25 in Thiruvananthapuram

News

സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു.

  സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസ്സായിരുന്നു. കാൻസർ രോഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളയമ്പലത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയാണ് ഷാജി എൻ കരുൺ. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു

ഗിയറുള്ള ഇലക്‌ടിക് ബൈക്ക് ഇനി ഫ്ലിപ്പ്കാർട്ടിലൂടെയും വാങ്ങാം, കൂടെ 39,827 രൂപയുടെ ഓഫറും പ്രഖ്യാപിച്ച് കമ്പനി

ബൈക്കുകളായാൽ ഗിയർബോക്‌സ് വേണമെന്ന ചിന്താഗതിയുള്ളവരാണ് പലയാളുകളും. വാഹനങ്ങളുടെ കാര്യത്തിൽ അങ്ങനെ സങ്കൽപ്പങ്ങളൊന്നും പൊളിച്ചെഴുതാൻ മനുഷ്യർ അത്രവേഗം തയാറാവുകയുമില്ല. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ സജീവമായതോടെ മോട്ടോർസൈക്കിളുകളും വൈദ്യുതീകരണത്തിന്റെ ഭാഗമാവുകയുണ്ടായി. എങ്കിലും ഗിയറില്ലാതെ സ്‌കൂട്ടർ പോലെ ഓടിക്കാൻ പലരും മനസുകൊണ്ട് പാകമായിരുന്നില്ല. എന്നാൽ ഇത്തരക്കാരെ ചാക്കിലാക്കാനായി പിറവികൊണ്ട മോഡലാണ് മാറ്റർ ഏറ. അതായത് ഗിയർബോക്‌സുള്ള ലോകത്തിലെ ഏറ്റവും ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായിരുന്നു ഇത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ബ്രാൻഡിന്റെ പേര് ആഗോളതലത്തിൽ തന്നെ എത്താൻ ഈയൊരു ഒറ്റക്കാര്യം തന്നെ...

ഗാസ പൂർണമായും പിടിച്ചെടുക്കണം’; പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രായേൽ സുരക്ഷാ ക്യാബിനറ്റ്

ടെൽ അവീവ്: ഗാസ മുനമ്പ് മുഴുവനായും പിടിച്ചെടുക്കാനും നിശ്ചിത സമയത്തേക്ക് അവിടെ തുടരാനുമുള്ള പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രായേലിന്റെ സുരക്ഷാ മന്ത്രിസഭ. അസോസിയേറ്റഡ് പ്രസാണ് മുതിര്ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പദ്ധതി അതേപടി നടപ്പിലാക്കിയാൽ പലസ്‌തീൻ പ്രദേശത്ത് ഇസ്രായേലിന്റെ പ്രവർത്തനങ്ങൾ വളരെയധികം വികസിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.   ഇതിനകം തന്നെ ഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിടുന്ന മേഖലയിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കാൻ ഇത് ഉപകരിക്കുമെന്നാണ് കരുതപ്പെടുന്നത്. പതിനായിരക്കണക്കിന് റിസർവ് സൈനികരെ സൈന്യം വിളിക്കുന്നതായി ഇസ്രായേൽ...

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ജമ്മു കശ്‌മീരിൽ പാകിസ്ഥാൻ ഷെല്ലാക്രമണം; മൂന്ന് മരണം, 10 പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച്-രാജൗരി മേഖലയിലെ ഭീംബർ ഗാലിയിൽ ബുധനാഴ്‌ച പുലർച്ചെ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ഷെല്ലുകൾ പ്രയോഗിച്ചതിനെ തുടർന്ന് മൂന്ന് സാധാരണക്കാർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ട്. ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ അതിർത്തി കടന്നുള്ള ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാൻ ഷെല്ലാക്രമണത്തിലൂടെ പ്രതികരിച്ചത്. ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാൻ സൈന്യം രാത്രി മുഴുവൻ കനത്ത വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയതായി പ്രതിരോധ വൃത്തങ്ങൾ വാർത്താ ഏജൻസി...

