തിരുവനന്തപുരം:ഫിലമെൻ്റ് കലാ സാഹിത്യ വേദി സംസ്ഥാന കൺവെൻഷൻ തൈക്കാട് ഭാരത് ഭവനിൽ ചേർന്നു.സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ കൺവെൻഷൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.ശ്രീ പന്ന്യൻ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംവിധായകനും ടെലിവിഷൻ അവതാരകനുമായ ഡോ :ആർ. എസ് പ്രദീപ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീ.സുധാംശു ,ശ്രീ ജയശ്ചന്ദ്രൻ കല്ലിംഗൽ, ഡോ: സി.ഉദയ കല, സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കവി ഡി. അനിൽകുമാർ, പത്രപ്രവർത്തകൻ റഹീം പനവൂർ, ഫിലമെൻ്റ് കലാ സാഹിത്യ വേദി സംസ്ഥാന പ്രസിഡൻ്റ് കാഞ്ചിയാർ...
ജറൂസലേം: ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റിനെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ യുദ്ധത്തില്‍ ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരസ്യമായിരുന്നു. ഇതേ തുടര്‍ന്നാണ് ഗാലന്റിനെ പുറത്താക്കിയത്. മുന്‍ നയതന്ത്രജ്ഞനായ ഇസ്രായേല്‍ കട്‌സിനെയാണ് പകരക്കാരനായി നിയമിച്ചത്. ഗാലന്റിനെ പുറത്താക്കാനുള്ള നീക്കം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഹിസ്ബുല്ലയുമായുള്ള ഇസ്രായേലിന്റെ യുദ്ധത്തില്‍ ഗാല്ലന്റ് തീവ്ര നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. എന്നാല്‍ അടുത്തിടെ ഗാസയില്‍ വെടിനിര്‍ത്തലിനും ബന്ദികളെ വിട്ടയക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ആഹ്വാനം ചെയ്തിരുന്നു. ഗാലന്റിന്റെ നിലപാടുകള്‍ പലപ്പോഴും നെതന്യാഹുവിന്റെ നിലപാടിന് എതിരായിരുന്നു....
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ പ്രതിയാകുമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. റോഡിൽ കയർ കെട്ടിയത് യാതൊരു സുരക്ഷാ മുൻകരുകലുകളും ഇല്ലാതെയാണ് എന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് റോഡിന് കുറുകെ കെട്ടിയ കയറിൽ കുരുങ്ങി സിയാദ് മരിക്കുന്നത്. തിരുവല്ല മുത്തൂരിൽ വെച്ചായിരുന്നു അപകടം.ബൈക്കിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ...
മുംബൈ: മഹാരാഷ്ട്രയിൽ നാഗ്‌പൂരിനടുത്തുള്ള ഒരു ഓർഡനൻസ് ഫാക്‌ടറിയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ എട്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഭണ്ഡാര ജില്ലയിലാണ് സ്‌ഫോടനം ഉണ്ടായത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി തൊഴിലാളികളുടെ മരണം സ്ഥിരീകരിച്ചു.ഭണ്ഡാര ഓർഡനൻസ് ഫാക്‌ടറിയിൽ ഒരു വലിയ അപകടം സംഭവിച്ചു, ഇതിൽ എട്ട് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഇത് പ്രാഥമിക വിവരമാണ്. ദൗർഭാഗ്യകരമായ സംഭവത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒരു മിനിറ്റ് മൗനം ആചരിക്കണം’ ഒരു പൊതു...
തൊടുപുഴ: ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50) എന്നിവരാണ് മരിച്ചത്. ഇതിൽ ബോസും ഭാര്യയും അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. എബ്രഹാമിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ കഴിയവേ പുലർച്ചയോടെ മരണപ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട്...
തിരുവനന്തപുരം :മാദ്ധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനായ ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റിൻ്റെ (ഐഎഫ് ഡബ്ള്യുജെ) അന്തർദ്ദേശീയ ടൂറിസ്റ്റ് കേന്ദ്രമായ കോവളത്ത് നടക്കുന്ന ദേശീയ സമ്മേളനത്തിൻ്റെ ലോഗോ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രകാശനം ചെയ്തു. ചടങ്ങിൽ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ, വൈസ് പ്രസിഡൻ്റ് ചെമ്പകശേരി ചന്ദ്രബാബു, സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ട്രഷറർ എ.അബൂബക്കർ, അയൂബ്ഖാൻ തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ 21,22,23 തീയതികളിൽ കോവളം ആനിമേഷൻ സെൻ്ററിൽ വച്ചാണ് ദേശീയ സമ്മേളനം. മണിപ്പൂർ,രാജസ്ഥാൻ,കാശ്മീർ,മേഘാലയ,ബീഹാർ...
