27 in Thiruvananthapuram
TV Next News > News > Kerala > സഹകരണമില്ല’; അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിച്ച് മാല്‍പെ, തിരച്ചില്‍ നിര്‍ത്തി

സഹകരണമില്ല’; അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിച്ച് മാല്‍പെ, തിരച്ചില്‍ നിര്‍ത്തി

2 weeks ago
TV Next
29

ഷിരൂർ: അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മൽപെ. വെള്ളത്തിൽ മുങ്ങിയുള്ള തിരച്ചിലിന് അനുമതി നൽകാത്തതിനെ തുടർന്നാണ് മൽപെയും സംഘവും മടങ്ങിയത്. ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും മൽപെ പറഞ്ഞു

 

ഡ്രജർ ഉപയോ​ഗിച്ച് മണ്ണ് നീക്കി പരിശോധന നടക്കുമ്പോൾ സമീപത്തായി വെള്ളത്തിൽ മുങ്ങി പരിശോധന നടത്താനാവില്ല എന്നായിരുന്നു പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാട്. ഡ്രജർ എത്തിച്ചിരുന്ന ​ഗോവയിലെ കമ്പനി ഒരു ഡ്രൈവറെയും ഷിരൂരിലേക്ക് എത്തിച്ചിരുന്നു. സർക്കാർ നിയോ​ഗിച്ചിട്ടുള്ള സംവിധാനങ്ങൾ മാത്രം തിരച്ചിൽ നടത്തിയാൽ മതി എന്ന നിർദ്ദേശത്തെ തുടർന്നാണ് മൽപെ മടങ്ങുന്നത്. ഷിരൂരിലെ ജില്ലാ ഭരണകൂടവും അർജുന്റെ കുടുംബത്തിന് വേണ്ടി തിരച്ചിലിന് ഇറങ്ങിയ മൽപെയുടെ സംഘവും തമ്മിൽ തുടക്കത്തിൽ അഭിപ്രായം വ്യത്യാസങ്ങളുണ്ടായിരുന്നു.

 

ഈശ്വർ മൽപെ സ്വതന്ത്ര തിരിച്ചിൽ നടത്തുന്നത് സാധ്യമല്ലെന്ന് കർവാർ എം എൽ എ കൃഷ്ണ സെയിൽ പറഞ്ഞിരുന്നു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സർക്കാർ സംവിധാനമാണ് തിരച്ചിൽ നടത്തേണ്ടത്, ജില്ലാ ഭരണകൂടം പറയുന്നത് അനുസരിച്ച് തിരച്ചിൽ നടത്താൻ കഴിയുമെങ്കിൽ മാത്രം മൽപെയ്ക്ക് തിരികെ വരാം. അദ്ദേഹത്തിന് തിരച്ചിലിന് കൂലി വേണമെന്ന് പറഞ്ഞാൽ അതും നൽകാൻ തയ്യാറാണെന്നും എന്നാൽ ഭരണകൂടത്തിനെതിരെ സംസാരിക്കുന്നത് ന്യായമല്ലെന്നും ഷിരൂരിലെ തിരച്ചിലിനായി മേജർ ജനറൽ ഇന്ദ്രപാൽ നാളെ എത്തുമെന്നും മാ​ഗ്നറ്റിക് പരിശോധന നടത്തുമെന്നും എം എൽ എ പറഞ്ഞു.

 

ജില്ലാ ഭരണകൂടം ഔദ്യോ​ഗികമായ അനുമതി കത്ത് നൽകിയാൽ തിരികെയെത്തി തിരച്ചിൽ തുടരുമെന്ന് മൽപെ പറഞ്ഞു. കുടുംബത്തെ വിട്ടാണ് രാവും പകലും ഇത്ര നാൾ ഷിരൂരിൽ എത്തി തിരച്ചിൽ നടത്തിയതെന്നും ആരോടും തർക്കത്തിന് സമയമില്ലെന്നും മൽപെ പറഞ്ഞു. കാർവാർ എസ് പി നാരായണ മോശമായി സംസാരിച്ചുവെന്നു ഡ്രഡ്ജർ കമ്പനിയുടെ ഭാ​ഗത്ത് നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെന്നുമാണ് മാൽപെ പറയുന്നത്.

 

നീ വലയി ഹീറോ ആകേണ്ട എന്ന തരത്തിൽ സംസാരിച്ചുവെന്നാണ് ഈശ്വർ മാൽപെ പറയുന്നത്. ഒരു പൈസ പോലും വാങ്ങാതെ തിരച്ചിലിനിറങ്ങുന്നത് ഹീറോ ആകാൻ വേണ്ടിയല്ല. അതിനാൽ ഹീറോ ആകാൻ‌ ഇല്ല, ഞാൻ‌ പോവുകയാണെന്ന് അധികൃതരോട് പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

 

15 ദിവസം ദൗത്യത്തിന്റെ ഭാ​ഗമായതിനാൽ ഏത് സ്ഥലത്ത് തിരച്ചിൽ നടത്തണമെന്ന് ധാരണയുണ്ട്. അതിന് തടസ്സം നിന്നാൽ വലിയ ബുദ്ധിമുട്ടാണ് , തത്ക്കാലം വീട്ടിലേത്ത് പോകുന്നുവെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply