25 in Thiruvananthapuram

Kerala

ബംഗ്ലാദേശിനെതിരെ സഞ്ജുവിനെ ഇറക്കുമോ ഇന്ത്യ? ടി20 ടീമിലേക്ക് സാധ്യത തെളിയുന്നു, ഒപ്പം ഈ പദവിയും

മുംബൈ: ഇന്ത്യൻ ടീമിൽ പലവട്ടമായി സ്ഥാനം നേടിയിട്ടുണ്ടെങ്കിലും മലയാളി താരം സഞ്ജു സാംസൺ പൊതുവെ തഴയപ്പെടുന്നു എന്ന ആരോപണം ആരാധകരിൽ നിന്ന് ശക്തമായി ഉയരാറുണ്ട്. അതിന് കാരണം മികച്ച പ്രകടനങ്ങൾ തുടർച്ചയായി നടത്തുമ്പോഴും ഒന്നോ രണ്ടോ മത്സരങ്ങളിലെ പരാജയം ചൂണ്ടിക്കാട്ടി താരത്തെ പുറത്തിരുത്തുന്ന പതിവ് രീതി കൊണ്ട് കൂടിയാണ്. ഇത് കാലങ്ങളായി ആവർത്തിക്കുന്ന ഒരു നടപടിയാണെന്ന് എപ്പോഴും ആരാധകർ പറയാറുണ്ട്.   എന്നാൽ ഇതിനെ ഖണ്ഡിക്കാൻ ചിലർ പറയുന്ന കാരണം സഞ്ജുവിന്റെ സ്ഥിരത ഇല്ലായ്‌മ ഉൾപ്പെടെയാണ്. ആരാധകരെ...

ഇടപെട്ട് ശരദ് പവാർ, വഴങ്ങി എകെ ശശീന്ദ്രൻ, മന്ത്രി സ്ഥാനം ഒഴിയും; തോമസ് കെ തോമസ് മന്ത്രിയാകും

ഡൽഹി: മന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറായി എകെ ശശീന്ദ്രൻ. പകരം തോമസ് കെ തോമസ് മന്ത്രിയാകും. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ വിളിച്ച് ചേർത്ത യോഗത്തിലാണ് സമവായം ഉണ്ടായത്. ശരദ് പവാർ ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്നണി നേതൃത്വവുമായും ബന്ധപ്പെടും. ഒരാഴ്ചക്കകം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.   മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാനുള്ള സമ്മർദ്ദം ശക്തമായതോടെ എകെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ എൻസിപിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്...

പൾസർ സുനി കൊലയൊന്നും ചെയ്തിട്ടില്ലല്ലോ, അതിജീവിത അടുത്ത ദിവസം പണിക്ക് പോയില്ല’; മെൻസ് അസോസിയേഷൻ

നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിൽ മോചിതനായിരിക്കുകയാണ്. ഇന്ന് വൈകീട്ടോടെയാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്. പൂമാലയിട്ടായിരുന്നു സുനിയെ ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കൾ സ്വീകരിച്ചത്. ജയ് വിളികളും ഇവർ നടത്തി. ഇപ്പോഴിതാ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കുകയാണ് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ.     പൾസർ സുനിയെ മാലയിട്ട് സ്വീകരിച്ചതിന് കാരണം ഏഴര വർഷം വിചാരണ തടവുകാരനായാണ് അയാളെ സബ് ജയിലിൽ പാർപ്പിച്ചത്. അയാൾ തെറ്റുകാരനാണോ അല്ലയോ...

കവിയൂർ പൊന്നമ്മ അന്തരിച്ചു; മലയാളത്തിന്റെ പ്രിയപ്പെട്ട ‘അമ്മ നടി’ക്ക് വിട

കൊച്ചി: മുതിർന്ന നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളാല്‍ തന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായിരുന്നില്ല. വടക്കന്‍ പറവൂരിലെ കരിമാളൂരിലുള്ള വസതിയില്‍ വിശ്രമ ജീവിതം നയിക്കവെ കഴിഞ്ഞ ദിവസം ആരോഗ്യ നില ഗുരതരമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കേരളത്തിലെ നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ നിപ മരണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ കർശന പരിശോധന നടത്താൻ തമിഴ്നാട് സർക്കാർ. കേരളവുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിൽ അടക്കം പരിശോധന നടത്തും. ആരോ​ഗ്യപ്രവർത്തകരായിരിക്കും 24 മണിക്കൂറും അതിർത്തികളിൽ പരിശോധന നടത്തുക. നീല​ഗിരി, കോയമ്പത്തൂർ. തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിർത്തികളിൽ പരിശോധന നടത്താനാണ് നിർദ്ദേശം     തിരുവനന്തപുരം: കേരളത്തിലെ നിപ മരണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ കർശന പരിശോധന നടത്താൻ തമിഴ്നാട് സർക്കാർ. കേരളവുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിൽ അടക്കം പരിശോധന നടത്തും. ആരോ​ഗ്യപ്രവർത്തകരായിരിക്കും...

