കണ്ണൂർ: തലശ്ശേരി നഗരത്തിലെ കുയ്യാലിയിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും 10.05 ഗ്രാം എം ഡി എം എയുമായി യുവതി അറസ്റ്റിൽ. ചാലിൽ സ്വദേശിനി പി. കെ റുബൈദ ( 37 ) യാണ് പിടിയിലായത്. ഇവർ ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്ക്മരുന്ന് വിൽപ്പന നടത്തുന്നൂണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ഇവരുടെ ക്വാർട്ടേഴ്സിലെ ഫ്രിഡ്ജിൽ നിന്നും എംഡിഎം എ കൂടാതെ ആറ് മൊബൈൽ ഫോൺ , മയക്ക്മരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ...
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ചുവർഷം പൂഴ്ത്തിയ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശം പിണറായി സർക്കിരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ നടപടി ദുരൂഹമാണെന്ന കോടതിയുടെ പരാമർശം സർക്കാരിന്റെ തനിനിറം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീവിരുദ്ധമായ സർക്കാരാണിതെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നതാണ് കോടതിവിധിയെന്നും അദ്ദേഹം പറഞ്ഞു. സി പി എം, എം എൽ എ തന്നെ പ്രതിസ്ഥാനത്ത് വന്നിരിക്കുന്ന കേസിൽ സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്....
ശ്രീനഗർ: ജമ്മു-കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ച് കഴിഞ്ഞു. 40 മണ്ഡലങ്ങളിലേക്കാണ് മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കശ്മീർ മേഖലയിൽ 16 മണ്ഡലങ്ങളും ജമ്മു മേഖലയിൽ 24 മണ്ഡലങ്ങളുമായി 415 സ്ഥാനാർഥികള്‍ ജനവിധി തേടുന്നു. കുപ്‍വാര, ബാരാമുള, ബന്ദിപോര, ഉധംപുർ, കഠുവ, സാംബ തുടങ്ങിയ അതിർത്തി ജില്ലകളിലും തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതിനാല്‍ തന്നെ കനത്ത സുരക്ഷയാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കും എന്നതില്‍ വലിയ ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതൃത്വം...
ചണ്ഡീഗഡ്: ഹരിയാനയിൽ 10 വർഷത്തെ ബി ജെ പി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരത്തിലേറുമോ അതോ ബി ജെ പിക്ക് ഭരണത്തുടർച്ച ലഭിക്കുമോ? പ്രീപോൾ സർവ്വേകളെല്ലാം സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂല സാധ്യതയാണ് പ്രവചിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനെ അപേക്ഷച്ചിച്ച് വോട്ട് വിഹിതം കുത്തനെ ഉയർത്താൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. ബിജെപി വലിയ തിരിച്ചടിയായിരുന്നു നേരിട്ടത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ തന്നെയാണ് കോൺഗ്രസ് പ്രതീക്ഷ. അതേസമയം സംസ്ഥാനത്തെ ജാതി സമവാക്യങ്ങളിലാണ് ബി ജെ...
25 കോടിയുടെ ഒന്നാം സമ്മാനം നല്‍കുന്ന കേരള ലോട്ടറി വകുപ്പിന്റെ തിരുവോണം ബംപർ നറുക്കെടുത്ത് കഴിഞ്ഞു. TG 434222 എന്ന നമ്പറിനാണ് ഇത്തവണത്തെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. പനമരത്തെ പ്രധാന ഏജന്‍സിയായ എസ് ജെ സെന്ററില്‍ നിന്നും ടിറ്റക്ക് എടുത്ത സബ് ഏജന്റായ സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ ജി ആർ ലോട്ടറി ഏജന്‍സി ഉടമ നാഗരാജാണ് 25 കോടിയുടെ ടിക്കറ്റ് വില്‍പ്പന നടത്തിയിരിക്കുന്നത്. ഒരു മാസം മുമ്പാണ് ടിക്കറ്റ് വില്‍പ്പന നടത്തിയതെന്നാണ് നാഗരാജ് വ്യക്തമാക്കുന്നത്. ആദ്യ...
