27 in Thiruvananthapuram
TV Next News > News > National > ഉദയ ഭാനു ചിബ് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ്; നിര്‍ണായക തീരുമാനം

ഉദയ ഭാനു ചിബ് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ്; നിര്‍ണായക തീരുമാനം

2 weeks ago
TV Next
18

ഡൽ​ഹി: ഉദയ് ഭാനു ചിബിനെ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് ആയി നിയമിച്ച് എ ഐ സി സി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രഖ്യാപിച്ചത്. ഈ നിയമനം ഉടനടി പ്രാബല്യത്തിൽ വരും. നിലവിൽ യൂത്ത് കോൺ​ഗ്രസ് ദേശീയ സെക്രട്ടറിയും ജമ്മു കശ്മീർ പ്രദേശ് യൂത്ത് കോൺ​ഗ്രസ് മുൻ പ്രസിഡന്റുമാണ് ഉദയ ഭാനു.

നിലവിലെ ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന് മറ്റ് വലിയ ചുമതസകൾ നൽകുന്നതിനാലാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്ന് നീക്കാനാിയി ഹൈക്കമാൻഡ് തീരുമാനിച്ചത്. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ശ്രീനിവാസിന്റെ വിലയേറിയ സംഭാവനകളെ പാർട്ടി അഭിനന്ദിച്ചു. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക കമ്മിറ്റിയിൽ ഉദയ് ഭാനു ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്

 

ഇന്ത്യൻയൂത്ത് കോൺഗ്രസിൻ്റെ പ്രസിഡൻ്റായി ഉദയ് ഭാനു ചിബിൻ്റെ നിയമനം പാർട്ടിയുടെ നേതൃത്വ ഘടനയിലെ ഒരു സുപ്രധാന നീക്കം ആണ്. തൻ്റെ വിപുലമായ അനുഭവവും സമീപകാല പാർട്ടി പ്രവർത്തനങ്ങളിലെ പങ്കാളിത്തവും കൊണ്ട്, കോൺഗ്രസിൻ്റെ യുവജന വിഭാഗത്തെ അദ്ദേഹത്തിന് സ്വാധീനിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുമായി അടുത്തിടെ ചിബ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയുടെ കേന്ദ്ര നേതൃത്വ ചർച്ചകളിൽ ഉദയ് ഭാനു ചിബിൻ്റെ വർദ്ധിച്ചുവരുന്ന സ്വാധീനവും പങ്കാളിത്തവും ശ്രദ്ധേയമാണ്.

 

അതേ സമയം, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നാഷണൽ കോൺഫറൻസുമായി (എൻ സി) തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിൽ ഏർപ്പെട്ടു. സീറ്റ് വിഭജന ക്രമീകരണം അനുസരിച്ച് നാഷണൽ കോൺഫറൻസ് 52 സീറ്റുകളിലും കോൺഗ്രസ് 31 സീറ്റുകളിലും മത്സരിക്കും.

 


എന്നാൽ, ജമ്മു ഡിവിഷനിലെ ബനിഹാൾ, നഗ്രോട്ട, ദോഡ, കിഷ്ത്വാർ, താഴ്‌വരയിലെ സോപോർ എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ അംഗീകരിക്കുന്നതിൽ സഖ്യത്തിന് വെല്ലുവിളികൾ നേരിട്ടു. ഈ കടമ്പകൾക്കിടയിലും സൗഹൃദമത്സരമെന്ന് വിശേ ഷിപ്പിക്കപ്പെടുന്ന ഈ മേഖലകളിൽ സ്ഥാനാർഥികളെ നിർത്താൻ ഇരു പാർട്ടികളും തീരുമാനിച്ചിട്ടുണ്ട്.

ഒരു വിശാല സഖ്യത്തെ ഉൾക്കൊള്ളാൻ, കോൺഗ്രസും നാഷണൽ കോൺഫറൻസും ഇളവുകൾ വരുത്തുകയും ചെയ്തു, മറ്റ് സഖ്യകക്ഷികൾക്ക് രണ്ട് സീറ്റുകൾ നൽകി. താഴ്‌വരയിലെ ഒരു സീറ്റ് സി പി ഐ എമ്മിനും ജമ്മു മേഖലയിൽ മറ്റൊന്ന് പാന്തേഴ്‌സ് പാർട്ടിക്കും സംവരണം ചെയ്തിട്ടുണ്ട്.

 

Leave a Reply