പുതിയ ചലച്ചിത്ര കൂട്ടായ്‌മയിൽ ഞാൻ ഭാഗമല്ല’; പ്രചരിക്കുന്ന വാർത്തകൾ തന്റെ അറിവോടെയല്ലെന്ന് ലിജോ ജോസ്

കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വെളിപ്പെടുത്തലുകൾക്കും പിന്നാലെ ആഷിഖ് അബു ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ അടുത്തിടെ പ്രഖ്യാപിച്ച സംഘടനയിൽ താൻ നിലവിൽ അംഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്ന പേരിലുള്ള സംഘടനയുടെ പേരിൽ പ്രസ്‌താവന വന്നതിന് പിന്നാലെയാണ് സംഘടനയെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചത്.     എന്നാൽ ഉത്തരം കൂട്ടായ്‌മയിൽ താൻ നിലവിൽ അംഗമല്ലെന്നും ഈ പ്രചരിക്കുന്ന കാര്യങ്ങൾ ഒന്നും തന്റെ അറിവോടെയല്ലെന്നും ലിജോ...

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയുന്നു, 1000 ദിര്‍ഹത്തിലും താഴെ.

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന നിരക്ക് കുറയാന്‍ കളമൊരുങ്ങുന്നു. യുഎഇയിലെ വേനല്‍ക്കാല അവധി കഴിയുന്നതോടെ വിമാന യാത്രികരുടെ പീക്ക് ടൈം അവസാനിക്കാനിരിക്കുകയാണ്. ഇതാണ് നിരക്ക് കുറയുന്നതിന് കാരണമാകുന്നത്. ജിസിസി രാജ്യങ്ങളിലെ വിമാന റൂട്ടുകളില്‍ ഏറ്റവും തിരക്കേറിയ റൂട്ടാണ് യുഎഇ-ഇന്ത്യ റൂട്ട്. ഇവിടെ ഏകദേശം 1,000 ദിര്‍ഹമോ അതില്‍ താഴെയോ ആയി ടിക്കറ്റ് നിരക്ക് കുറയും. ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര ആസൂത്രണം ചെയ്തവരെ സംബന്ധിച്ച് വലിയ ആശ്വാസകരമാണ് ഇത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ യുഎഇയില്‍ നിന്ന്...

സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ പഠനത്തിന്; എയിംസിന് വിട്ടുനൽകും, മറ്റന്നാൾ പൊതുദർശനം

ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ട് നൽകും. എയിംസിനാണ് മൃതദേഹം വിട്ടു നൽകുക എന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ അദ്ദേഹത്തിന്റെ മൃതദേഹം ഡൽഹി എയിംസിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്നും നാളെയും മൃതദേഹം അവിടെ തന്നെ സൂക്ഷിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.   മറ്റന്നാൾ എകെജി ഭവനിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. നിലവിൽ ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്ന വ്യക്തി ആയതിനാൽ തന്നെ യെച്ചൂരിയുടെ മരണത്തിൽ നിരവധി നേതാക്കളാണ് അനുശോചനവുമായി...

കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി; എസ്എഫ്ഐ-കെഎസ്‌യു സംഘർഷം, തമ്മിൽതല്ലി പ്രവർത്തകർ

തിരുവനന്തപുരം: കേരള സർവകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി. തിരഞ്ഞെടുപ്പിനെ ചൊല്ലി എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് തീരുമാനം. ക്രമക്കേട് ആരോപിച്ചു കൊണ്ടാണ് രണ്ട് കൂട്ടരും തമ്മിൽ പരസ്‌പരം ഏറ്റുമുട്ടിയത്. വൻ സംഘർഷത്തിനാണ് സെനറ്റ് ഹാൾ സാക്ഷ്യം വഹിച്ചത്. സുരക്ഷ ഒരുക്കാൻ വൻ പോലീസ് പട തന്നെ ഇവിടെ ഉണ്ടായിരുന്നിട്ടും സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. രജിസ്ട്രാറുടെ സഹായത്തോടെ കെഎസ്‌യു പ്രവർത്തകർ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നായിരുന്നു എസ്എഫ്ഐയുടെ പ്രധാന ആരോപണം. ഇത് ചൂണ്ടിക്കാട്ടി അവർ നടത്തിയ പ്രതിഷേധത്തിനിടെയാണ് പ്രവര്‍ത്തകര്‍...

ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഎമ്മിനില്ല’; തലശ്ശേരി കലാപം ഓർത്തെടുത്ത് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സമീപകാലത്തായി സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്നുവന്ന വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയ എഡിജിപി എംആർ അജിത്കുമാർ-ആർഎസ്എസ് കൂടിക്കാഴ്‌ച ഉൾപ്പെടെയുള്ള വിഷയങ്ങൾ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം   ആർഎസ്എസിനെ നേരിട്ട് ജീവൻ നഷ്‌ടമായ പാർട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ ഉൾപ്പെടെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. കൂടാതെ ബാബരി മസ്‌ജിദ്‌, തലശ്ശേരി കലാപം എന്നീ പഴയകാല...