ഇവിടെ റിയാസ് ആവശ്യപ്പെട്ടാൽ എന്തും നടക്കും.ഒരു വകുപ്പിനും “തിരുവായ്ക്ക്” എതിർവായില്ല’; പിവി അൻവർ

മന്ത്രി പിഎ മുഹമ്മദിനെ രൂക്ഷമായി വിമർശിച്ച് മുൻ എം എൽ പിവി അൻവർ .റിയാസ് ആവശ്യപ്പെട്ടാൽ എന്തും ഈ സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞാൽ ഇവിടെ ഒരു വകുപ്പിനും “തിരുവായ്ക്ക്” എതിർവായില്ലാത്ത അവസ്ഥയാണെന്നും അൻവർ കുറ്റപ്പെടുത്തി. കേരളവും സർക്കാരും ഇപ്പോൾ സർവ്വനാശത്തിൻ്റെ വക്കിലാണ്, സാധാരണ സഖാക്കൾക്ക് മാത്രമല്ല പാർട്ടി നേതാക്കൾക്കും മന്ത്രിമാർക്കും വരെ രക്ഷയില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ഫേസ്ബുക്ക് പേജിൽ അന്‌വർ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം വായികകാം പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടാൽ എന്തും ചെയ്യും...

അഡ|. പൂഴിക്കുന്ന് സുദേവൻ രചിച്ച ജാതി,സെൻസ്സസ് പിന്നെ സ०വരണ० പുസ്തക പ്രകാശന० മുൻ എം. പി കെ. മുരളീധരൻ വള്ളക്കടവ് ഷാഫിക്ക് കോപ്പി നൽകി നിർവ്വഹിച്ചു.

ജാതി, സെൻസസ് പി െെന്ന സ०വരണ० എന്ന പുസ്തകത്തിന് ഡി റ്റി പി വർക്ക് ചെയ്ത വഞ്ചിയൂർ N star’s computer സ്ഥാപന ഉടമ റീനാകുമാരിക്ക് ८ഗന്ഥകർത്താവ് വക ഉപഹാര० ജെ സി ഡാനിയൽ ८ടസ്റ്റ് ചെയർമാൻ എം ആർ ബാബു സമ്മാനിക്കുന്ന. സമീപ० അഡ|. പൂഴിക്കുന്ന് സു ദേവൻ ജാതി, സെൻസസ് പി െെന്ന സ०വരണ० എന്ന പുസ്തക० വിലയ്ക്ക് ആവശ്യമുള്ളവർ വഞ്ചിയൂർ ജഡ്ജി കോർ േട്ടഴ്സിന് എതിർ വശത്തുളള കപൃൂട്ടർ സെൻ്ററിൽ നിന്നും ലഭിക്കുന്നതാണ്.

Modi In Japan: ഇന്ത്യയിൽ 10 ട്രില്യൺ യെൻ നിക്ഷേപം നടത്താൻ ജപ്പാൻ, ചന്ദ്രയാൻ- 5 ദൗത്യത്തിലും കൈകോര്‍ക്കും

ടോക്കിയോ: ചൈനയുമുളള കരുത്തുറ്റ ബന്ധം നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സമാധാനത്തിലും പുരോഗതിയിലും ചൈനയുമായുളള ബന്ധം പോസിറ്റീവ് ആയി പ്രതിഫലിക്കുമെന്നും ആഗോള സാമ്പത്തിക സുസ്ഥിരത കൊണ്ട് വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരസ്പര ബഹുമാനം, പരസ്പര താൽപ്പര്യം എന്നിവയെ അടിസ്ഥാനമാക്കിയുളള നയതന്ത്രപരവും ദീർഘകാല വീക്ഷണത്തോട് കൂടിയതുമായ ഉഭയകക്ഷി ബന്ധങ്ങൾക്കായി മുന്നോട്ട് വരാൻ ഇന്ത്യ തയ്യാറാണ് എന്നും പ്രധാനമന്ത്രി തന്റെ ജപ്പാൻ സന്ദർശനത്തിനിടെ പറഞ്ഞു. പെഹല്‍ഗാം ഭീകരാക്രമണത്തെ ഇന്ത്യയും ജപ്പാനും സംയുക്തമായി അപലപിച്ചു. ഭീകരാക്രമണം ആസൂത്രണം ചെയ്തവരും നടപ്പിലാക്കിയവരും...

ഇന്ത്യയും ചൈനയും യുക്രൈൻ യുദ്ധത്തിന് ഇന്ധനം പകരുന്നു’; ട്രംപിന് പിന്നാലെ വിമർശനവുമായി ബെസെന്റ്

ന്യൂയോർക്ക്: ഇന്ത്യയും യുഎസും നിലവിലുള്ള തീരുവ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. എന്നാൽ ഇത്രയും സംഭവ വികാസങ്ങൾക്ക് ഇടയിലും ഇന്ത്യ തുടർച്ചയായി റഷ്യൻ ക്രൂഡ് വാങ്ങുന്നതിനെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത് യുക്രൈനിലെ മോസ്കോയുടെ യുദ്ധത്തിന് ഇന്ധനം പകരുന്നുവെന്നായിരുന്നു സ്‌കോട്ട് ബെസെന്റ് വിമർശിച്ചത്. ഇന്ത്യ തീരുവ പൂർണമായി ഒഴിവാക്കാമെന്ന് വാഗ്‌ദാനം ചെയ്‌തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ സ്‌കോട്ട് ബെസെന്റ്...

ശമ്പളം 46260 രൂപയായി ഉയരും; ഫിറ്റ്‌മെന്റ് ഫാക്ടര്‍ ഉയര്‍ത്തിയാല്‍ വീണ്ടും കൂടും, ഉദ്യോഗസ്ഥര്‍ ഹാപ്പി

ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി ഈ വര്‍ഷം ഡിസംബറോടെ തീരും. 2026 ജനുവരി മുതല്‍ എട്ടാം ശമ്പള കമ്മീഷന്റെ നിര്‍ദേശങ്ങളാണ് പരിഗണിക്കുക. ഈ കമ്മീഷനെ വൈകാതെ നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയമെടുത്താലും മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. ജീവനക്കാരുടെ സംഘടനകള്‍ ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ദീപാവലിക്ക് മുമ്പായി സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ മൂന്ന് ശതമാനം വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കും. ഈ ശമ്പള വര്‍ധന നാമമാത്രമാകുമെങ്കിലും അതിന് ശേഷം വരുന്ന...

பவன் கல்யாண் இப்படி எல்லாம் பண்ணது இல்லையே.. உடனே இந்த 8 விஷயத்தை விஜய் செய்யணும்.. இல்லைன்னா சிக்கல்

‏சென்னை: சினிமாவில் இருந்து அரசியலுக்கு வரும் நடிகர்கள் எதிர்கொள்ளும் சவால்கள் அதிகம். சமீப காலங்களில் இந்திய அரசியலில் ஒரே வெற்றிகரமான நடிகர் என்றால் அது பவன் கல்யாண் மட்டும்தான். கமல்ஹாசன் தொடங்கி பல நடிகர்கள் அரசியலில் தங்கள் உயரத்தை அடைய முடியவில்லை. இப்போது நடிகர் விஜய் அரசியலில் தீவிரமாக ஈடுபட்டு வருகிறார். தமிழக வெற்றிக் கழகம் மூலம் விஜய் எப்படியாவது ஆட்சியை பிடிக்க வேண்டும் என்று நினைக்கிறார். ஆனால் அவர் அரசியலில் சில தவறுகளையும் செய்து வருகிறார்....