30 in Thiruvananthapuram

News

പാർട്ടി പ്രവർത്തകരെ അപമാനിച്ചു’; സുരേഷ് ഗോപിക്കെതിരെ മോദിക്ക് പരാതി നൽകി ബിജെപി പ്രവർത്തകൻ

കോട്ടയം: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പരാതി. സുരേഷ് ഗോപിക്കെതിരെ ബിജെപി പ്രവർത്തകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് പരാതി നൽകിയത്. നിവേദനം നൽകാൻ എത്തിയ ബിജെപി പ്രവർത്തകരെ അധിക്ഷേപിച്ചു എന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ബിജെപി ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരാതി അയച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിയായ കണ്ണൻ പായിപ്പാട് ആണ് പരാതിക്കാരൻ. ഇന്നലെ കോട്ടയം ചങ്ങനാശ്ശേരിയിൽ നടന്ന പൊതുപരിപാടിക്കിടെ ഉണ്ടായ സംഭവ വികാസങ്ങളാണ് പരാതിയുടെ അടിസ്ഥാനം. പരിപാടി നടക്കുന്ന...

ഇസ്രായേല്‍-ഹിസ്ബുള്ള വെടിനിര്‍ത്തലിന് കളമൊരുങ്ങുന്നു ? കരാറിന് ധാരണയായതായി …

ജറുസലേം: ലെബനന്‍ മിലിറ്റന്റ് ഗ്രൂപ്പായ ഹിസ്ബുള്ളയുമായി വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസിന്റെ കൂടി പിന്തുണയുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു . എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ കരാറിലേക്ക് എത്തിയിട്ടില്ലെന്നാണ് ഇസ്രായേലി മാധ്യമങ്ങളായ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലെബനനും ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം. ഇത് യാഥാര്‍ത്ഥ്യമാകുന്നതിന് ഇരുപക്ഷവും അന്തിമമായി സമ്മതം നല്‍കേണ്ടതുണ്ട്. ബെയ്റൂട്ടിലെ ഹിസ്ബുള്ള കമാന്‍ഡ് സെന്ററുകളില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതിന് പകരമായി ഹിസ്ബുള്ള ഇസ്രായേലില്‍ ഏറ്റവും വലിയ റോക്കറ്റ്...

തൃശൂരില്‍ റോഡരികില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; അഞ്ച് മരണം …

തൃശ്ശൂര്‍: തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേര്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ നാട്ടികയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. റോഡരികില്‍ ഉറങ്ങിക്കിടന്ന നാടോടിസംഘത്തിന് മേലാണ് ലോറി പാഞ്ഞുകയറിയത്. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്.   കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവര്‍. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടിക ജെകെ തിയ്യേറ്ററിനടുത്തായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന്...

ஆதார் கார்டு வைத்திருப்பவர்களுக்கு முக்கிய அறிவிப்பு.. திருத்தம் செய்துட்டீங்களா? இதுதான் கடைசி தேதி …

சென்னை: ஆதார் கார்டு வைத்திருப்பவர்களுக்கு முக்கிய அறிவிப்பு ஒன்று வெளியாகி உள்ளது. ஆதார் அட்டையை புதுப்பித்துக்கொள்ள கடைசி தேதியை டிசம்பர் 14 வரை UIDAI நீட்டித்துள்ளது. இதை வாய்ப்பினை பயன்படுத்தி, ஆதார் கார்டு புதுப்பித்துக் கொள்ளலாம். இந்தியாவிலுள்ள அனைவருக்குமே ஆதார் கார்டு என்பது மிக முக்கியமான ஒன்றாகும்.. ஆதார் இல்லாமல் எதுவுமே இல்லை என்று இப்போது ஆகிவிட்டது. அரசின் நலத்திட்ட உதவிகளை பெறுவதற்கும் ஆதார் கார்டுகள் அவசியமாகின்றன.. குழந்தையை பள்ளியில் சேர்ப்பது முதல், இறந்த நபர்களுக்கு இறப்புச்...

സംസ്ഥാനത്ത് ഇന്ന് തീവ്രമഴ; 4 ജില്ലകളിൽ റെഡ് അലർട്ട് , 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. നാല് ജില്ലകളിൽ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, വയനാട്. പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അങ്കണവാടി, ട്യൂഷൻ...

