ന്യൂഡല്‍ഹി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ നിര്‍ണായക കരാറുകളില്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും. ഭാവിയെ മുന്നില്‍ കണ്ടുള്ള നിര്‍ണായക കരാറുകളാണിത്. ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് അഥവാ എല്‍എന്‍ജി വിതരണത്തിലുള്ള ദീര്‍ഘകാല പദ്ധതിയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടത്. ഇന്ത്യ-യുഎഇ സഹകരണത്തില്‍ നിര്‍ണായക പ്രഖ്യാപനം എല്‍എന്‍ജി തന്നെയാണ്. അബുദാബി നാഷണല്‍ ഓയില്‍ കോര്‍പ്പറേഷനും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും തമ്മില്‍ എല്‍എന്‍ജി വിതരണത്തിനുള്ള കരാറാണിത്. ഒരു മില്യണ്‍...
ബെംഗളൂരു: കർണാടകയിലെ ബിജെപി എംഎൽഎ മുനിരത്ന ബലാത്സംഗ കേസിൽ അറസ്‌റ്റിൽ. എംഎൽഎക്കെതിരെ ഹണി ട്രാപ്പ് കുറ്റം ഉൾപ്പെടെ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. രാമനഗര ജില്ലയിലെ കഗ്ഗലിപുര പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. ബെംഗളൂരു സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ എംഎൽഎയെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് ഇടയിൽ മുനിരത്നയ്ക്ക് എതിരെ എടുക്കുന്ന മൂന്നാമത്തെ ക്രിമിനൽ കേസാണിത്. ജാതി അധിക്ഷേപത്തിനും ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും വയലിക്കാവൽ പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത രണ്ട് കേസുകളിൽ ഇന്നലെയാണ് കോടതി ഇയാൾക്ക്...
മുംബൈ: ഇന്ത്യൻ ടീമിൽ പലവട്ടമായി സ്ഥാനം നേടിയിട്ടുണ്ടെങ്കിലും മലയാളി താരം സഞ്ജു സാംസൺ പൊതുവെ തഴയപ്പെടുന്നു എന്ന ആരോപണം ആരാധകരിൽ നിന്ന് ശക്തമായി ഉയരാറുണ്ട്. അതിന് കാരണം മികച്ച പ്രകടനങ്ങൾ തുടർച്ചയായി നടത്തുമ്പോഴും ഒന്നോ രണ്ടോ മത്സരങ്ങളിലെ പരാജയം ചൂണ്ടിക്കാട്ടി താരത്തെ പുറത്തിരുത്തുന്ന പതിവ് രീതി കൊണ്ട് കൂടിയാണ്. ഇത് കാലങ്ങളായി ആവർത്തിക്കുന്ന ഒരു നടപടിയാണെന്ന് എപ്പോഴും ആരാധകർ പറയാറുണ്ട്. എന്നാൽ ഇതിനെ ഖണ്ഡിക്കാൻ ചിലർ പറയുന്ന കാരണം സഞ്ജുവിന്റെ സ്ഥിരത ഇല്ലായ്‌മ ഉൾപ്പെടെയാണ്. ആരാധകരെ...
സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരോ സൗദി നിവാസിയും. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്ള അസീസ് രാജാവ് 1932 ൽ സൗദിയുടെ ഏകീകരണം പൂർത്തിയാക്കിയതിന്റ ഓർമ്മയാണ് ഓരോ ദേശീയ ദിനത്തിലൂടേയും പുതുക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ 17 നഗരങ്ങളിൽ വ്യോമ സേനയുടെ എയർ ഷോയും കരിമരുന്ന് പ്രയോഗങ്ങളും അരങ്ങേറും. സൗദി അറേബ്യയുടെ ദേശീയ ദിനത്തിനോട് അനുബന്ധിച്ച് ലുലു ഗ്രൂപ്പും അഭിമാനകരമായ ഒരു നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ലുലു...