ന്യൂയോർക്ക്: ഭൂമിയ്ക്ക് പുറത്തേക്കുള്ള മനുഷ്യന്റെ പര്യവേഷണത്തിൽ നിർണായകമായ ഒരേട് കൂട്ടിച്ചേർത്തു കൊണ്ടാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് ഫ്ലോറിഡയിലെ കടലിൽ വന്നിറങ്ങിയത്. ഒൻപത് മാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇരുവരും ഭൂമിയിൽ കാലെടുത്ത് വച്ചത്. ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത ഈ സംഭവവും സുനിതയുടെ മടങ്ങി വരവും ഏറെ ആകാംക്ഷയോടെയാണ് ലോകം നോക്കികണ്ടത്. എന്നാൽ ഭൂമിയിലേക്കുള്ള സുനിതയുടെ മടങ്ങിവരവ് ഒട്ടും എളുപ്പമല്ല എന്നതാണ് ഏറ്റവും പ്രധാനകാര്യം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള മടക്കയാത്രയേക്കാൾ...
കീവ്: ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് ശേഷം ശുഭപ്രതീക്ഷ പങ്കുവച്ച് സെലൻസ്‌കി. റഷ്യയുമായുള്ള യുദ്ധത്തിൽ ആക്രമണങ്ങൾ വേഗത്തിൽ നിർത്തലാക്കാൻ കഴിയുമെന്നും, മോസ്കോ വെടിനിർത്തൽ നിബന്ധനകൾ ലംഘിച്ചാൽ യുക്രൈനും അതേ രീതിയിൽ പ്രതികരിക്കുമെന്നും യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി പറഞ്ഞു. ഓവൽ ഓഫീസിലെ വിവാദ കൂടിക്കാഴ്‌ചയ്ക്ക് ശേഷം ആദ്യമായാണ് ട്രംപുമായി സെലൻസ്‌കി നേരിട്ട് സംസാരിക്കുന്നത്. യുഎസിന്റെ മധ്യസ്ഥതയിൽ ഭാഗിക വെടിനിർത്തലിന് വിധേയമായേക്കാവുന്ന സൗകര്യങ്ങളുടെ ഒരു പട്ടിക കീവ് തയ്യാറാക്കുമെന്ന് സെലൻസ്‌കി അറിയിച്ചു. ആ പട്ടികയിൽ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല,...
വെസ്‌റ്റ് ബാങ്ക്: ഇസ്രായേൽ-ഹമാസ് പോരാട്ടം തുടരുന്നതിനിടെ ഹമാസ് വിരുദ്ധ പ്രക്ഷോഭവുമായി പലസ്‌തീനികൾ. ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തിനാണ് വടക്കൻ ഗാസ സാക്ഷ്യം വഹിച്ചത്. ബെയ്ത്ത് ലഹിയ മേഖലയിലാണ് നൂറുകണക്കിന് പലസ്‌തീനികൾ കടുത്ത ഹമാസ് വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളുമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. മേഖലയിൽ നിന്നും ഹമാസ് പിൻവാങ്ങണമെന്നും ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. മേഖലയിൽ ശാന്തിയുടെ നാളുകൾ സമ്മാനിച്ച ഏകദേശം രണ്ട് മാസത്തെ വെടിനിർത്തലിന് ശേഷം ഇസ്രായേൽ സൈന്യം ഗാസയിൽ വീണ്ടും...
വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലെ ഹർജികൾ പരിഗണിക്കവെ ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തിയത് അടക്കമുള്ള വിഷയങ്ങളിൽ കോടതി ചോദ്യം ഉയർത്തിയിരുന്നു. ഇക്കാര്യത്തിലെല്ലാം കേന്ദ്രസർക്കാർ ഇന്ന് മറുപടി നൽകും. കോടതി വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡിനോട്ടിഫൈ ചെയ്യരുതന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഉപയോക്താവ് വഴിയോ, ആധാരം മുഖേനയോ കോടതി...