25 in Thiruvananthapuram
TV Next News > News > Kerala > ബംഗ്ലാദേശിനെതിരെ സഞ്ജുവിനെ ഇറക്കുമോ ഇന്ത്യ? ടി20 ടീമിലേക്ക് സാധ്യത തെളിയുന്നു, ഒപ്പം ഈ പദവിയും

ബംഗ്ലാദേശിനെതിരെ സഞ്ജുവിനെ ഇറക്കുമോ ഇന്ത്യ? ടി20 ടീമിലേക്ക് സാധ്യത തെളിയുന്നു, ഒപ്പം ഈ പദവിയും

2 weeks ago
TV Next
22

മുംബൈ: ഇന്ത്യൻ ടീമിൽ പലവട്ടമായി സ്ഥാനം നേടിയിട്ടുണ്ടെങ്കിലും മലയാളി താരം സഞ്ജു സാംസൺ പൊതുവെ തഴയപ്പെടുന്നു എന്ന ആരോപണം ആരാധകരിൽ നിന്ന് ശക്തമായി ഉയരാറുണ്ട്. അതിന് കാരണം മികച്ച പ്രകടനങ്ങൾ തുടർച്ചയായി നടത്തുമ്പോഴും ഒന്നോ രണ്ടോ മത്സരങ്ങളിലെ പരാജയം ചൂണ്ടിക്കാട്ടി താരത്തെ പുറത്തിരുത്തുന്ന പതിവ് രീതി കൊണ്ട് കൂടിയാണ്. ഇത് കാലങ്ങളായി ആവർത്തിക്കുന്ന ഒരു നടപടിയാണെന്ന് എപ്പോഴും ആരാധകർ പറയാറുണ്ട്.

 

എന്നാൽ ഇതിനെ ഖണ്ഡിക്കാൻ ചിലർ പറയുന്ന കാരണം സഞ്ജുവിന്റെ സ്ഥിരത ഇല്ലായ്‌മ ഉൾപ്പെടെയാണ്. ആരാധകരെ പോലെ തന്നെ താരത്തിന്റെ വിമർശകരും ശക്തരാണ്. എന്നാൽ അത്തരം വിമർശനങ്ങൾക്ക് ഒക്കെയും തന്റെ ബാറ്റ് കൊണ്ട് മറുപടി പറയുക എന്ന ശീലം തുടരുകയാണ് സഞ്ജു സാംസൺ. ദുലീപ് ട്രോഫിയിൽ അതിവേഗ സെഞ്ച്വറിയുമായി താരം കളം നിറഞ്ഞപ്പോൾ വിമർശകരുടെ വായടഞ്ഞു എന്നതാണ് സത്യം.

 

 

ഇതോടെ മറ്റൊരു സൂചനയും കൂടി ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഇന്ത്യൻ ടീമിലേക്ക് സഞ്ജു അധികം വൈകാതെ തന്നെ തിരിച്ചെത്തും എന്നതാണ് അത്. കാരണം നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ബംഗ്ലാദേശിന് എതിരായ ടെസ്‌റ്റ് പരമ്പരയ്ക്ക് ശേഷം അവർക്കെതിരെ നടക്കുന്ന ടി20 ടീമിൽ സഞ്ജുവിന് ഏറെ സാധ്യത ഉണ്ടെന്ന വിലയിരുത്തലിലാണ് ആരാധകർ. നേരത്തെ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ സഞ്ജുവും ഇടം നേടിയിരുന്നു. എന്നാൽ ഒരു മത്സരത്തിൽ പോലും സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല. ഇതുൾപ്പെടെ ആരാധകരെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. പിന്നീട് നടന്ന പരമ്പരകളിൽ ഒന്നും കാര്യമായ അവസരം താരത്തിന് നൽകിയിരുന്നില്ല. അപ്പോഴാണ് ദുലീപ് ട്രോഫിയിൽ സഞ്ജു ഇടം നേടിയത്.

 

 

 

 

അവിടുത്തെ മികച്ച പ്രകടനം ഒരിക്കൽ കൂടി സഞ്ജുവിന് ടീമിലേക്ക് പ്രവേശനം ഉണ്ടാക്കി കൊടുക്കും എന്നതാണ് പ്രതീക്ഷ. കൂടാതെ മറ്റൊരു കിംവദന്തി പരക്കുന്നത് സഞ്ജുവിനെ ടീമിന്റെ ഉപനായകൻ ആക്കും എന്നാണ്. നിലവിൽ സൂര്യകുമാർ തന്നെയാവും ഇന്ത്യയെ പരിമിത ഓവറിൽ നയിക്കുക. രോഹിതും കോലിയും ഇല്ലാത്തതിനാൽ ടി20യിൽ നായകൻ ആവുമെന്ന് കരുതിയ ഹർദിക് പാണ്ഡ്യയുടെ പ്രതീക്ഷ അസ്ഥാനത്തായി.

 

 

അതുകൊണ്ട് തന്നെ ഉപനായക സ്ഥാനം ഏറ്റെടുക്കാൻ ഹർദിക് തയ്യാറായേക്കില്ല. അങ്ങനെയെങ്കിൽ സഞ്ജുവിന് നറുക്ക് വീണേക്കും. കാരണം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനായി മികച്ച ട്രാക്ക് റെക്കോർഡ് കൂടിയുള്ള സഞ്ജുവിനെ പരീക്ഷിക്കാൻ ബിസിസിഐക്ക് മറ്റ് കാരണങ്ങൾ തേടി പോവേണ്ടതില്ല.

 

 

കൂടാതെ ഓപ്പണിംഗിൽ സഞ്ജു ഇറങ്ങുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. രോഹിതും കോലിയും ഇല്ലാത്ത സാഹചര്യത്തിൽ യശസ്വി ജയ്‌സ്വാളും സഞ്ജുവും ഓപ്പൺ ചെയ്യുക എന്ന നിർദ്ദേശം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. എന്നാൽ ഗിൽ വന്നാൽ സഞ്ജു വൺഡൗൺ ആയിട്ടാവും കളിക്കുക. അത് സഞ്ജുവിന് കൂടുതൽ സമ്മർദ്ദ രഹിതമായി ബാറ്റ് വീശാൻ സഹായിക്കും. അതേസമയം, ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയാണ് സഞ്ജു തന്റെ വരവറിയിച്ചത്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ സഞ്ജുവിന്റെ മികച്ച ഇന്നിംഗ്‌സ് ആണ് ടീമിന് തുണയായത്. വെറും 95 പന്തുകളിൽ നിന്നാണ് ഏകദിന ശൈലിയിൽ ബാറ്റ് വീശിയ സഞ്ജു മൂന്നക്കം തികച്ചത്. ഇതോടെ ബിസിസിഐക്ക് മുൻപിൽ തന്റെ പേര് കൂടി ബംഗ്ലാദേശ് പരമ്പരയിൽ സമർപ്പിച്ചിരിക്കുകയാണ് താരം.

Leave a Reply