ലെബനനിൽ ഇസ്രായേൽ ആക്രമണത്തിൽ 356 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിച്ച് ഹിസ്ബുല്ല. ഇസ്രായേയിലെ ഹൈഫയിലുള്ള സൈനിക-വ്യവസായ സമുച്ചയങ്ങൾക്ക് നേരെ ഹിസ്ബുള്ള റോക്കറ്റുകൾ തൊടുത്തു. ഇതോടെ അപായ സൈറൻ മുഴക്കിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. റോക്കറ്റ് ആക്രമണത്തിൽ അഞ്ച് അനധികൃത കുടിയേറ്റക്കാർക്ക് നിസാര പരിക്കുകൾ ഏറ്റതായും ഇസ്രായേലി ചാനൽ 13 ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. 165 ഓളം മിസൈലുകളാണ് ഹിസ്ബുള്ള തൊടുത്തത്. ഇവയെല്ലാം തങ്ങളുടെ ആന്റിമിസൈൽ സംവിധാനത്തിലൂടെ തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഹൈഫയ്ക്ക് വടക്കുള്ള റാഫേൽ...
ബെയ്‌റൂട്ട്: ലെബനനെ പൂര്‍ണമായും ഇല്ലാതാക്കാനാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നജീബ് മിക്കാത്തി. ഇസ്രായേലിന്റെ വ്യോമാക്രമണങ്ങള്‍ ലെബനനെയും ജനങ്ങളെയും ഇല്ലാതാക്കുന്നതെന്ന് മിക്കാത്തി തുറന്നടിച്ചു. നേരത്തെ ദക്ഷിണ-കിഴക്കന്‍ ലെബനനില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ 274 എത്തിയെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്. ക്യാബിനറ്റ് യോഗത്തിലായിരുന്നു മിക്കാത്തി ഇസ്രായേലിനെതിരെ തുറന്നടിച്ചത്. നിലവിലെ കാവല്‍ പ്രധാനമന്ത്രിയാണ് അദ്ദേഹം ലെബനനെതിരെ ഇസ്രായേല്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രണങ്ങള്‍ എല്ലാ...
ഷിംല: സോണിയ ഗാന്ധിയ്‌ക്കെതിരെ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ്. കങ്കണയുടേത് വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനയാണ് എന്നും തന്റെ ആരോപണം തെളിയിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ട് എന്നും കോണ്‍ഗ്രസ് പറഞ്ഞു. അല്ലെങ്കില്‍ അവരുടെ പരാമര്‍ശങ്ങളില്‍ നിയമനടപടി നേരിടേണ്ടിവരും എന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുത്ത് പണം സോണിയ ഗാന്ധിക്ക് വകമാറ്റി എന്നായിരുന്നു കങ്കണ റണാവത്തിന്റെ ആരോപണം. സോണിയാ ഗാന്ധിയെക്കുറിച്ചുള്ള കങ്കണ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ് ...
സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരോ സൗദി നിവാസിയും. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്ള അസീസ് രാജാവ് 1932 ൽ സൗദിയുടെ ഏകീകരണം പൂർത്തിയാക്കിയതിന്റ ഓർമ്മയാണ് ഓരോ ദേശീയ ദിനത്തിലൂടേയും പുതുക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ 17 നഗരങ്ങളിൽ വ്യോമ സേനയുടെ എയർ ഷോയും കരിമരുന്ന് പ്രയോഗങ്ങളും അരങ്ങേറും. സൗദി അറേബ്യയുടെ ദേശീയ ദിനത്തിനോട് അനുബന്ധിച്ച് ലുലു ഗ്രൂപ്പും അഭിമാനകരമായ ഒരു നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ലുലു...
നിലമ്പൂർ: സി പി എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും തള്ളിപ്പറഞ്ഞതിന് പിന്നാലെ നിലമ്പൂരിലെ ഇടത് സ്വതന്ത്ര എം എല്‍ എ പിവി അന്‍വറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് നിലമ്പൂരിലെ മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ മുണ്ടേരിയാണ് അന്‍വറിനെ സ്വാഗതം ചെയ്തിരിക്കുന്നത്. അന്‍വർ പറയുന്ന പലകാര്യങ്ങളും സത്യമാണെന്നും അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യസമരസേനാനിയായ ഷൗക്കത്ത് അലി സാഹിബിന്റെ മകന്‍ പി വി അന്‍വറിന്റെ യഥാര്‍ഥ മുഖം ഇനിയാണ് പിണറായി വിജയന്‍ കാണേണ്ടത്. ഈ...
ഷിരൂർ: അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ. വെള്ളത്തിൽ മുങ്ങിയുള്ള തിരച്ചിലിന് അനുമതി നൽകാത്തതിനെ തുടർന്നാണ് മൽപെയും സംഘവും മടങ്ങിയത്. ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും മൽപെ പറഞ്ഞു ഡ്രജർ ഉപയോഗിച്ച് മണ്ണ് നീക്കി പരിശോധന നടക്കുമ്പോൾ സമീപത്തായി വെള്ളത്തിൽ മുങ്ങി പരിശോധന നടത്താനാവില്ല എന്നായിരുന്നു പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാട്. ഡ്രജർ എത്തിച്ചിരുന്ന ഗോവയിലെ കമ്പനി ഒരു ഡ്രൈവറെയും...
ഡൽഹി: ഉദയ് ഭാനു ചിബിനെ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് ആയി നിയമിച്ച് എ ഐ സി സി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രഖ്യാപിച്ചത്. ഈ നിയമനം ഉടനടി പ്രാബല്യത്തിൽ വരും. നിലവിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയും ജമ്മു കശ്മീർ പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമാണ് ഉദയ ഭാനു. നിലവിലെ ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന് മറ്റ് വലിയ ചുമതസകൾ നൽകുന്നതിനാലാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്ന് നീക്കാനാിയി ഹൈക്കമാൻഡ് തീരുമാനിച്ചത്....
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദീഖിന് കുരുക്ക് മുറുകുന്നു. സിദ്ദീഖിന് എതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്. യുവനടിയാണ് സിദ്ദീഖിനെതിരെ പരാതി നല്‍കിയത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡീപ്പിച്ചു എന്നാണ് നടിയുടെ പരാതി. നടി നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ വിശദമായ മൊഴി നല്‍കിയിരുന്നു. ഈ മൊഴി സാധൂകരിക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കിയേക്കും...
തൃശൂര്‍: തൃശൂര്‍ പൂരം വിവാദം സംബന്ധിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍, ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ട് തള്ളി സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലും മുന്‍കൂട്ടിയുള്ള ആസൂത്രണവും നടന്നിട്ടുണ്ടെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. റിപ്പോര്‍ട്ടില്‍ എന്ത് പറഞ്ഞാലും തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയും ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. അതില്‍ എനിക്ക്...