ഡാൻസ് തുടങ്ങി ഒട്ടേറെ പരമ്പരകളിൽ ബാലതാരം ആയിട്ട് വന്ന  Dr.സാന്ദ്ര നായികയാകുന്നു.. ജയൻ ചേർത്തല, കൊല്ലം തുളസി, അരിസ്റ്റോ സുരേഷ്, ജയലാൽ, ജിതിൻ ശ്യാം, കോബ്ര രാജേഷ്, ഹരിപ്പാട് അറുമുഖൻ, കലാഭവൻ സതീഷ് ഗോവിന്ദ്, കുടശ്ശനാട് കനകം, തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും നാടക സാംസ്കാരിക കലാകാരും അണിനിരക്കും…

മെയ് 19ന് കരുനാഗപ്പള്ളി കൊല്ലം ആലപ്പുഴ പ്രദേശങ്ങളിൽ ചിത്രീകരണം ആരംഭിക്കും…