27 in Thiruvananthapuram
TV Next News > News > International > റഷ്യ-യുക്രൈൻ സംഘർഷം; പ്രതിസന്ധിയിലും തളരാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ,വഴിതെളിയിച്ചത് ഈ കേന്ദ്ര നയങ്ങൾ

റഷ്യ-യുക്രൈൻ സംഘർഷം; പ്രതിസന്ധിയിലും തളരാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ,വഴിതെളിയിച്ചത് ഈ കേന്ദ്ര നയങ്ങൾ

4 weeks ago
TV Next
37

റഷ്യ -യുക്രൈൻ യുദ്ധത്തിന്റെ അലയൊലികൾ ആഗോള സാമ്പത്തിക രംഗത്തുണ്ടാക്കിയ തിരിച്ചടി ഒട്ടും ചെറുതല്ല. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെ യുദ്ധം കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവർ പലപ്പോഴും ഇത്തരം ആഗോള സ്ഥിതി വിശേഷങ്ങൾ കണക്കിലെടുക്കാറില്ലെന്നതാണ് യാഥാർത്ഥ്യം


യുദ്ധം ആഗോള വിതരണ ശൃംഖലയിൽ വലിയ തടസം സൃഷ്ടിച്ചു. പ്രത്യേകിച്ച് ഊർജ വിപണിയിൽ. ഇന്ത്യയുടെ ഇറക്കുമതിയേയും പണപ്പെരുപ്പത്തേയും ഇത് സാരമായി തന്നെ ബാധിച്ചു. എന്നിരുന്നാലും ഈ സാമ്പത്തിക വെല്ലുവിളിയെ സമർത്ഥമായ രീതിയിൽ തന്നെ പ്രതിരോധിക്കാൻ രാജ്യത്തിന് കഴിഞ്ഞു. പണപ്പെരുപ്പം കാര്യക്ഷമമായി കൈകാര്യം ചെയ്തെന്ന് മാത്രമല്ല മികച്ച നയതന്ത്ര നീക്കങ്ങളിലൂടെയും സാമ്പത്തിക നയങ്ങളിലൂടെയും എണ്ണവിലയിൽ സ്ഥിരത നിലർത്താൻ സർക്കാരിന് കഴിഞ്ഞു

 

ആഗോള വിതരണ ശൃംഖലയെ റഷ്യ-യുക്രൈൻ യുദ്ധം ബാധിച്ചതെങ്ങനെ 2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ -യുക്രൈൻ യുദ്ധം ആഗോള വ്യാപാരത്തിൽ പ്രത്യേകിച്ച് എണ്ണ, വാതകം, ഗോതമ്പ്, വളം എന്നിവയുടെ വിലയിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. യുദ്ധത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയതോടെ ആഗോള എണ്ണ വിതരണത്തിൽ റഷ്യയും നിയന്ത്രണം കടുപ്പിച്ചു. ഇതോടെ യൂറോപ്യൻ രാജ്യങ്ങൾ ബദൽ മാർഗങ്ങൾ തേടി. ആഗോള തലത്തിലും എണ്ണയുടെ ആവശ്യം വർധിക്കാൻ കാരണമായി. അസംസ്‌കൃത എണ്ണയുടെ 80% ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഗുരുതര സാമ്പത്തിക ഭീഷണിയാണ് ഇതോടെ നേരിട്ടത്

 

എന്നിരുന്നാലും യുദ്ധം ഉയർത്തിയ വെല്ലുവിളികളെ സമർത്ഥമായി നേരിടാൻ രാജ്യത്തിന് സാധിച്ചു. ആഗോള തലത്തിൽ എണ്ണ വില കുതിച്ച് ഉയർന്നെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വിലക്കുറവിൽ റഷ്യയിൽ നിന്നും ഇന്ത്യയ്ക്ക് എണ്ണ ലഭിച്ചു. ഇത്തരത്തിൽ റഷ്യയിൽ നിന്നുള്ള ഊർജ ഇറക്കുമതി ഉറപ്പാക്കുന്നതിനൊപ്പം തന്നെ മികച്ച നയതന്ത്ര നീക്കങ്ങളിലൂടെ പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധം നിലനിർത്താനും നമ്മുക്ക് കഴിഞ്ഞു. മറ്റ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നത് തടയാനും ഇതിലൂടെ സാധിച്ചു.

 

ഇന്ത്യ എണ്ണ വില നിയന്ത്രിച്ചത് ഇങ്ങനെ യുദ്ധത്തോടെ ആഗോള എണ്ണ വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഈ സമയത്ത് എണ്ണ വില ബാരലിന് 70 -120 ഡോളറിനിടയിലായിരുന്നു. ഇത്തരമൊരു സാഹചര്യം ഇന്ത്യയെ കടുത്ത പണപ്പെരുപ്പത്തിലേക്ക് തള്ളിവിടുമായിരുന്നു. ഗതാഗതം, ഉത്പാദനം കൃഷി എന്നിങ്ങനെ സകല മേഖലകളിലും ഈ സാഹചര്യം പ്രതിസന്ധി സൃഷ്ടിച്ചേനെ.

എന്നാൽ തന്ത്രപരമായ നീക്കത്തിലൂടെ ആഗോള എണ്ണ വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നും അസംസ്കൃത എണ്ണ ഇന്ത്യക്ക് ലഭിച്ചു. റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യവുമായി ഇതോടെ ഇന്ത്യ മാറി. ഈ മാറ്റം സ്ഥിരമായ എണ്ണ വിതരണം നിലനിർത്താനും ആഭ്യന്തര വിലക്കയറ്റം ഒരു പരിധി വരെ നിലനിർത്താനും ഇന്ത്യയെ സഹായിച്ച

 

 

മാത്രമല്ല, ഇന്ധന സബ്സിഡികളിലൂടെ ഉപഭോക്താക്കൾക്ക് മേലുള്ള ഭാരം കുറയ്ക്കാനും സർക്കാരിന് കഴിഞ്ഞു. മറ്റ് ക്ഷേമ പദ്ധതികളിൽ നിന്നും വകമാറ്റിയാണ് ഇത്തരത്തിൽ കൂടുതൽ സബ്സിഡികൾ നൽകിയതെങ്കിലും പണപ്പെരുപ്പം തടയാനും ദശലക്ഷക്കണക്കിന് ഇന്ത്യൻ കുടുംബങ്ങളെ ഇന്ധനച്ചെലവിൽ നിന്ന് സംരക്ഷിക്കാനും ഇതിലൂടെ സാധിച്ചു. പണപ്പെരുപ്പം ആശങ്കാജനകമായി തുടരുന്നുണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്ന തലത്തിലേക്ക് സ്ഥിതി രൂക്ഷമാകാതിരിക്കാൻ സർക്കാറിന്റെ ഈ സമീപനം സഹായകമായി.

Leave a Reply