24 in Thiruvananthapuram

News

മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍… അഭ്യൂഹങ്ങള്‍ തള്ളി പിആര്‍ ടീം,

കഴിഞ്ഞ കുറെ നാളുകളായി മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച കിംവദന്തികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന വമ്പന്‍ താരനിരയില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് നീട്ടിയതോടെയാണ് ഇത്തരത്തിലുള്ള പ്രചരണം വ്യാപകമായത്. മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നം കാരണമാണ് ഷൂട്ടിംഗ് നീട്ടി വെച്ചത് എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം.     മമ്മൂട്ടിക്ക് ശ്വാസതടസമുണ്ടായി ചെന്നൈയില്‍ ആശുപത്രിയിലാണ് എന്നും വൈകാതെ അമേരിക്കയില്‍ ചികിത്സ നടത്തും എന്നും വാര്‍ത്തകള്‍ വന്നിരുന്നു. മറ്റൊരു കൂട്ടര്‍ മമ്മൂട്ടിക്ക് കുടലില്‍ ക്യാന്‍സര്‍ ആണെന്ന്...

കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം: മൂന്ന് പേർക്ക് പരിക്കേറ്റു

കോട്ടയം: കോട്ടയം നാട്ടകത്ത് വാഹനാപകടത്തില്‍ 2 പേർ മരിച്ചു. എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. ജീപ്പിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ ജീപ്പ് ഡ്രൈവറും തൊടുപുഴ സ്വദേശിയുമായ സനോഷ് (55) ആണ്. മരിച്ച രണ്ടാമത്തെ വ്യക്തി തമിഴ്നാട് സ്വദേശിയെന്നാണ് വിവരം. പരിക്കേറ്റതും ജീപ്പിലുണ്ടായിരുന്നവരാണ്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയോടെ ആയിരുന്നു സംഭവം. ബെംഗളൂരുവിൽനിന്നും ലോഡ് കയറ്റി വന്ന ലോറിയിലേക്ക്...

ആ പെൺകുട്ടി എന്നെ ചുംബിക്കാൻ നോക്കി, ഭാര്യ ഞെട്ടി, മൂവ് എന്ന് പറഞ്ഞുകൊണ്ടിരുന്നു’; ബാബു ആന്റണി പറയുന്നു

മലയാളത്തിലെ ആക്ഷൻ ഹീറോയാണ് നടൻ ബാബു ആന്റണി. ചെറുവേഷങ്ങളിലൂടെയാണ് നടന്റെ കരിയർ തുടങ്ങിയത്. എന്നാൽ വളരെ വൈകാതെ തന്നെ മലയാളത്തിലെ മികച്ച ‘വില്ലൻ’ പട്ടം ബാബു ആന്റണി നേടിയെടുത്തു. പിന്നീട് പല സിനിമകളിലും നായകനടനായും ബാബു തിളങ്ങി. ഇദ്ദേഹത്തിന്റെ ആക്ഷൻ രംഗങ്ങൾക്ക് മാത്രമായിരുന്നില്ല, നീട്ടി വളർത്തിയ മുടിക്കും ഉറച്ച ശരീരത്തിനുമെല്ലാം അന്ന് ആരാധകർ ഏറെയായിരുന്നു. തിളങ്ങി നിൽക്കുന്നതിനിടയിലാണ് താരം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത്. പിന്നീട് അമേരിക്കയിൽ തന്റെ മാർഷ്യൽ ആർട് സ്കൂളൊക്കെയായി ബാബു ആന്റണി തിരക്കിലായിരുന്നു....

വഖഫ് നിയമ ഭേദഗതി; സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലെ ഹർജികൾ പരിഗണിക്കവെ ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തിയത് അടക്കമുള്ള വിഷയങ്ങളിൽ കോടതി ചോദ്യം ഉയർത്തിയിരുന്നു. ഇക്കാര്യത്തിലെല്ലാം കേന്ദ്രസർക്കാർ ഇന്ന് മറുപടി നൽകും. കോടതി വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡിനോട്ടിഫൈ ചെയ്യരുതന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഉപയോക്താവ് വഴിയോ, ആധാരം മുഖേനയോ കോടതി...

പാകിസ്താന് ഇന്ത്യയെ ഭയം: അമേരിക്കന്‍ സഹായം തേടി; സംഘർഷം ലഘൂകരിക്കണമെന്ന് മാർക്ക് റൂബിയോ

ഡല്‍ഹി: 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇടപെടലുമായി അമേരിക്ക. സംഘർഷ സാഹചര്യം ലഘൂകരിക്കണമെന്ന് അമേരിക്ക ഇന്ത്യയോടും പാകിസ്താനോടും ആവശ്യപപെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുമാണ് സംസാരിച്ചത്. തീവ്രവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കാനുള്ള യു എസിന്റെ ഉറച്ച് നിലപാട് ആവർത്തിച്ച അദ്ദേഹം മനസ്സാക്ഷിയില്ലാത്ത ഭീകരാക്രമണം അന്വേഷിക്കുന്നതിൽ പാകിസ്ഥാന്റെ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. ജയശങ്കറുമായുള്ള കോളിൽ...

