28 in Thiruvananthapuram

Malayalam

ഹമാസ് പുറത്തുപോവണം, സമാധാനത്തോടെ ജീവിക്കണം; ഗാസയിൽ പ്രതിഷേധവുമായി പലസ്‌തീനികൾ

വെസ്‌റ്റ് ബാങ്ക്: ഇസ്രായേൽ-ഹമാസ് പോരാട്ടം തുടരുന്നതിനിടെ ഹമാസ് വിരുദ്ധ പ്രക്ഷോഭവുമായി പലസ്‌തീനികൾ. ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തിനാണ് വടക്കൻ ഗാസ സാക്ഷ്യം വഹിച്ചത്. ബെയ്ത്ത് ലഹിയ മേഖലയിലാണ് നൂറുകണക്കിന് പലസ്‌തീനികൾ കടുത്ത ഹമാസ് വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളുമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. മേഖലയിൽ നിന്നും ഹമാസ് പിൻവാങ്ങണമെന്നും ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. മേഖലയിൽ ശാന്തിയുടെ നാളുകൾ സമ്മാനിച്ച ഏകദേശം രണ്ട് മാസത്തെ വെടിനിർത്തലിന് ശേഷം ഇസ്രായേൽ സൈന്യം ഗാസയിൽ വീണ്ടും...

കയറ്റുമതിയെ ബാധിച്ചേക്കും; യുഎസ് ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ കുറക്കാൻ ഇന്ത്യ …

ഡൽഹി: ഇറക്കുമതി തീരുവ സംബന്ധിച്ച യുഎസ് വിമർശനങ്ങൾക്കിടെ യുഎസ് ഉത്പന്നങ്ങൾക്കുള്ള തീരുവ കുറക്കാൻ ആലോചനയുമായി ഇന്ത്യ. ആദ്യ ഘട്ടത്തിൽ 23 ബില്യൺ ഡോളർ മൂല്യമുള്ള ഇറക്കുമതിയിൽ പകുതിയിലധികം ഉത്പന്നങ്ങൾക്കും തീരുവ കുറക്കാനാണ് നീക്കം. ഏപ്രിൽ 2 മുതൽ ഇന്ത്യക്ക് മേൽ പകരത്തിന് തീരുവ ഈടാക്കുമെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തിടുക്കപ്പെട്ട നീക്കം.     പരസ്പര താരിഫുകൾ യുഎസിലേക്കുള്ള 66 ബില്യൺ ഡോളറിന്റെ കയറ്റുമതിയുടെ 87 ശതമാനത്തേയും ബാധിച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള...

രാഹുല്‍ ഗാന്ധിയുടെ ‘ഇരട്ട’ പൗരത്വം; നാല് ആഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്രത്തോട് കോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച കേസില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നാല് ആഴ്ച്ച കൂടി അനുവദിച്ച് അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയിലെ ലഖ്നൗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഏപ്രില്‍ 21 ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കര്‍ണാടകയില്‍ നിന്നുള്ള സ്വകാര്യ വ്യക്തിയാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി സമര്‍പ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകനായ എസ് വിഘ്‌നേഷ് ശിശിര്‍ പൊതുതാത്പര്യ...

ആരോഗ്യ മന്ത്രി കനിഞ്ഞില്ല’,ചർച്ച പരാജയം; നാളെ മുതൽ നിരാഹാര സമരമെന്ന് ആശമാർ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജുമായി ഇന്ന് ആശ വർക്കർമാർ നടത്തിയ ചർച്ച പരാജയം. ഓണറേറിയം കൂട്ടണമെന്നത് അടക്കമുള്ള സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ തള്ളി. ആശമാർ യാഥാർത്ഥ്യ ബോധത്തോടെ പെരുമാറണമെന്നും ഓണറേറിയം ഒരുരൂപ പോലും കൂട്ടിനൽകാൻ സാധിക്കില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയ നാളെ മുതൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ആശ വർക്കർമാർ പ്രതികരിച്ചു. ഓണറേറിയം വർധിപ്പിക്കണം, വിരമിച്ചതിന് ശേഷമുള്ള ആനുകൂല്യങ്ങൾ തുടങ്ങിയ ആവശ്യങ്ങളൊന്നും തന്നെ ചർച്ചക്ക് എടുക്കാൻ പോലും മന്ത്രി തയ്യാറായില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചാണ്...

അഡ്വാന്‍സ് ബുക്കിംഗില്‍ കോടികള്‍ കൊയ്ത് എമ്പുരാന്‍;

ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, സായ്കുമാര്‍, സുരാജ് എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്.   മാര്‍ച്ച് 27 നാണ് എമ്പുരാന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ എമ്പുരാന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. മോളിവുഡ് കണ്ട എക്കാലത്തേയും മികച്ച ട്രെയിലറുകളിലൊന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ എമ്പുരാന്‍ ആവേശം ഇരട്ടിയായിരിക്കുകയാണ്....

മോസ്‌കോ കരാർ ലംഘിച്ചാൽ യുക്രൈനും അതേ രീതിയിൽ പ്രതികരിക്കും’; ട്രംപുമായുള്ള ചർച്ചയ്ക്ക് ശേഷം സെലൻസ്‌കി

കീവ്: ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് ശേഷം ശുഭപ്രതീക്ഷ പങ്കുവച്ച് സെലൻസ്‌കി. റഷ്യയുമായുള്ള യുദ്ധത്തിൽ ആക്രമണങ്ങൾ വേഗത്തിൽ നിർത്തലാക്കാൻ കഴിയുമെന്നും, മോസ്കോ വെടിനിർത്തൽ നിബന്ധനകൾ ലംഘിച്ചാൽ യുക്രൈനും അതേ രീതിയിൽ പ്രതികരിക്കുമെന്നും യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി പറഞ്ഞു. ഓവൽ ഓഫീസിലെ വിവാദ കൂടിക്കാഴ്‌ചയ്ക്ക് ശേഷം ആദ്യമായാണ് ട്രംപുമായി സെലൻസ്‌കി നേരിട്ട് സംസാരിക്കുന്നത്. യുഎസിന്റെ മധ്യസ്ഥതയിൽ ഭാഗിക വെടിനിർത്തലിന് വിധേയമായേക്കാവുന്ന സൗകര്യങ്ങളുടെ ഒരു പട്ടിക കീവ് തയ്യാറാക്കുമെന്ന് സെലൻസ്‌കി അറിയിച്ചു. ആ പട്ടികയിൽ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല,...

