24 in Thiruvananthapuram

News

உதயநிதிக்கு பயம்.. கேரவனில் ஒத்திகை பார்த்த விஜய் – ஆதவ் அர்ஜுனா.. கசிந்த தகவலால்.. சிவந்த திமுக

சென்னை: அம்பேத்கர் நூல் வெளியிட்டு விழாவில் கலந்துகொள்வதற்கு முன்பு, கேரவனில் விஜய்யும், ஆதவ் அர்ஜுனாவும் ஒத்திகைப் பார்த்தனர் என்கிற புதிய தகவல் ஒன்று நமக்கு கிடைத்திருக்கிறது. விகடன் குழுமமும், ஆதவ் அர்ஜுனாவின் வாய்ஸ் ஆஃப் காமன் அமைப்பும் இணைந்து, எல்லோருக்குமான தலைவர் அம்பேத்கர் எனும் நூலை வெளியிட்டனர். இதற்கான விழா, கடந்த 6-ந்தேதி சென்னை வர்த்தக மையத்தில் நடந்தது. நூலை விஜய் வெளியிட்டார். இந்த நிகழ்வில், விஜய்யும் ஆதவ்வும் திமுகவுக்கு எதிராக பேசியவைகள் தமிழக அரசியலில் பரபரப்பையும்...

അന്ന് ആദ്യം വിളിച്ചത് മോദി; സൗദിയും ജോർദാനും മാത്രമല്ല ആ ലക്ഷം പൂർത്തീകരിക്കാന്‍ ഞങ്ങളുമുണ്ട്: ഇസ്രായേല്‍

2023 ലെ ഒക്‌ടോബർ 7 ആക്രമണത്തിന് ശേഷം തങ്ങളുമായി ആദ്യമായി ബന്ധപ്പെട്ട വിദേശ രാഷ്ട്ര നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഇസ്രായേൽ സാമ്പത്തിക, വ്യവസായ മന്ത്രി നിർ ബർകത്ത്. തീവ്രവാദം ഇരുരാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒക്‌ടോബർ 7 ആക്രമണത്തിന് ന് നെതന്യാഹുവിനെ ആദ്യമായി വിളിക്കുകയും ഇസ്രായേലിന് പിന്തുണ നൽകുകയും ചെയ്‌തതിനാൽ എനിക്ക് മോദിയോട് നന്ദി പറയണം. ഞങ്ങൾ അത് ഒരിക്കലും മറക്കില്ല. ഇസ്രായേലിന് നല്ല ഓർമ്മയുണ്ട്. ബുദ്ധിമുട്ടേറിയ സമയത്തെ ആ ഫോണ്‍വിളിക്ക് ഞങ്ങള്‍...

എനിക്ക് പ്രായമായതിനാലാണോ പ്രണയം ശ്രദ്ധിക്കാതെ പോയത്’, മമ്മൂട്ടിയുടെ ചോദ്യം…ഡാൻസിനെ കുറിച്ചും പ്രതികരണം

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ചെയ്ത ഡൊമനിക് ആന്റ് ദി ലേഡീസ്’ വിജയകരമായി പ്രദർശനം തുടരുകയാണ്. ഗൗതം മേനോന്റെ ആദ്യ മലയാള ചിത്രമാണിത്. ഗൗതം മേനോന്‌റെ പ്രണയ പടങ്ങളുടെ ആരാധകരാണ് പൊതുവെ മലയാളികൾ. അതുകൊണ്ട് തന്നെ മമ്മൂട്ടിയെ നായകനായി ഗൗതം മേനോൻ ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ പ്രമേയം പ്രണയമായിരിക്കുമോയെന്ന കൗതുകം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. എന്നാൽ ഷെര്‍ലക്ക് ഹോംസ് ശൈലിയില്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ അന്വേഷണമാണ് സിനിമ പറയുന്നത്. എന്തായാലും ഗൗതം മേനോന്റെ ചിത്രത്തിൽ...

