തിരുവനന്തപുരം: നിയമസഭയിലെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ സർക്കാരിനും സ്‌പീക്കർക്കും എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയാവാൻ ശ്രമിക്കുകയാണെന്നും സ്‌പീക്കർ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്നോട് അനാദരവ് കാട്ടിയെന്നും വിഡി സതീശൻ ആരോപിച്ചു. സ്‌പീക്കറുടെ ഭാഗത്ത് നിന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഇന്ന് ജനാധിപത്യപരമല്ലാത്ത സമീപമാണ് ഉണ്ടായത്. 49 പ്രധാനപ്പെട്ട ചോദ്യങ്ങളാണ് രാജ്യ-സംസ്ഥാന താൽപര്യങ്ങളെ മുൻനിർത്തി ഞങ്ങൾ നക്ഷത്രചിഹ്നമിട്ട് ഞങ്ങൾ കൊടുത്തപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസും സ്‌പീക്കറുടെ ഓഫീസും ഗൂഢാലോചന നടത്തി...
മലപ്പുറം: പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച സഹോദരന് 123 വര്‍ഷത്തെ തടവ്. മഞ്ചേരി പോക്‌സോ കോടതിയുടേതാണ് വിധി. 19 വയസ്സുള്ള സഹോദരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തടവിന് പുറമേ 7 ലക്ഷം രൂപ പിഴയും ഒടുക്കണം. ഈ തുക പെണ്‍കുട്ടിയുടെ ക്ഷേമത്തിനായി കൈമാറും. പീഡനത്തെ തുടര്‍ന്ന് അരീക്കോട് സ്വദേശിയായ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും, കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. നേരത്തെ കേസിന്റെ സമയത്ത് പ്രതിയെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മാതാവും ബന്ധുക്കളും അടക്കം ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസിന്റെയും ജുഡീഷ്യറിയുടെയും ശക്തമായ ഇടപെടലാണ് പ്രതിക്ക്...
ലഹരി കേസിൽ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയിൽ സിനിമാ താരങ്ങൾ എത്തിയെന്ന് സംശയം. ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ഓംപ്രകാശിന്റെ മുറിയിൽ എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതായി മാത്യുഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. മലയാള സിനിമയിൽ ലഹരി ഉപയോഗം വ്യാപകമാകുന്നുവെന്ന ആരോപണങ്ങൾ ശക്തമാണ്. അതിനിടയിലാണ് താരങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ലഹരി കേസിൽ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയിൽ സിനിമാ താരങ്ങൾ എത്തിയെന്ന് സംശയം. ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ഓംപ്രകാശിന്റെ...
നിയമസഭയിൽ അതിശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. വാക് പോരുമായി ഭരണ-പ്രതിപക്ഷാംഗങ്ങൾ പോരടിച്ചതോടെ അപ്രതീക്ഷിത സാഹചര്യമാണ് സഭയിൽ ഉടലെടുത്തത്. അസാധാരണമാംവിധം പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് പ്രതിഷേധിച്ച് കയറി. ബാനർ കെട്ടി പ്രതിഷേധിച്ചു. ഇതോടെ അന്തരീക്ഷം കലുഷിതമായി. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തോടെയാണ് ഇന്ന് നിയമസഭ ആരംഭിച്ചത്. പ്രതിപക്ഷം നൽകിയ നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങൾ നക്ഷമിത്രമില്ലാതാക്കിയ നടപടി യാതൊരു തരത്തിലും അംഗീകരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിച്ചുകൊണ്ടാണ്...
കൊച്ചി: നടന്‍ മോഹന്‍രാജ് അന്തരിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന് സിനിമയില്‍ സജീവമായിരുന്നില്ല. 2022 ല്‍ പുറത്തിറങ്ങിയ റോഷാര്‍ക്ക് ആയിരുന്നു വലിയ ഇടവേളയ്ക്ക് ശേഷം എത്തിയ ചിത്രം. മലയാള സിനിമയിലെ എണ്ണംപറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മോഹന്‍രാജ്. കിരീടം എന്ന സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രം അവിസ്മരണീയമാക്കി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. 1988 ല്‍...
കോഴിക്കോട്: അര്‍ജുന്‍ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി മനാഫിന്റെ കുടുംബം. അര്‍ജുന് സംഭവിച്ച ദുരന്തം വൈകാരികമായി ചൂഷണം ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല. അതിനെ കുറിച്ച് ആര്‍ക്ക് വേണമെങ്കിലും അന്വേഷിക്കാം. അര്‍ജുന്റെ കുടുംബത്തിന് വിഷമമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും മനാഫ് പറഞ്ഞു ഇന്നത്തോടെ വിവാദം അവസാനിപ്പിക്കണം എന്നും ആരേയും ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബ് ചാനലിന്റെ മോണിറ്റൈസേഷന്‍ ഓണാക്കിയിട്ടില്ല. ചാനലിലെ അര്‍ജുന്റെ ചിത്രം മാറ്റി. മുക്കത്തെ സ്വീകരണത്തില്‍ ഒരു...
മലപ്പുറം: കെടി ജലീൽ മറ്റാരുടെയോ കാലിലാണ് നിൽക്കുന്നതെന്നും സ്വയം നിൽക്കാൻ ശേഷി ഇല്ലാത്തതിനാലാണ് ധൈര്യത്തോടെ പ്രതികരിക്കാത്തതെന്നും പിവി അൻവർ എംഎൽഎ. തന്നെ വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിര പറയില്ല എന്നാണ് കെടി ജലീൽ പറഞ്ഞത്. അപ്പോള്‍ ആരെങ്കിലും വെടിവെക്കും എന്ന് പറഞ്ഞത് കൊണ്ടായിരിക്കാം അദ്ദേഹം മാറി നിൽക്കുന്നതെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെടി ജലീലിനെയൊക്കെ കുറ്റം പറയാൻ ഞാൻ ആളല്ല. അവരുടെയൊക്കെ പ്രശ്നം എന്താണെന്ന് വെച്ചാൽ അവരൊക്കെ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നത്. ഞാന്‍ എന്റെ സ്വന്തം കാല്,...
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവർ അർജുന്റെ കുടുംബം ഗുരുതരമായ ആരോപണങ്ങളാണ് ലോറി ഉടമ മാനാഫിനെതിരെ ഉന്നയിച്ചിരിക്കുന്നത്. കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നു, ഫണ്ട് സമാഹരിക്കുന്നു എന്ന് തുടങ്ങിയ ആരോപണങ്ങളാണ് കുടുംബം ഉയർത്തിയത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം മനാഫ് നിഷേധിക്കുകയാണ് ഇപ്പോള്‍. അർജുന്റെ പേരില്‍ യാതൊരു തരത്തിലുള്ള ഫണ്ട് പിരിവും താന്‍ നടത്തിയിട്ടില്ലെന്നാണ് വണ്‍ഇന്ത്യ മലയാളത്തോട് മനാഫ് വ്യക്തമാക്കിയത്. ‘ഒരു പരിപാടിയില്‍ ആയിരുന്നതിനാല്‍ അർജുന്റെ കുടുംബം എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞതെന്ന് അറിയില്ല. ഫണ്ട് പിരിവ്...
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ആഗോള വിപണിയില്‍ ആശങ്ക ശക്തമായതാണ് വില വര്‍ധനവിന് കാരണം. വരും ദിവസങ്ങളിലും വില കൂടുമെന്ന സൂചനയാണ് വിപണി നിരീക്ഷകര്‍ പങ്കുവയ്ക്കുന്നത്. സ്വര്‍ണത്തിന് മാത്രമല്ല, ക്രൂഡ് ഓയിലിനും വില കൂടിയിട്ടുണ്ട്. സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് സ്വര്‍ണം. ഒക്ടോബര്‍ ഒന്നിന് സ്വര്‍ണം പവന് 240 രൂപ കുറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ കുറഞ്ഞേക്കുമെന്ന പ്രചാരണവും ഒരുഭാഗത്ത് നിന്നുണ്ടായിരുന്നു. അതിനിടെയാണ് പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സാഹചര്യം മാറിയിരിക്കുന്നതും ആഗോള തലത്തില്‍ ഭീതി ഉയര്‍ന്നിരിക്കുന്നതും. പുതിയ സ്വര്‍ണവില,...
ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞതിന് ശേഷം ഡോ എലിസബത്ത് എനന് തൃശൂർ സ്വദേശിയെ ബാല വിവാഹം കഴിച്ചിരുന്നു. എന്നാൽ 6 മാസത്തിൽ കൂടുതൽ ഈ ദാമ്പത്യം നീണ്ട് നിന്നിരുന്നില്ല. ബാലയും എലിസബത്തും വേർപിരിഞ്ഞോയെന്ന് പല തവണ ചോദ്യം ഉയർന്നെങ്കിലും ഇരുവരും ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടുമില്ല. ഇപ്പോഴിതാ ഇരുവർക്കുമിടയിൽ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് അമൃത സുരേഷിന്റെ സുഹൃത്തായ കുക്കു എനോല. അമൃത എലിസബത്തിനെ വിളിച്ചിരുന്നുവെന്നും അവർ പറയുന്നത് കേട്ട് എങ്ങനെ ഇങ്ങനെ ഒരു മനുഷ്യന് പെരുമാറാൻ സാധിക്കുന്നുവെന്ന് തോന്നിയിരുന്നുവെന്ന്...