തിരുവനന്തപുരം :മാദ്ധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനായ ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റിൻ്റെ (ഐഎഫ് ഡബ്ള്യുജെ) അന്തർദ്ദേശീയ ടൂറിസ്റ്റ് കേന്ദ്രമായ കോവളത്ത് നടക്കുന്ന ദേശീയ സമ്മേളനത്തിൻ്റെ ലോഗോ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രകാശനം ചെയ്തു. ചടങ്ങിൽ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ, വൈസ് പ്രസിഡൻ്റ് ചെമ്പകശേരി ചന്ദ്രബാബു, സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ട്രഷറർ എ.അബൂബക്കർ, അയൂബ്ഖാൻ തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ 21,22,23 തീയതികളിൽ കോവളം ആനിമേഷൻ സെൻ്ററിൽ വച്ചാണ് ദേശീയ സമ്മേളനം. മണിപ്പൂർ,രാജസ്ഥാൻ,കാശ്മീർ,മേഘാലയ,ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമായി വനിതാമാദ്ധ്യമ പ്രവർത്തകർ ഉൾപ്പെടെ പ്രതിനിധികൾ പങ്കെടുക്കും.