റെയിൽവേ വികസനത്തിനായി കേരളത്തിന് 3042 കോടി രൂപ; രാജ്യത്ത് 200 പുതിയ വന്ദേഭാരത്

ഡൽ​ഹി: റെയിൽവേ വികസനത്തിനായി കേരളത്തിന് 3042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയിൽ വേ മന്ത്രി അശ്വിന് വൈഷ്ണവ്. ഇത് യു പി എ കാലത്തെക്കാൾ ഇരട്ടിയാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകൾ കൂടി അനുവദിക്കുമെന്നും ഡൽഹിയിൽ മന്ത്രി പറഞ്ഞു. റെയിൽ വേയിൽ 15742 കോടി രൂപയുടെ വികസനം നടത്തി. 35 സ്റ്റേഷനുകൾ നവീകരിച്ചു. പുതിയ 14000 അൺ റിസർവർഡ് കോച്ചുകൾ നിർമ്മിച്ചു. 100 കിലോ മീറ്റർ ദൂരത്തിൽ നമോ ഭാരത് ട്രെയിനുകളുടെ...

സ്വർണം യുഎഇയിൽ നിന്ന് വാങ്ങണോ അതോ ഇന്ത്യയിൽ നിന്നോ? ലാഭം ഏതാണ്, അറിയാം സ്വർണവില

കേരളം കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന സ്ഥലമാണ് യുഎഇ. നാട്ടിലെ അപേക്ഷിച്ച് സ്വർണത്തിന് വില കുറവാണ് എന്നതാണ് ഇവിടേക്ക് മലയാളികളെ ആകർഷിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ടിടത്തും വിലയിൽ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേസമയം ആഗോള വിപണയിലെ ചലനങ്ങൾ ഇന്ന് സ്വർണവില കുറയാൻ കാരണമായിട്ടുണ്ട്. വില കുറഞ്ഞ സാഹചര്യത്തിൽ യുഎഇയിൽ നിന്നാണോ അതോ കേരളത്തിൽ നിന്ന് സ്വർണം വാങ്ങുന്നതാണോ ലാഭം എന്ന് അറിയാം ജനവരി 22 മുതൽ സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ വർധനവാണ്...

പലസ്തീനികളെ കുടിയൊഴിപ്പിക്കാനാകില്ല; ട്രംപിനെ നിലപാട് അറിയിച്ച് ജോര്‍ദാന്‍ രാജാവ് …

ഗാസ ഏറ്റെടുത്ത് പലസ്തീനികളെ മാറ്റിപ്പാർപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ‍ഡൊണാൾഡ് ട്രംപിന്റെ നിർദേശം തള്ളി ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമൻ. ഗാസയെ പുനർനിർമ്മിക്കുന്നതിന് തന്നെയാണ് മുൻഗണനയെന്നും എന്നാൽ അതൊരിക്കലും അവിടുത്ത ജനങ്ങളെ മാറ്റിപാർപ്പിച്ച് കൊണ്ടായിരിക്കരുതെന്നും ജോർദാൻ രാജാവ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗാസയിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും പാലസ്തീൻ ജനതയെ മാറ്റിപാർപ്പിക്കുന്നതിനെതിരെ തങ്ങളുടെ ശക്തമായ നിലപാട് വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളുടെ ഏകീകൃത നിലപാടാണിത്. ഗാസയിലെ ജനങ്ങളെ...

