26 in Thiruvananthapuram

News

இந்தியா மீதான பரஸ்பர வரியை ரத்து செய்யும் அமெரிக்கா.. மொத்த வரியும் 15% குறையுமாம்! முக்கிய தகவல்

டெல்லி: இப்போது இந்தியா மீது அமெரிக்கா 50% இறக்குமதி வரியை அறிவித்துள்ளது. இதனால் இந்திய ஏற்றுமதியாளர்கள் கடுமையாகப் பாதிக்கப்பட்டுள்ளனர். இதற்கிடையே இந்தியா மீதான வரியை அமெரிக்கா சீக்கிரமே ரத்து செய்யலாம் என்றும் ஒட்டுமொத்த வரி 15%ஆக குறைக்கப்படலாம் என்றும் பிரதமரின் தலைமைப் பொருளாதார ஆலோசகர் வி. அனந்த நாகேஸ்வரன் தெரிவித்துள்ளார். இது குறித்து நாம் விரிவாகப் பார்க்கலாம். அமெரிக்க அதிபர் டிரம்ப் உலக நாடுகள் மீது வரிகளை விதித்து வருகிறார். அப்படித் தான் இந்தியா மீது அவர்...

എച്ച്-1ബി വിസ ഫീസ്: ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും 100,000 ഡോളര്‍ ബാധകമാകുമോ? വൈറ്റ് ഹൗസിന്റെ മറുപടി

ന്യൂഡല്‍ഹി: അമേരിക്കയില്‍ വിദേശ പ്രൊഫഷണലുകള്‍ക്ക് അനുവദിക്കുന്ന എച്ച്-1ബി വിസ ഫീസില്‍ വന്‍ വര്‍ധന വരുത്തിയ നടപടി ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. പുതിയ നിയമം ഐടി രംഗത്താണ് ഏറ്റവും വലിയ ചലനം സൃഷ്ടിച്ചത്. ഐടി മേഖലയിലാണ് ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൂടുതലും അമേരിക്കയില്‍ എത്തുന്നത്. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ആരോഗ്യ...

രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു:

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധൃക്ഷ്യ സ്ഥാനം രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. യുവനടിയുടെ ആരോപണത്തിന് പിന്നാലെ പാലക്കാട് എംഎല്‍എ കൂടിയായ നേതാവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കൂടുതല്‍ സ്ത്രീകള്‍ രംഗത്ത് എത്തിയതോടെയാണ് രാജി. രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ചാറ്റും മറ്റൊരു യുവതിയോട് നടത്തിയതെന്ന് പറയപ്പെടുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.     ഒന്നിന് പുറകെ ഒന്നായി തെളിവുകളും ആരോപണങ്ങളും പുറത്ത് വന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രംഗത്ത് എത്തി....

Budget 2024: കേന്ദ്ര ബജറ്റ്; പഴയ നികുതി വ്യവസ്ഥയിൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും, മറ്റ് സാധ്യതകൾ എന്തൊക്കെ..?

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ കണ്ണും നട്ടിരിക്കുകയാണ് രാജ്യം മുഴുവൻ. വിവിധ മേഖലകളെ പരിഗണിച്ചും, ചിലതിനെ തൊട്ടുഴിഞ്ഞും ഒക്കെ കടന്നുപോവുമെന്ന കരുതപ്പെടുന്ന ബജറ്റിന് തിരഞ്ഞെടുപ്പ് ചിത്രത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നത് വാസ്‌തവമാണ്. ഇക്കാര്യം ധനമന്ത്രി നിർമല സീതാരാമന്റെ മനസിലുമുണ്ടാകും എന്നുറപ്പാണ്.   അതുകൊണ്ട് തന്നെ ചില ഇളവുകളും ബജറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പഴയ നികുതി വ്യവസ്ഥയുടെ ഏറ്റവും താഴ്ന്ന വിഭാഗത്തിന് കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിനസ് സ്‌റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു....

ആധാറും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലേ? ഇനി അധികം സമയമില്ല, ഇങ്ങനെ ചെയ്‌താൽ എളുപ്പം

നമ്മുടെ രാജ്യത്തെ സാർവത്രിക തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് മാറിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. നിലവിൽ ഒട്ടുമിക്ക സർക്കാർ-സ്വകാര്യ സേവനങ്ങൾക്കും ബാങ്ക് ഇടപാടുകൾക്കും ഒക്കെ ആധാർ നിർബന്ധമാണ്. അതുകൊണ്ട് തന്നെ വിവിധ രേഖകളുമായി ആധാർ ബന്ധപ്പിക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്. ഇപ്പോഴിതാ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇതുമായി ബന്ധപ്പെട്ട് പറയാനുള്ളത്. രാജ്യത്തെ പൗരന്മാരുടെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി യഥാർത്ഥത്തിൽ ജൂൺ മുപ്പതിന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് സർക്കാർ ഇതിന്റെ സമയപരിധി നീട്ടിയത്. നിലവിൽ...

ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്, രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ 12 ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ആണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.   ഇവിടെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ...

യൂട്യൂബിൽ ക്രിസ്റ്റ്യാനോ തരംഗം..

യൂട്യൂബിൽ ക്രിസ്റ്റ്യാനോ തരംഗം.. പുതിയ ചാനൽ ആരംഭിച്ച് ഒന്നര മണിക്കൂർ പിന്നിടും മുമ്പേ 1 മില്യൺ സബ്സ്ക്രൈബേഴ്‌സ് പിന്നിട്ട റോണോ ഒരു ദിവസം കൊണ്ട് 10 മില്യൺ പൂർത്തിയാക്കി. യൂട്യൂബിൻ്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഈ രണ്ട് നാഴികക്കല്ലും പിന്നിടുന്ന താരമാണ് റോണോ.

‘സുരേഷ് ഗോപിയുടേത് തരം താണ നടപടി, മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയ്യേറ്റം’; കെ മുരളീധരൻ

സുരേഷ് ഗോപിയുടെ പ്രവൃത്തി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമാണെന്ന് മുൻ എം പി കെ മുരളീധരൻ. മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാനുള്ള അവകാശം ഉണ്ട്. അവരെ കൈയ്യേറ്റം ചെയ്യുകയെന്നത് രണ്ടാം തരം നടപടിയാണെന്നും കെ മുരളീധരൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.   വിഷയത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ മറുപടി പറയണം. പത്രക്കാർക്കെതിരെ കേസ് കൊടുക്കുന്നത് രാഷ്ട്രീയക്കാരന് ചേർന്ന നടപടിയാണോയെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കണം. സുരേഷ് ഗോപി ജനപ്രതിനിധിയാണ്, കേന്ദ്രമന്ത്രിയാണ്. സിനിമക്കാർക്ക് ഇവിടെ എന്തും ചെയ്യാനുള്ള...

ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്, പ്രളയത്തില്‍ മുങ്ങി ചെന്നൈ, 2 മരണം, ജനജീവിതം ദുരിതത്തിൽ

ചെന്നൈ: മിഷോങ് തീവ്രചുഴലിക്കാറ്റായതോടെ പ്രളയത്തില്‍ മുങ്ങി ചെന്നൈ. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ആന്ധ്ര തീരത്തേക്ക് നീങ്ങുകയാണ് ചുഴലിക്കാറ്റ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴ ശക്തമായി തുടരുകയാണ്. തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തുളള ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, നാഗപട്ടിണം, കുഡല്ലൂര്‍ ജില്ലകളിലാണ് ശക്തമായ മഴയുളളത്. തിരുവള്ളൂര്‍ ജില്ലയിലും മഴ വലിയ ദുരിതമാണ് വിതച്ചിരിക്കുന്നത് കനത്ത മഴയത്ത് ചുമരിടിഞ്ഞ് വീണ് ചെന്നൈയില്‍ രണ്ട് പേര്‍ മരണപ്പെട്ടു. കാനത്തൂരിലാണ് സംഭവം. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവര്‍ ജാര്‍ഖണ്ഡ് സ്വദേശികളാണ്.റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം...

റഷ്യ-യുക്രൈൻ സംഘർഷം; പ്രതിസന്ധിയിലും തളരാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ,വഴിതെളിയിച്ചത് ഈ കേന്ദ്ര നയങ്ങൾ

റഷ്യ -യുക്രൈൻ യുദ്ധത്തിന്റെ അലയൊലികൾ ആഗോള സാമ്പത്തിക രംഗത്തുണ്ടാക്കിയ തിരിച്ചടി ഒട്ടും ചെറുതല്ല. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെ യുദ്ധം കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവർ പലപ്പോഴും ഇത്തരം ആഗോള സ്ഥിതി വിശേഷങ്ങൾ കണക്കിലെടുക്കാറില്ലെന്നതാണ് യാഥാർത്ഥ്യം യുദ്ധം ആഗോള വിതരണ ശൃംഖലയിൽ വലിയ തടസം സൃഷ്ടിച്ചു. പ്രത്യേകിച്ച് ഊർജ വിപണിയിൽ. ഇന്ത്യയുടെ ഇറക്കുമതിയേയും പണപ്പെരുപ്പത്തേയും ഇത് സാരമായി തന്നെ ബാധിച്ചു. എന്നിരുന്നാലും ഈ സാമ്പത്തിക വെല്ലുവിളിയെ സമർത്ഥമായ രീതിയിൽ തന്നെ പ്രതിരോധിക്കാൻ രാജ്യത്തിന്...