ஆபரேஷன் சிந்தூர்..திலகத்தை அழித்தவர்களை அழித்த ஆர்மி! ராணுவத்துடன் நிற்கும் தமிழகம்..ஸ்டாலின் உறுதி

சென்னை: ஜம்மு காஷ்மீரின் பஹல்கம் பகுதியில் சுற்றுலாப் பயணிகள் மீது நடத்தப்பட்ட தாக்குதலுக்கு இந்தியா பதிலடி கொடுத்திருக்கிறது. ‘ஆபரேஷன் சிந்தூர்’ என்ற பெயரில் இந்தியா நடத்திய தாக்குதலில் ஏராளமான தீவிரவாதிகள் உயிரிழந்ததாக தகவல் வெளியாகி உள்ளது. இந்நிலையில் இந்திய ராணுவத்தின் நடவடிக்கைக்கு வரவேற்பு தெரிவித்துள்ள தமிழ்நாடு முதலமைச்சர் மு.க.ஸ்டாலின் தமிழகம் இந்திய ராணுவத்துடன் நிற்கிறது எனக் கூறியுள்ளார் கடந்த மாதம் 22 ஆம் தேதி ஜம்மு காஷ்மீரின் பஹல்காம் பகுதியில் குழுமி இருந்த சுற்றுலாப் பயணிகள் மீது...

ഔദ്യോഗിക അറിയിപ്പ് വന്നു, കേരള വന്ദേ ഭാരതിൽ ഇനി സീറ്റുറപ്പ്; തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഇനി 16 കോച്ച്.

തിരുവനന്തപുരം: രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തിയിട്ടും യാത്രയ്ക്ക് ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയാരുന്നു കേരളത്തിലെ യാത്രക്കാർ നിരന്തരം ഉന്നയിച്ചിരുന്നത്. കോച്ചുകളുടെ എണ്ണത്തിലെ കുറവായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഇനി ആ പരാതി ഉണ്ടാകില്ല. തിരുവനന്തപുരം – കാസർകോട് വന്ദേ ഭാരതിൻ്റെ കോച്ചുകൾ കൂട്ടിയതിന് പിന്നാലെ തിരുവനന്തപുരം – മംഗളൂരു വന്ദേ ഭാരതിൻ്റെയും സീറ്റുകൾ വർധിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ. നിലവിൽ എട്ട് കോച്ചുകളുള്ള ട്രെയിനിൽ ഇനി മുതൽ 16 കോച്ചുകൾ ഉണ്ടാകും. ട്രെയിൻ നമ്പർ 20631/20632...

കളം പിടിക്കാന്‍ സൗദിയും യുഎഇയും ഇനിയും കാത്തിരിക്കണം: റഷ്യ പോയില്ല, യുഎസ് വരികയും ചെയ്തു…

ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടയിലും റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി തുടരാനുള്ള തീരുമാനത്തില്‍ ഇന്ത്യ. സർക്കാറുമായി ബന്ധപ്പെട്ട് രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഈ തീരുമാനത്തില്‍ പെട്ടെന്ന് ഒരു മാറ്റം ഉണ്ടാകില്ലെന്നും പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥർ വ്യക്തമാക്കി ഇന്ത്യയുടെ യു.എസിലേക്കുള്ള കയറ്റുമതിക്ക് 25% തീരുവ ഏര്‍പ്പെടുത്തുന്നതിനു പുറമേ, റഷ്യന്‍ ആയുധങ്ങളും എണ്ണയും വാങ്ങുന്നതിന് ഇന്ത്യക്കെതിരെ അധിക ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്ന് കഴിഞ്ഞ മാസം ട്രംപ്...

Mental Health Advocate Announces 100% Donation Commitment for 350km Transformative Walk Across Southern India.

NEYYAR DAM, KERALA – On Friday, September 12th, Darren, founder of Brave Enough To Feel . Studio, will commence a remarkable 14-day, 350km pilgrimage across southern India, starting from Sivananda Ashram in Neyyar Dam and concluding at Sivananda Ashram in Madurai. In an unprecedented commitment to mental health support, Darren will personally fund the entire...

ലുലു ഗ്രൂപ്പിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാകുന്നില്ലേ? കുവൈത്തിലേയും കച്ചവടം പൂട്ടിക്കെട്ടി കാരിഫോർ

കുവൈത്ത് സിറ്റി: ഫ്രഞ്ച് റീട്ടെയിൽ ഭീമനായ കാരിഫോർ ഗൾഫ് മേഖലയിലെ മറ്റൊരു പ്രധാന വിപണിയായ കുവൈത്തിലേയും എല്ലാ സ്റ്റോറുകളും അടച്ചു. ബഹ്‌റൈനിൽ ഞായറാഴ്ച സ്റ്റോറുകൾ അടച്ചതിന് പിന്നാലെയാണ് കാരിഫോർ കുവൈത്തില്‍ നിന്നും പിന്മാറുന്നത്. കുവൈത്തിലെ എല്ലാ ഔട്ട്‌ലെറ്റുകളും സെപ്റ്റംബർ 16-ന് തന്നെ അടച്ചതായി ചൊവ്വാഴ്ച രാത്രി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ കാരിഫോർ അറിയിക്കുകയായിരുന്നു. അടച്ചുപൂട്ടലിന്റെ കാരണങ്ങളെക്കുറിച്ച് കമ്പനി കൂടുതൽ വിശദീകരണം നൽകിയിട്ടില്ല. ലുലു ഗ്രൂപ്പ് കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ ശക്തമാകുന്നതിന് ഇടയിലാണ് ഫ്രഞ്ച് കമ്പനിയുടെ പിന്മാറ്റം...