കൊലപാതകത്തിന് തൊട്ടുമുന്‍പ് അഫാന്‍ ഗൂഗിളില്‍ തിരഞ്ഞത് എന്ത്? കൃത്യം നടത്തുമ്പോള്‍ ഉമ്മയുടെ ഫോണും കൈയില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ ദുരൂഹത നീക്കാന്‍ പൊലീസ്. പ്രതി അഫാന്റേയും ഉമ്മ ഷെമിയുടേയും ഫോണുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. അഫാന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയും പരിശോധിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം സൈബര്‍ പൊലീസിന് കത്ത് നല്‍കി. കൂട്ട ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നു എന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇതിനുള്ള മാര്‍ഗങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നു എന്നാണ് മൊഴിയിലുള്ളത്. അഫാന്റേയും ഷെമിയുടേയും മൊബൈല്‍ ഫോണുകള്‍ കൈമാറിയിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തതിന്റെ തെളിവുകള്‍ ഫോണില്‍ നിന്ന് ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ട്...

രാജ്യദ്രോഹികളാണ് ഡിഎംകെ, 2026ൽ ബിജെപി തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കും’; അമിത് ഷാ

ചെന്നൈ: ഭാഷാവിവാദവും അതുമായി ബന്ധപ്പെട്ട പോരും മുറുകുന്നതിനിടെ ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. 2026ൽ തമിഴ്‌നാട്ടിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് പറഞ്ഞ അമിത് ഷാ ഡിഎംകെ സർക്കാരിന്റേത് അഴിമതി നിറഞ്ഞ ഭരണമാണെന്നും കുറ്റപ്പെടുത്തി. കോയമ്പത്തൂരിൽ ബിജെപി ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി കേസുകളിൽ ഡിഎംകെയുടെ എല്ലാ നേതാക്കളും ബിരുദാനന്തര ബിരുദം നേടിയവരാണ്. അവരുടെ നേതാക്കളിൽ ഒരാൾ ജോലിക്ക് വേണ്ടിയുള്ള പണമിടപാട് കേസിൽ കുടുങ്ങിയപ്പോൾ മറ്റൊരാൾ കള്ളപ്പണം വെളുപ്പിക്കലിലും...

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക്; എതിർ സത്യവാങ്മൂലവുമായി കേന്ദ്രം

ഡൽഹി: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് സ്ഥിരമായി വിലക്കണമെന്ന ഹർജിക്കതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനന്തകാല വിലക്ക് ഏർപ്പെടുത്തുന്നത് കഠിനമാണെന്നും നിലവിലുള്ള ആറ് വർഷ കാലാവധി പര്യാപ്തമാണെന്നും കേന്ദ്രം പറഞ്ഞു. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്തകാല വിലക്ക് ഏർപ്പെടുത്തണമെന്നും രാജ്യത്തെ എം പിമാർക്കും എം എൽ എമാർക്കും എതിരായ ക്രിമിനൽ കേസുകളിൽ വേ​ഗത്തിൽ തീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ...

റഷ്യൻ ആവശ്യങ്ങൾ അംഗീകരിക്കാൻ ട്രംപ് പ്രേരിപ്പിക്കുന്നു’ സൈനിക സഹായം നിർത്തലാക്കിയതിൽ യുക്രൈൻ

കീവ്: യുക്രൈനുള്ള സൈനിക സഹായങ്ങൾ നിർത്തിയ യുഎസ് നടപടിയിൽ പ്രതികരിച്ച് രാജ്യത്തെ മുതിർന്ന നിയമനിർമ്മാതാവ്. പെട്ടെന്നുണ്ടായ ഈ ചരടുവലിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതികരണമാണ് യുക്രൈന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. റഷ്യൻ ആവശ്യങ്ങൾ നേടിയെടുക്കാൻ, അവരുടെ വഴിയിലേക്ക് യുക്രൈനെ കൊണ്ട് വരാനുള്ള നീക്കത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കുന്നതായി മുതിർന്ന നിയമ നിർമ്മാതാവ് പറഞ്ഞു. റഷ്യയെ സഹായിക്കാനുള്ള നീക്കമാണ് യുഎസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും യുക്രൈൻ ആരോപിക്കുന്നു.”ഇപ്പോൾ സഹായം നിർത്തുക എന്നതിനർത്ഥം പുടിനെ സഹായിക്കുക എന്നതാണ്” യുക്രൈൻ...