27 in Thiruvananthapuram
TV Next News > News > Lifestyle > Health > ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട് 53 മരുന്നുകൾ; ലിസ്റ്റിൽ പാരസെറ്റമോളും, റിപ്പോർട്ട്

ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട് 53 മരുന്നുകൾ; ലിസ്റ്റിൽ പാരസെറ്റമോളും, റിപ്പോർട്ട്

2 weeks ago
TV Next
20

ഡൽഹി: കാൽസ്യം, വിറ്റാമിൻ ഡി 3 സപ്ലിമെന്റുകൾ, പ്രമേഹ ​ഗുളികകൾ, ഉയർന്ന രക്ത സമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവ ഇന്ത്യയുടെ ഡ്ര​ഗ് റെ​​ഗുലേറ്ററിന്റെ ​ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. ഏറ്റവും പുതിയ പ്രതിമാസ ​ഡ്ര​ഗ് അലേർട്ട് ലിസ്റ്റിൽ സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ ( സി ഡി എസ് സി ഒ ) 50 ലധികം മരുന്നുകളെ നിലവാരമില്ലാത്ത മരുന്നുകളായി പ്രഖ്യാപിച്ചു

 

 

വൈറ്റമിൻ സി, ഡി 3 ​ഗുണികകൾ ഷെൽകാൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി സോഫ്റ്റ്ജെൽസ്, ആന്റി ആസിഡ് പാൻ – ഡി പാരസെറ്റാമോൾ ​ഗുളികകൾ ഐ പി 500 മില്ലി ​ഗ്രാം, പ്രമേഹ വിരുദ്ധ മരുന്നായ ​ഗ്ലിമെപിറൈഡ്, ഉയർന്ന രക്തസമ്മർദ്ദ മരുന്നായ ടെൽമിസാർട്ടൻ എന്നിവയുൾപ്പെടെയുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 53 മരുന്നുകളാണ് ഡ്ര​ഗ് റെ​ഗുലേറ്ററിന്റെ ​ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്.

 

 

ഹെറ്ററോ ഡ്ര​​ഗ്സ്, ആൽകം ലബോറട്ടറീസ്, ഹിന്ദുസ്ഥാൻ ആന്റി ബയോട്ടിക് ലിമിറ്റഡ് ( എച്ച് എ എൽ ), കർണാ‍ടക ആന്റി ബയോട്ടിക്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, മെ​ഗ് ലൈഫ് സയൻസസ്, പ്യുവർ ആന്റ് ക്യൂർ ഹെൽത്ത് കെയൿ തുടങ്ങിയവയാണ് ഈ മരുന്നുകൾ നിർമ്മിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ആമാശയത്തിലെ അണുബാധകൾ ചികിത്സിക്കാൻ വ്യാപകമായി ഉപയോ​ഗിക്കുന്ന മരുന്നായ പി എസ് യു ഹിന്ദുസ്ഥാൻ ആന്റി ബയോട്ടിക് ലിമിറ്റഡ് നിർമിക്കുന്ന മെട്രോണിഡാസോൾ ​ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടവയിൽ ഉൾപ്പെടുന്നു. ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് വിതരണം ചെയ്യുന്ന, ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള പ്യുവർ‌ ആന്റ് ക്യൂർ ഹെൽത്ത് കെയർ നിർമ്മിച്ചതുമായ ഷെൽകലും പരിശോധനയിൽ പരാജയപ്പെടുകയായിരുന്നു.

 

കൊൽക്കത്തയിലെ ഡ്ര​ഗ് ടെസ്റ്റിം​ഗ് ലാബ് അൽകെം ഹെൽത്ത് സയൻസിന്റെ ആന്റി ബയോട്ടിക്കുകളായ ക്ലാവം 625, പാൻ ഡി എന്നിവയും ​ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. ​ഗുരുതരമായ ബാക്ടീരിയ അണുബാധയുള്ള കുട്ടികൾക്കായി നിർദ്ദേശിക്കപ്പെട്ട ഹൈദരബാദ് ഉള്ള ഹെറ്ററോയുടെ സെപോഡെം എക്സ്പി 50 സസ്പെൻഷൻ നിവവാരമില്ലാത്തതാണ് എന്ന് ഇതേ ലാബ് വ്യക്തമാക്കി.

 

കർണാടക ആന്റി ബയോടിക്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ പാരസെറ്റാമോൾ ​ഗുണികകളും ​ഗുണനിലവാര ആശങ്കകൾ ഉയർത്തുന്നു. ​ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകളുടെ രണ്ട് ലിസ്റ്റുകൾ ഡ്ര​ഗ് റെ​ഗുലേറ്റർ പങ്കിട്ടു. ഒന്നിൽ 48 ജനപ്രിയമായ അടങ്ങിയിട്ടുണ്ടെങ്കിലും മരുന്നുകൾ വ്യാജമാണെന്ന് പറഞ്ഞ് കമ്പനികൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇത് തങ്ങൾ നിർമിച്ച പ്രൊഡക്റ്റ് അല്ലെന്നും വ്യാജമരുന്നാണെന്നും യഥാർത്ഥ നിർമ്മാതാവ് അറിയിച്ചതായാണ് വിവരം. മനുഷ്യർക്ക് അപകടമുണ്ടാക്കാൻ സാധ്യതയുള്ള 156 ൽ അധകം ഫിക്സഡ് ഡോസ് ​ഡ്ര​ഗ്സ് കോമ്പിനേഷൻ ആ​ഗസ്റ്റിൽ ഇന്ത്യൻ വിപണിയിൽ നിരോധിച്ചിരുന്നു. ഇവയിൽ ജനപ്രിയ പനി മരുന്നുകൾ. വേദന സംഹാരികൾ, അലർജി ​ഗുളികൾ എന്നിവ ഉൾപ്പെടുന്നു.

Leave a Reply