ബെയ്‌റൂട്ട്: ലെബനനെ പൂര്‍ണമായും ഇല്ലാതാക്കാനാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നജീബ് മിക്കാത്തി. ഇസ്രായേലിന്റെ വ്യോമാക്രമണങ്ങള്‍ ലെബനനെയും ജനങ്ങളെയും ഇല്ലാതാക്കുന്നതെന്ന് മിക്കാത്തി തുറന്നടിച്ചു. നേരത്തെ ദക്ഷിണ-കിഴക്കന്‍ ലെബനനില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ 274 എത്തിയെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്. ക്യാബിനറ്റ് യോഗത്തിലായിരുന്നു മിക്കാത്തി ഇസ്രായേലിനെതിരെ തുറന്നടിച്ചത്. നിലവിലെ കാവല്‍ പ്രധാനമന്ത്രിയാണ് അദ്ദേഹം ലെബനനെതിരെ ഇസ്രായേല്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രണങ്ങള്‍ എല്ലാ...
ടോക്കിയോ: ജപ്പാനിലെ ദ്വീപുകളില്‍ സുനാമി ഉണ്ടായതായി കാലാവസ്ഥാ ഏജന്‍സി. ചൊവ്വാഴ്ച പുലര്‍ച്ചെ പസഫിക് സമുദ്രത്തിലെ ജനവാസമില്ലാത്ത ദ്വീപില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്നാണ് ജപ്പാനില്‍ ചെറിയ സുനാമിയുണ്ടായത് എന്നാണ് വിവരം. ഭൂകമ്പത്തിന് 40 മിനിറ്റിനുശേഷം 50 സെന്റിമീറ്റര്‍ (1.6 അടി) ഉയരത്തില്‍ സുനാമിത്തിരകള്‍ ഇസു ദ്വീപുകളിലൊന്നായ ഹച്ചിജോജിമ ദ്വീപില്‍ പ്രവേശിച്ചു എന്നാണ് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിക്കുന്നത്. മറ്റ് മൂന്ന് ദ്വീപുകളായ കൊസുഷിമ, മിയാക്കേജിമ, ഇസു ഒഷിമ എന്നിവിടങ്ങളില്‍ ചെറിയ സുനാമികള്‍ കണ്ടെത്തിയതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു....
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ചുവർഷം പൂഴ്ത്തിയ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശം പിണറായി സർക്കിരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ നടപടി ദുരൂഹമാണെന്ന കോടതിയുടെ പരാമർശം സർക്കാരിന്റെ തനിനിറം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീവിരുദ്ധമായ സർക്കാരാണിതെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നതാണ് കോടതിവിധിയെന്നും അദ്ദേഹം പറഞ്ഞു. സി പി എം, എം എൽ എ തന്നെ പ്രതിസ്ഥാനത്ത് വന്നിരിക്കുന്ന കേസിൽ സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ന്യൂനമർദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് മഴ വീണ്ടും ശക്തമാകുന്നതെന്നാണ് വിലയിരുത്തൽ. നിലവിൽ കൊമോറിൻ തീരം മുതൽ റായൽസീമ വരെയാണ് ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നത്. മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ അറസ്റ്റ് ഒഴിവാക്കാന്‍ നടന്‍ സിദ്ദീഖ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യം തള്ളിയതിനാല്‍ ഒളിവിലിരുന്നാണ് സിദ്ദീഖ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അതിനാല്‍ തന്നെ സിദ്ദീഖിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ് സുപ്രീം കോടതി വിധി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഒരാഴ്ച കഴിഞ്ഞിട്ടും സിദ്ദീഖിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇത് പൊലീസിന് വലിയ വിമര്‍ശനമാണ് വരുത്തിവെച്ചത്. കൊച്ചിയില്‍ തന്നെ...
ആഗോള രംഗത്ത് ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവാണ് അടുത്ത കാലത്തുണ്ടായിരിക്കുന്നത്. മൂന്ന് വർഷത്തിന് ശേഷം വില ബാരലിന് 70 ഡോളിറിന് താഴേക്ക് വരികയും ചെയ്തു. പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-ഹിസ്ബുള്ള സംഘർഷം രൂക്ഷമായെങ്കിലും താരതമ്യേന ഏറ്റവും താഴ്ന്ന നിലയില്‍ തന്നെയാണ് ഇപ്പോഴും ക്രൂഡ് ഓയില്‍ വില തുടരുന്നത്. ക്രൂഡ് ഓയില്‍ വിലയിലെ ഈ ഇടിവ് ഇന്ത്യയിലെ റിഫൈനറികള്‍ക്ക് വലിയ ലാഭമാണ് നല്‍കുന്നത്. എന്നാല്‍ ഇതിന്റെ ഗുണം സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന വിമർശനം മറുവശത്ത് ശക്തമാണ്. ക്രൂഡ് ഓയില്‍...