കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ചെയ്ത ഡൊമനിക് ആന്റ് ദി ലേഡീസ്’ വിജയകരമായി പ്രദർശനം തുടരുകയാണ്. ഗൗതം മേനോന്റെ ആദ്യ മലയാള ചിത്രമാണിത്. ഗൗതം മേനോന്‌റെ പ്രണയ പടങ്ങളുടെ ആരാധകരാണ് പൊതുവെ മലയാളികൾ. അതുകൊണ്ട് തന്നെ മമ്മൂട്ടിയെ നായകനായി ഗൗതം മേനോൻ ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ പ്രമേയം പ്രണയമായിരിക്കുമോയെന്ന കൗതുകം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. എന്നാൽ ഷെര്‍ലക്ക് ഹോംസ് ശൈലിയില്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ അന്വേഷണമാണ് സിനിമ പറയുന്നത്.
എന്തായാലും ഗൗതം മേനോന്റെ ചിത്രത്തിൽ പ്രണയം ഇല്ലാതിരുന്നതിൽ മലയാളികൾക്ക് അൽപം നീരസം ഇല്ലാതില്ല. എന്തുകൊണ്ടായിരിക്കും ചെറിയ രീതിയിൽ പോലും അത്തരത്തിലൊരു ശ്രമത്തിന് സംവിധായകൻ മുതിരാതിരുന്നത് എന്ന ചോദ്യമാണ് പലർക്കും ഉള്ളത്. ഇപ്പോഴിതാ അത് സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകുകയാണ് മമ്മൂട്ടി. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിനിടെയാണ് പ്രതികരണം. മമ്മൂട്ടിയുടെ വാക്കുകളിലേക്ക്
ഗൗതം മേനോന്റെ സിനിമ ആയതിനാൽ തന്നെ സിനിമയിൽ പ്രണയം പ്രതീക്ഷിചിരുന്നു. എന്നാൽ ഉണ്ടായില്ല, എന്നായിരിക്കും അടുത്ത പ്രണയ പടം എന്നായിരുന്നു ചോദ്യം. ഇതിന് മമ്മൂട്ടിയായിരുന്നു മറുപടി നൽകിയത്. സിനിമയിൽ ഹീറോ ഹീറോയിനെ പ്രണയിക്കുന്നത് നിങ്ങൾ മനസിലാക്കിയിട്ടുണ്ടാകില്ല എന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ മനസിലാക്കിയെന്ന് മാധ്യമപ്രവർത്തക മറുപടി നൽകി, ഇതോടെ തമാശാരൂപേണ എനിക്ക് പ്രായമായതിനാലാണോ പ്രണയം ശ്രദ്ധിക്കാതെ പോയത് എന്നായി മമ്മൂട്ടിയെ ചോദ്യം, ഇതോടെ ഒപ്പമുണ്ടായിരുന്ന സംവിധായകനും ചോദ്യം ഉയർത്തിയ മാധ്യമപ്രവർത്തകയുമെല്ലാം ചിരിച്ചു.
പുതിയ സിനിമയിൽ ഫൈറ്റ് സീൻ ഇല്ലാത്തതിനെ കുറിച്ചും മമ്മൂട്ടി സംസാരിച്ചു. ‘ഈ സിനിമയിൽ സോ കോൾഡ് ഹീറോ ക്യാരക്ടർ അല്ല ഞാതന്റെൻ ചെയ്തത്. പ്രമേഹം ഉള്ള സർവ്വീസിൽ നിന്നും പിരിച്ചുവിടപ്പെട്ട ആളായിട്ടാണ് അഭിനയിച്ചത്. അയാൾക്ക് അയാളുടേതായ ബുദ്ധിമുട്ടുണ്ട്. എല്ലാ ഹീറോും ഒരുപോലെ ഫൈറ്റ് ചെയ്യണമെന്ന് പറയരുത്. എല്ലാവരും ഗുസ്തിക്കാരല്ലാലോ, സിനിമയിൽ ഡൊമനിക് എന്ന കഥാപാത്രം ഗുസ്തി താരമല്ല, ജീവരക്ഷാർത്ഥമുള്ള ഫൈറ്റുകളേ കാണുള്ളൂ. അല്ലെങ്കിൽ പത്ത് നൂറ് വില്ലൻമാരെ അടിച്ചുവീഴ്ത്തുന്ന നായകൻമാർ ഉണ്ടല്ലോ ഇവിടെ, ഞാനും ചെയ്തിട്ടുണ്ട്. ഇവിടെ പക്ഷെ റിയലിസ്റ്റിക് ആയിട്ടുള്ള, റൂട്ടഡ് ആയിട്ടുള്ളൊരു ക്യാരക്ടർ കാണി്ക്കാൻ വേണ്ടയാണ്. വേണമെങ്കിൽ സ്വാഗ് ഇടാമെന്ന് ഗൗതം സാർ പറഞ്ഞിരുന്നു. അതിന്റെ ആവശ്യം ഇല്ലല്ലോ, സ്വാഗൊക്കെ കുറേ കണ്ടതല്ലേ, അതുകൊണ്ട് സാധാരണ ഒരു മനുഷ്യനായിട്ടോക്കോട്ടെയെന്ന
ഞാൻ പറഞ്ഞു. എന്തായാലും ഈ ക്യാരക്ടർ സ്വീകരിക്കപ്പെട്ടു എന്നത് വലിയ കാര്യമാണ്’, താരം പറഞ്ഞു.
സിനിമയിലെ ഡാൻസിനെ കുറിച്ചും താരം പ്രതികരിച്ചു. ‘സ്വാഭാവികമായും ഡാൻസിനോട് അടുത്ത ആളല്ല. ഞാൻ കലാമണ്ഡലത്തിലൊന്നും ഡാൻസ് പഠിച്ചിട്ടില്ലല്ലോ. അതുകൊണ്ട് തന്നെ മടിയാണ്. പിന്നെ സാർ ആത്മവിശ്വാസം തന്നത് കൊണ്ട് ചെയ്തതാണ്. ഡാൻസ് സ്റ്റെപ്പ് മൂന്നിരട്ടി ഉണ്ടായിരുന്നു. അതിൽ നിന്നും ഞാൻ ഇറങ്ങി ഇറങ്ങി വന്നതാണ്. എത്രത്തോളം അത് മോശമായോ അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുകയാണ്’, മമ്മൂട്ടി പറഞ്ഞു.