ദമസ്‌കസിലെ അസദിന്റെ കൊട്ടാരം കൊള്ളയടിച്ച് സിറിയൻ ജനത; ഫർണിച്ചറുകളും ആഭരണങ്ങളും വരെ കൈക്കലാക്കി

ദമസ്‌കസ്: വിമതർ രാജ്യത്തെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പലായനം ചെയ്‌ത പ്രസിഡന്റ് ബാഷർ അൽ അസദിന്റെ കൊട്ടാരം കൊള്ളയടിച്ച് സിറിയൻ ജനത. ദമസ്‌കസിലെ അസദിന്റെ ഔദ്യോഗിക വസതിയിലേക്ക് ജനങ്ങൾ ഇരച്ചുകയറുന്നതും കൈയിൽ കിട്ടിയതൊക്കെയും എടുത്ത് കടന്നുകളയുന്നതും പുറത്തുവന്ന വീഡിയോകളിൽ കാണാം. കൊട്ടാരം കൊള്ളയടിക്കുന്ന സിറിയൻ ജനതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻതോതിൽ പ്രചരിക്കുന്നുണ്ട്. കൊട്ടാരത്തിലെ മുറികളിൽ കയറി ഇറങ്ങി, ഫോട്ടോക്ക് പോസ് ചെയ്യുന്ന ആളുകളെയും ദൃശ്യങ്ങളിൽ കാണാം. ഇതിന് പുറമേ ചിലർ കൊട്ടാരത്തിലെ ഫർണിച്ചറുകൾ ഇവിടെ നിന്ന്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും; നീക്കങ്ങൾ തുടങ്ങി സർക്കാർ

ഡൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ ഈ സമ്മേളനകാലത്ത് തന്നെ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ബില്ലിൽ സമവായം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും ഇതിൻമേൽ വിശദമായ ചർച്ചകൾക്കായി പാർലമെൻ്ററി കമ്മിറ്റിക്കോ ജെപിസിക്കോ അയക്കാൻ ആലോചിക്കുന്നതായും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.   ലോക്സഭ , നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തയ്യാറാക്കിയ റിപ്പോർട്ടിന് ഇതിനോടകം തന്നെ കാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി ജെ...

വീണത് 15 അടി മുകളിൽ നിന്ന്, കോൺക്രീറ്റിൽ തലയടിച്ചു; ഉമ തോമസ് വെന്റിലേറ്ററിൽ…

കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നുള്ള വീഴ്‌ചയിൽ ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റുവെന്ന് ഡോക്‌ടർമാർ. എംഎൽഎ നിലവിൽ വെന്റിലേറ്ററിലാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. നിലവിൽ എംഎൽഎ അബോധാവസ്ഥയിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ശ്വാസകോശത്തിനും നട്ടെല്ലിനും തലച്ചോറിനും പരിക്കേറ്റതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. എങ്കിലും ഉടൻ ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘം സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. പതിനഞ്ച് അടിയോളം ഉയരത്തിൽ നിന്ന് വീണ എംഎൽഎയുടെ തല കോൺക്രീറ്റിലാണ് ചെന്നിടിച്ചത്. പാലാരിവട്ടം റിനെ...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത! ഇന്ത്യയിലെ ഈ നഗരങ്ങളിലേക്ക് എമിറേറ്റ്‌സിന്റെ പ്രതിദിന സര്‍വീസ്

ഇതോടെ എയര്‍ബസ് എ350 ന്റെ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി. നേരത്തെ എഡിന്‍ബര്‍ഗ്, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കും എയര്‍ബസ് എ 350 സര്‍വീസ് നടത്തുന്നുണ്ട്. എമിറേറ്റ്സിന്റെ ഏറ്റവും പുതിയ ഇന്റീരിയറുകളാണ് ഈ വിമാനത്തിലുള്ളത് എന്നാതാണ് പ്രധാന സവിശേഷത. സ്മാര്‍ട്ട് ടെക്നോളജികളും ചില ‘അടുത്ത തലമുറ ഓണ്‍ബോര്‍ഡ് ഉല്‍പ്പന്നങ്ങളും’ കൊണ്ടാണ് എയര്‍ബസ് എ 350 സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് അതുല്യമായ സുഖസൗകര്യങ്ങള്‍ ആണ് എമിറേറ്റ്‌സിന്റെ എയര്‍ബസ് എ350 വാഗ്ദാനം ചെയ്യുന്നത്. മുംബൈയിലേക്കും അഹമ്മദാബാദിലേക്കുമുള്ള എമിറേറ്റ്സിന്റെ എ350 സര്‍വീസുകളുടെ സമയ ക്രമം (എല്ലാ...

ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്; ‘ബന്ദികളാക്കിയ എല്ലാവരേയും വിട്ടയയ്ക്കണം, ഇല്ലെങ്കില്‍ എല്ലാം തകര്‍ക്കും’

വാഷിംഗ്ടണ്‍: ഹമാസിന് അന്ത്യശാസനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ ബന്ദികളാക്കിയ എല്ലാവരെയും ശനിയാഴ്ച ഉച്ചയോടെ വിട്ടയയ്ക്കണം എന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കി. അല്ലാത്ത പക്ഷം ഇസ്രായേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ താന്‍ നിര്‍ദ്ദേശിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തുമെന്ന് ഹമാസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് ഹമാസ് ആരോപിക്കുന്നത്. ഇതോടെ യുദ്ധം പുനരാരംഭിച്ചേക്കും എന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ”എല്ലാ ബന്ദികളെയും...