9 മാസത്തെ കാത്തിരിപ്പ്, ഒടുവിൽ സുനിത ഭൂമി തൊട്ടു; പക്ഷേ വെല്ലുവിളികൾ ഏറെ, ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങി

ന്യൂയോർക്ക്: ഭൂമിയ്ക്ക് പുറത്തേക്കുള്ള മനുഷ്യന്റെ പര്യവേഷണത്തിൽ നിർണായകമായ ഒരേട് കൂട്ടിച്ചേർത്തു കൊണ്ടാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് ഫ്ലോറിഡയിലെ കടലിൽ വന്നിറങ്ങിയത്. ഒൻപത് മാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇരുവരും ഭൂമിയിൽ കാലെടുത്ത് വച്ചത്. ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത ഈ സംഭവവും സുനിതയുടെ മടങ്ങി വരവും ഏറെ ആകാംക്ഷയോടെയാണ് ലോകം നോക്കികണ്ടത്.   എന്നാൽ ഭൂമിയിലേക്കുള്ള സുനിതയുടെ മടങ്ങിവരവ് ഒട്ടും എളുപ്പമല്ല എന്നതാണ് ഏറ്റവും പ്രധാനകാര്യം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള മടക്കയാത്രയേക്കാൾ...

കുംഭമേളയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചില്ല’; രാഹുൽ ഗാന്ധി

ലോക്സഭയിൽ ;  പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കുംഭമേളയിൽ ജീവൻനഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി പോലും അർപ്പിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുംഭമേളയെ കുറിച്ച് പ്രധാനമന്ത്രി ലോക്സഭയിൽ സംസാരിച്ചതിന് പിന്നാലെയാണ് രാഹുൽ ആഞ്ഞടിച്ചത്. മഹാകുംഭമേള പ്രധാന നാഴിക കല്ലാണെന്നും ഇത്രയും വലിയൊരു പരപാടി സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ കഴിവിനെ ചോദ്യം ചെയ്തവർക്കുള്ള ഉത്തമ മറുപടിയാണ് കുംഭമേളയുടെ വിജയം എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.ഇതിന് പിന്നാലെ നടുത്തളത്തിൽ ഇറങ്ങി വലിയ പ്രതിഷേധമാണ് പ്രതിപക്ഷം തീർത്തത്. സ്പീക്കർ അംഗങ്ങളോട് പ്രതിഷേധം അവസാനിപ്പിക്കാൻ...

ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി ബി ജെ പി രാപ്പകൽ സമരം സംഘടിപ്പിക്കും.. കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി ബി ജെ പി രാപ്പകൽ സമരം സംഘടിപ്പിക്കും. ആശവർക്കർമാരുടെ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും തിരുവനന്തപുരത്ത് നേതൃയോഗം വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രന്‍ പറഞ്ഞു. ആശ വർക്കർമാരുടെ സമരത്തെ അട്ടിമറിക്കാൻ സി പി എം നീക്കം നടത്തുകയാണ്. എല്ലാം കേന്ദ്രത്തിൻ്റെ തലയിലിടാനുള്ള സംസ്ഥാനത്തിൻ്റെ ശ്രമം പാളിയെന്നും അദ്ദേഹം അവകാശപ്പെട്ടു.   പാർലമെൻ്റിൽ ആരോഗ്യമന്ത്രി ജെപി നദ്ദ എല്ലാം വ്യക്തമാക്കിയതോടെ കേരളത്തിന് കുടിശ്ശിക ഒന്നും ഇല്ലെന്ന സത്യം...

സംസ്ഥാനത്ത് ചൂട് തുടരുന്നു. അള്‍ട്രാവയലറ്റ് സൂചിക കുത്തനെ ഉയരുന്നു, രണ്ടിടങ്ങളില്‍ റെഡ് അലര്‍ട്ട്..

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്നു. ആശങ്കയുയർത്തി പല സ്ഥലങ്ങളിലും അൾട്രാവയലറ്റ് സൂചിക കുത്തനെ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് സ്ഥലത്താണ് അൾട്രാവയലറ്റ് സൂചിക 10 കടന്നത്. മൂന്നാറിൽ അൾട്രാവയലറ്റ് സൂചിക 12 ആണ്. പത്തനംതിട്ട കോന്നിയിൽ പതിനൊന്നാണ്, രണ്ടിടങ്ങളിലും ഏറ്റവും ​ഗുരുതരമായ സാഹചര്യം എന്ന് വിലയിരുത്താവുന്ന റെഡ് അലർട്ടാണ്.   കൊട്ടാരക്കര, ചങ്ങനാശ്ശേരി, തൃത്താല, പൊന്നാനി എന്നീ പ്രദേശങ്ങളിൽ അൾട്രാവയലറ്റ് സൂചിക എട്ടിനും പത്തിനും ഇടയിൽ രേഖപ്പെടുത്തി. ഇവിടെ ഓറഞ്ച് അലർട്ടാണ്. വിളപ്പിൽശാല, ചെങ്ങന്നൂർ, കളമശ്ശേരി,...