ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ഹാത്രാസിൽ തിക്കിലും തിരിക്കിലും പെട്ട് മരിച്ച 116 പേരിൽ 72 പേരെ തിരിച്ചറിഞ്ഞു. അപകട സ്ഥലം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും. സംഭവത്തിൽ പരിക്കേറ്റവരോട് സംസാരിച്ചിട്ടുണ്ടെന്നും തിക്കിലും തിരക്കിലും പെട്ട് 116 പേർ മരിക്കുകയും 22 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ബി ജെ പി എം എൽ എ അസിം അരുൺ പറഞ്ഞു. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടും. ഡി...
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ പ്രഥമസ്ഥാനീയരാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഈ കമ്പനി ഇപ്പോള്‍ എഫ്എംസിജി മേഖലയില്‍ ഗണ്യമായ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ്. റിലയന്‍സ് അതിന്റെ എഫ്എംസിജി യൂണിറ്റില്‍ ഇക്വിറ്റിയിലൂടെയും കടത്തിലൂടെയും 3,900 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഈ മേഖലയിലെ വമ്പന്‍മാരായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, കൊക്കകോള, അദാനി വില്‍മര്‍ തുടങ്ങിയ പ്രമുഖ കമ്പനികളുമായാണ് റിലയന്‍സ് മത്സരിക്കാനൊരുങ്ങുന്നത്. ജൂലൈ 24 ന് ചേര്‍ന്ന അസാധാരണമായ ഒരു...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ നിഷ്ക്രിയത്വം കാണിച്ചു എന്നാണ് കോടതി പറഞ്ഞത്. 2021 ൽ റിപ്പോർട്ട് ഡി ജി പിക്ക് കൈമാറിയിട്ടും എന്ത് കൊണ്ടാണ് നടപടി എടുക്കാതിരുന്നത് എന്ന് കോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറാനും കോടതി നിർദ്ദേശിച്ചു. ബലാത്സംഗത്തിനും പോക്സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകൾ റിപ്പോർട്ടിലുണ്ടെന്ന് നിരീക്ഷിച്ച കോടതി, നടപടി എടുത്തില്ലെന്നത് ആശ്ചര്യമാണെന്നും അഭിപ്രായപ്പെട്ടു. മൂന്ന് വർഷം സർക്കാർ നടപടിയെടുത്തില്ല...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തിൽ കോൺഗ്രസ് എംപി ശശി തരൂരിനെതിരെയെടുത്ത മാനനഷ്‌ടക്കേസിൽ വിചാരണ ഉൾപ്പെടെയുള്ള നടപടികൾ സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. തരൂരിന്റെ അപ്പീൽ പരിഗണിച്ചാണ് പരമോന്നത കോടതി നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. നരേന്ദ്ര മോദിക്കെതിരെ തരൂർ നടത്തിയ പരാമർശങ്ങളിൽ ഒരു ബിജെപി നേതാവാണ് പരാതി നൽകിയത് നടപടികൾ റദ്ദാക്കണമെന്ന തരൂരിന്റെ ഹർജി ഓഗസ്‌റ്റ് 29ന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്‌തു കൊണ്ടാണ് മുതിർന്ന കോൺഗ്രസ് നേതാവ് സുപ്രീം കോടതിയെ...
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദ പരിപാടിയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാഴ്‌ചക്കാരനാക്കി വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രകടനം. ട്രംപിനെക്കാളും കമല തന്നെയാണ് മികവ് പുലർത്തിയതെന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചനയും. അമേരിക്കൻ വോട്ടർമാരുടെ അഭിപ്രായ സർവേയിൽ ഈ മുന്നേറ്റം പ്രകടമാണ് സ്വതന്ത്ര ഗവേഷണ സ്ഥാപനമായ എസ്എസ്ആർഎസ് നടത്തിയ സംവാദ കണ്ട ആളുകളുടെ ഇടയിൽ നടത്തിയ സർവേയിലാണ് ട്രംപിനെ ബഹുദൂരം പിന്നിലാക്കി കമൽ കുത്തികുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സർവേ കണ്ടവരിൽ 63...
ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ട് നൽകും. എയിംസിനാണ് മൃതദേഹം വിട്ടു നൽകുക എന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ അദ്ദേഹത്തിന്റെ മൃതദേഹം ഡൽഹി എയിംസിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്നും നാളെയും മൃതദേഹം അവിടെ തന്നെ സൂക്ഷിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. മറ്റന്നാൾ എകെജി ഭവനിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. നിലവിൽ ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്ന വ്യക്തി ആയതിനാൽ തന്നെ യെച്ചൂരിയുടെ മരണത്തിൽ നിരവധി നേതാക്കളാണ് അനുശോചനവുമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ച് സര്‍ക്കാര്‍. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ആംബുലന്‍സുകള്‍ക്ക് താരിഫ് പ്രഖ്യാപിക്കുന്നത്. വെന്റിലേറ്റര്‍ സൗകര്യമുള്ള എയര്‍ കണ്ടീഷന്‍ഡ് ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപയായിരിക്കും 10 കിലോ മീറ്ററാണ് മിനിമം നിരക്കിനുള്ള ദൂരം. അധികം വരുന്ന ഓരോ കിലോ മീറ്ററിനും 50 രൂപ അധിക ചാര്‍ജായി ഈടാക്കും. വെയിറ്റിംഗ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ...
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ അറസ്റ്റ് ഒഴിവാക്കാന്‍ നടന്‍ സിദ്ദീഖ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യം തള്ളിയതിനാല്‍ ഒളിവിലിരുന്നാണ് സിദ്ദീഖ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അതിനാല്‍ തന്നെ സിദ്ദീഖിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ് സുപ്രീം കോടതി വിധി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഒരാഴ്ച കഴിഞ്ഞിട്ടും സിദ്ദീഖിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇത് പൊലീസിന് വലിയ വിമര്‍ശനമാണ് വരുത്തിവെച്ചത്. കൊച്ചിയില്‍ തന്നെ...
சென்னை : தமிழக வெற்றிக் கழகத்தின் மாநாடு இன்னும் 25 நாட்களில் நடைபெற இருக்கும் நிலையில் முதல் மாநாட்டில் தனது ரசிகர் பலத்தை காட்ட பல திட்டங்களை தீட்டி இருக்கிறார் விஜய். குறிப்பாக ஒவ்வொரு மாவட்டத்தில் இருந்தும் 6000 முதல் 10 ஆயிரம் பேர் வரை அழைத்து வர வேண்டுமென நிர்வாகிகளுக்கு உத்தரவு பறந்து இருக்கிறது. பரபரப்புகளுக்கும் விறுவிறுப்புகளுக்கும் பஞ்சமில்லாமல் சென்று கொண்டிருக்கிறது தமிழக அரசியல் களம். செந்தில் பாலாஜி விடுதலை, உதயநிதி ஸ்டாலினுக்கு துணை...
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവർ അർജുന്റെ കുടുംബം ഗുരുതരമായ ആരോപണങ്ങളാണ് ലോറി ഉടമ മാനാഫിനെതിരെ ഉന്നയിച്ചിരിക്കുന്നത്. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നു, ഫണ്ട് സമാഹരിക്കുന്നു എന്ന് തുടങ്ങിയ ആരോപണങ്ങളാണ് കുടുംബം ഉയർത്തിയത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം മനാഫ് നിഷേധിക്കുകയാണ് ഇപ്പോള്‍. അർജുന്റെ പേരില്‍ യാതൊരു തരത്തിലുള്ള ഫണ്ട് പിരിവും താന്‍ നടത്തിയിട്ടില്ലെന്നാണ് വണ്‍ഇന്ത്യ മലയാളത്തോട് മനാഫ് വ്യക്തമാക്കിയത്. ‘ഒരു പരിപാടിയില്‍ ആയിരുന്നതിനാല്‍ അർജുന്റെ കുടുംബം എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞതെന്ന് അറിയില്ല. ഫണ്ട് പിരിവ്...