ഡൽഹി:അപ്രതീക്ഷിത തിരിച്ചടിയുടെ ആഘാതത്തിലാണ് ഇപ്പോഴും ഹരിയാന കോൺഗ്രസ്. എക്സിറ്റ് പോളുകൾ ഒന്നടങ്കം കൂറ്റൻ വിജയം പ്രവചിച്ചിട്ടും കനത്ത പരാജയം രുചിച്ചത് ഉൾക്കൊള്ളാൻ ഇപ്പോഴും നേതൃത്വത്തിന് സാധിച്ചിട്ടില്ല. വിജയം ഉറപ്പിച്ചിടത്താണ് കപ്പിനും ചുണ്ടിനും ഇടയിൽ അധികാരം നഷ്ടമാകുന്നത്. ഇതോടെ വോട്ടിങ് യന്ത്രത്തിൽ തിരിമറി നടന്നോയെന്ന സംശയമാണ് കോൺഗ്രസ് ഉയർത്തിയത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പരിശോധന ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ, അശോക് ഗെഹ്ലോട്ട്, ജയ്റാം രമേശ്, അജയ് മാക്കൻ,...
മണ്ഡലത്തിൽ തുടക്കം മുതൽ തന്നെ ശോഭ സുരേന്ദ്രന്റെ പേര് ഉയർന്ന് കേട്ടിരുന്നു. മത്സരിച്ചിടങ്ങളിലെല്ലാം സീറ്റ് ഉയർത്തിയ നേതാവാണ് ശോഭ. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലും ശോഭ സുരേന്ദ്രന് വലിയ മുന്നേറ്റം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നു. ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ശോഭ പാലക്കാട് മത്സരിച്ചാൽ സാഹചര്യം ബി ജെ പിക്ക് അനുകൂലമാകുമെന്നാണ് ഒരു വിഭാഗം കരുതുന്നത്. പ്രത്യേകിച്ച് സംഘടന തലത്തിൽ ബി ജെ പിക്ക് ശക്തിയുള്ള മണ്ഡലത്തിൽ. ദേശീയ നേതൃത്തിനും ശോഭയെ പരിഗണിക്കുന്നതിനോട് താത്പര്യമുണ്ടെന്നാണ്...
ജറുസലേം: ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാറിന് തലയില്‍ വെടിയേറ്റതായി റിപ്പോര്‍ട്ട്. യഹിയ സിന്‍വാറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ചീഫ് പാത്തോളജിസ്റ്റ് സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. യഹിയയ്ക്ക് ടാങ്ക് ഷെല്ലില്‍ നിന്ന് ഉള്‍പ്പെടെ മറ്റ് പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നും എന്നാല്‍ തലയിലേറ്റ വെടിയുണ്ടയാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത് എന്നും അദ്ദേഹം സിഎന്‍എന്നിനോട് പറഞ്ഞു. ഗ്രൗണ്ട് റെയ്ഡ് നടത്തുന്നതിന് മുമ്പ് ഇസ്രായേല്‍ സൈന്യം ഒളിത്താവളത്തിന് നേരെ ഒരു ടാങ്ക് വെടിവച്ചിരുന്നു. ഇസ്രായേല്‍ ഗ്രൗണ്ട് ഫോഴ്സിന്റെ (ഐഡിഎഫ്)...
പാലക്കാട്:രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്‌തു കൊണ്ട് പാർട്ടിവിട്ട പി സരിൻ ഇടതുമുന്നണിയുടെ ഭാഗമായതിന് പിന്നാലെ കലാപക്കൊടി ഉയർത്തിയതിന്റെ പേരിൽ നേതൃത്വം പുറത്താക്കിയ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷാനിബും മത്സരരംഗത്തേക്ക്. പാലക്കാട് ഏത് വിധേനയും സീറ്റ് നിലനിർത്തുക എന്ന ലക്ഷ്യം മുൻനിർത്തി കഠിന പ്രയത്നം നടത്തുന്ന കോൺഗ്രസിന് തിരിച്ചടിയാവുന്നതാണ് [ഷാനിബിന്റെ നീക്കം. പാലക്കാട് പാർട്ടിയിൽ പ്രതിസന്ധിയുണ്ടെന്നും ഒരുകൂട്ടം ചെറുപ്പക്കാർ മാറി നിൽക്കുന്നത് വസ്‌തുതയാണെന്നും കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെ സമ്മതിച്ചിരുന്നു. കൂടാതെ...