നമ്മുടെ രാജ്യത്തെ സാർവത്രിക തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് മാറിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. നിലവിൽ ഒട്ടുമിക്ക സർക്കാർ-സ്വകാര്യ സേവനങ്ങൾക്കും ബാങ്ക് ഇടപാടുകൾക്കും ഒക്കെ ആധാർ നിർബന്ധമാണ്. അതുകൊണ്ട് തന്നെ വിവിധ രേഖകളുമായി ആധാർ ബന്ധപ്പിക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്.
ഇപ്പോഴിതാ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇതുമായി ബന്ധപ്പെട്ട് പറയാനുള്ളത്. രാജ്യത്തെ പൗരന്മാരുടെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി യഥാർത്ഥത്തിൽ ജൂൺ മുപ്പതിന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് സർക്കാർ ഇതിന്റെ സമയപരിധി നീട്ടിയത്. നിലവിൽ സെപ്റ്റംബർ 30 വരെയാണ് ഇതിന്റെ കാലാവധി അനുവദിച്ചത്.
എന്നാൽ സെപ്റ്റംബർ മാസം വരെ സമയം ഉണ്ടല്ലോ എന്ന് കരുതി വൈകിക്കാതിരിക്കുന്നതാവും ബുദ്ധി. പ്രത്യേകിച്ച് വിവിധ ഇടങ്ങളിൽ റേഷൻ കടകളിൽ നെറ്റ്‌വർക്ക് തകരാറുകൾ പതിവായതിനാൽ ഇക്കാര്യത്തിൽ അലംഭാവം കാട്ടാതിരിക്കുകയാണ് ഉചിതം. അതുകൊണ്ട് എങ്ങനെയാണു ഓൺലൈനായും ഓഫ്‌ലൈനായും ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുക എന്ന് നോക്കാം.
1. പൊതുവിതരണ സംവിധാനത്തിന്റെ വെബ്സൈറ്റ് തുറക്കുക. ഓരോ സംസ്ഥാനത്തിനും അവരുടേതായ പോർട്ടൽ ഉണ്ടായിരിക്കും.
2. ഇതിൽ ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. 3. നിങ്ങളുടെ റേഷൻ കാർഡ്, ആധാർ കാർഡ്, രജിസ്‌റ്റർ ചെയ്‌ത മൊബൈൽ ഫോൺ എന്നിവ നൽകുക. 4. ശേഷം തുടരുക/സമർപ്പിക്കുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.