25 in Thiruvananthapuram

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക്; എതിർ സത്യവാങ്മൂലവുമായി കേന്ദ്രം

Posted by: TV Next February 26, 2025 No Comments

ഡൽഹി: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് സ്ഥിരമായി വിലക്കണമെന്ന ഹർജിക്കതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനന്തകാല വിലക്ക് ഏർപ്പെടുത്തുന്നത് കഠിനമാണെന്നും നിലവിലുള്ള ആറ് വർഷ കാലാവധി പര്യാപ്തമാണെന്നും കേന്ദ്രം പറഞ്ഞു.

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്തകാല വിലക്ക് ഏർപ്പെടുത്തണമെന്നും രാജ്യത്തെ എം പിമാർക്കും എം എൽ എമാർക്കും എതിരായ ക്രിമിനൽ കേസുകളിൽ വേ​ഗത്തിൽ തീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നും രാജ്യത്തെ എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകൻ അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. അയോ​ഗ്യതാ കാലയളവ് തീരുമാനിക്കുന്നത് പാർലമെന്റിന്റെ അധികാര പരിധിയിലുള്ളതാണെന്നും കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കി. മാത്രമല്ല അയോ​ഗ്യതാ കാലവധി യുക്തിസഹമായി പരി​ഗണിച്ച് സഭ തീരുമാനിക്കാറുണ്ടെന്നും കേന്ദ്രം പറഞ്ഞു. 1951 ലെ ജനപ്രാകിനിധ്യം നിയമത്തിലെ 8, 9 വകുപ്പുകളെയാണ് ഉപാധ്യായ തന്റെ ഹർജി ചോദ്യം ചെയ്തിരിക്കുന്നത്.

1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8 (1 )ാം വകുപ്പ് പ്രകാരം അയോ​ഗ്യതാ കാലവാധി, ശിക്ഷപ്പെട്ട തീയതി മുതൽ ആറ് വർഷമോ തടവ് ശിക്ഷ ലഭിച്ചാൽ മോചിതനായ തീയതി മുതൽ ആറ് വർഷമോ, തടവ് ശിക്ഷ ലഭിച്ചാൽ മോചിതനായ തീയതി മുതൽ ആറ് വർഷമോ ആണെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു. സെക്ഷൻ 9 പ്രകാരം അഴിമതിക്കോ സംസ്ഥാനത്തോടുള്ള വിശ്വാസവഞ്ചനയോ കാരണം പിരിച്ചുവിട്ട പൊതുപ്രവർത്തകരെ പിരിച്ചുവിടൽ തീയതി മുതൽ അഞ്ച് വർഷം അയോ​ഗ്യരാക്കും.

Read more at: https://malayalam.oneindia.com/news/india/life-ban-on-convicted-politicians-centres-filed-a-counter-affidavit-in-the-supreme-court-505777.html