ലണ്ടന്‍: നോസ്ട്രഡാമസ് പ്രവചനങ്ങള്‍ ലോകമാകെ അതിപ്രശസ്തമാണ്. നിരവധി കാര്യങ്ങള്‍ അദ്ദേഹം പ്രവചിക്കുകയും ശരിയായി വരികയും ചെയ്തിട്ടുണ്ട്. ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗയെ അദ്ദേഹവുമായി പലപ്പോഴും താരതമ്യം ചെയ്യാറുമുണ്ട്. പശ്ചിമേഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം അടക്കം നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ വരുന്നതാണ്.
അതേസമയം ബ്രിട്ടീഷ് രാജകുടുംബത്തെ കുറിച്ച് ചാള്‍സ് രാജാവിനെ കുറിച്ചും അദ്ദേഹം നടത്തിയ പ്രവചനങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചാള്‍സ് രാജാവ് അധിക കാലം അധികാരത്തുണ്ടാവില്ലെന്നാണ് നോസ്ട്രഡാമസ് നടത്തുന്ന പ്രവചനം. ചാള്‍സ് രാജാവിന്റെ ക്യാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് വലിയ വിവാദം തന്നെ ബ്രിട്ടീഷ് രാജകുടുംബത്തിലുണ്ട്.
ചാള്‍സ് രാജാവിനെ അധികാരത്തില്‍ നിന്ന് ആട്ടിപ്പായിക്കുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനത്തിലുള്ളത്. താന്‍ ക്യാന്‍സറിന് ചികിത്സയിലാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ പ്രവചനം വീണ്ടും വൈറലായിരിക്കുന്നത്. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് നോസ്ട്രഡാമസ് നടത്തിയ പ്രവചനങ്ങളാണിത്.
ബ്രിട്ടീഷ് രാജാവിനെ ബലംപ്രയോഗിച്ച് അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നാണ് കവിതാ രൂപത്തില്‍ എഴുതിയ പ്രവചനത്തില്‍ പറയുന്നത്. എന്നാല്‍ പകരക്കാരനായി വരുന്ന രാജാവ് രാജകുടുംബത്തില്‍ നിന്നുള്ളയാളായിരിക്കുമെന്നും പ്രവചനത്തിലുണ്ട്. രാജകുടുംബത്തിന്റെ അടയാളങ്ങളൊന്നും പേറാത്ത പുതിയ ആളായിരിക്കും ഭരിക്കുകയെന്നും നോസ്ട്രഡാമസ് പറയുന്നു. അതേസമയം വില്യം അടക്കമുള്ളവര്‍ അടുത്ത രാജാവാകില്ലെന്നാണ് പ്രവചനത്തിലുള്ളത്.
അതേസമയം ഇതിനോടകം ബ്രിട്ടീഷ് രാജകുടുംബത്തില്‍ ചാള്‍സിന് പകരംആരാകും രാജാവ് എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കാരണം പ്രായാധിക്യം കാരണമുള്ള പ്രശ്‌നങ്ങള്‍ ചാള്‍സിനെ അലട്ടുന്നുണ്ട്. ചാള്‍സിന് നേരത്തെ തന്നെ ജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടതാണെന്ന് പ്രവചനത്തിലൂടെ നോസ്ട്രഡാമസ് വ്യക്തമാക്കുന്നുണ്ട്.
ഡയാന രാജകുമാരിയുമായുള്ള വിവാഹമോചനത്തിലൂടെ തന്നെ ജനങ്ങള്‍ എലിസബത്ത് രാജ്ഞിയോളം പ്രിയപ്പെട്ടവനുമല്ല ചാള്‍സ്. അതുകൊണ്ട് അദ്ദേഹം അതിവേഗം അധികാരത്തില്‍ നിന്ന് പുറത്താവും. പകരം വരുന്നയാള്‍ ഒരിക്കലും രാജാവാകുമെന്ന് കരുതുന്ന വ്യക്തിയല്ലെന്നും പ്രവചനത്തിലുണ്ട്. എലിസബത്ത് രാജ്ഞിയുടെ മരണം നേരത്തെ നോസ്ട്രഡാമസ് കൃത്യമായി പ്രവചിട്ടിട്ടുണ്ട്.
96ാം വയസ്സില്‍ അവരുടെ വിയോഗമുണ്ടാവുമെന്നായിരുന്നു പ്രവചനം. വര്‍ഷവും വയസ്സും വരെ കൃത്യമായി അദ്ദേഹം പ്രവചിച്ചിരുന്നു. നോസ്ഡ്രാമസിന്റെ ദ പ്രൊഫസീസ് എന്ന പുസ്തകത്തിലാണ് പ്രവചനങ്ങളെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഹാരി രാജകുമാരനുമായും മേഗന്‍ മര്‍ക്കലുമായും വില്യമുമായിട്ടെല്ലാം ചാള്‍സിന് പ്രശ്‌നങ്ങളുണ്ട്. ഇതില്‍ ഹാരി രാജകുടുംബത്തിലേക്ക് തിരിച്ചുവരാനും താല്‍പര്യപ്പെടുന്നില്ല. അതുകൊണ്ട് ആരാകും അടുത്ത രാജാവെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല.