24 in Thiruvananthapuram

News

ചാള്‍സ് രാജാവിന് അധികാരം നഷ്ടമാവും, രാജകുടുംബത്തിന് പുറത്തുനിന്നൊരാള്‍ ഭരണം നേടുമെന്ന് നോസ്ട്രഡാമസ്

ലണ്ടന്‍: നോസ്ട്രഡാമസ് പ്രവചനങ്ങള്‍ ലോകമാകെ അതിപ്രശസ്തമാണ്. നിരവധി കാര്യങ്ങള്‍ അദ്ദേഹം പ്രവചിക്കുകയും ശരിയായി വരികയും ചെയ്തിട്ടുണ്ട്. ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗയെ അദ്ദേഹവുമായി പലപ്പോഴും താരതമ്യം ചെയ്യാറുമുണ്ട്. പശ്ചിമേഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം അടക്കം നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ വരുന്നതാണ്. അതേസമയം ബ്രിട്ടീഷ് രാജകുടുംബത്തെ കുറിച്ച് ചാള്‍സ് രാജാവിനെ കുറിച്ചും അദ്ദേഹം നടത്തിയ പ്രവചനങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചാള്‍സ് രാജാവ് അധിക കാലം അധികാരത്തുണ്ടാവില്ലെന്നാണ് നോസ്ട്രഡാമസ് നടത്തുന്ന പ്രവചനം. ചാള്‍സ് രാജാവിന്റെ ക്യാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് വലിയ വിവാദം...

ആഭ്യന്തരം അടക്കം പ്രധാന വകുപ്പുകൾ ബിജെപിക്ക് തന്നെ; ടിഡിപിക്കും ജെഡിയുവിനും എന്ത്? ചർച്ചകൾ ഇങ്ങനെ

ഡൽഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകീട്ട് 6 ന് നടക്കും. 30 ഓളം മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തേക്കും. ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശം അടക്കമുള്ള പ്രധാന വകുപ്പുകളുടെ മന്ത്രിമാരായിരിക്കും സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം. അതേസമയം സത്യപ്രതിജ്ഞ ചടങ്ങിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴും എൻ ഡി എയിലെ പ്രധാന കക്ഷികളായ നിതീഷ് കുമാറിന്റെ ജെ ഡി യുവിനും ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പിക്കും ഏതൊക്കെ വകുപ്പുകളാണ് നൽകിയിരിക്കുന്നത് എന്നത്...

ബെയ്‌ലി പാലം അവസാനഘട്ടത്തിലേക്ക്, ഉറക്കമില്ലാതെ രക്ഷാപ്രവര്‍ത്തകര്‍; സമാനതകളില്ലാത്ത അതിജീവനം

വയനാട്: മുണ്ടക്കൈ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. ഇന്നലെ രാവിലെ മുതലാണ് ബെയ്‌ലി പാലം നിര്‍മാണം ആരംഭിച്ചത്. രാത്രിയിലും വിശ്രമമില്ലാതെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട ജോലികള്‍ സൈന്യം തുടര്‍ന്നിരുന്നു. ഇന്ന് ഉച്ചയോടെ തന്നെ പാലം നിര്‍മാണം പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ.   അങ്ങനെ വന്നാല്‍ അതിവേഗത്തില്‍ രക്ഷാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാകും. പാലം സജ്ജമായാല്‍ ജെസിബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം ഇത് വഴി കടന്ന് പോകും. അത്രയും ശേഷിയുള്ള കരുത്തുറ്റ പാലമാണ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക്...

എഡിജിപി അജിത് കുമാറിനെ നീക്കില്ല; ആരോപണങ്ങള്‍ ഡിജിപി നേരിട്ട് അന്വേഷിക്കും

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ആഭ്യന്തര വകുപ്പ് ആണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റാതെയാണ് അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത് എന്നതാണ് ശ്രദ്ധേയം.   പ്രത്യേക അന്വേഷണസംഘത്തെ ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് നയിക്കുന്നത്. ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍ ജോസ്, എസ് പിമാരായ മധുസൂദന്‍, ഷാനവാസ് എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍...

എൻസിപിയിൽ ശശീന്ദ്രനെതിരെ പടയൊരുക്കം; മന്ത്രിസ്ഥാനം നഷ്‌ടമാവുമോ? സിപിഎം നിലപാട് നിർണായകം

കൊച്ചി: എൻസിപിയിൽ നിർണായക നേതൃമാറ്റ നീക്കങ്ങൾക്ക് കളമൊരുങ്ങുന്നതായി സൂചന. നിലവിലെ എൻസിപി മന്ത്രിയായ എകെ ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ തോമസിനെ കൊണ്ട് വരാൻ പാർട്ടിക്കുള്ളിൽ ശക്തമായ സമ്മർദ്ദമാണ് ഇപ്പോള്ളത്. എന്നാൽ മുതിർന്ന നേതാവ് പിസി ചാക്കോ ഉൾപ്പെടെ ഇത്തരമൊരു ചർച്ച നടന്നിട്ടില്ലെന്ന് മറുപടി നൽകുമ്പോഴും വിഷയം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിൽ ഉള്ളതായി പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.   ഇന്നലെയാണ് ഇത് സംബന്ധിച്ച വാർത്തകൾ ആദ്യം പുറത്തുവന്നത്. എകെ ശശീന്ദ്രന് പകരം കുട്ടനാട് എംഎൽഎ...

യുഎസിലെ ജോർജിയയിൽ വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടു, 9 പേർക്ക് പരിക്ക്, പ്രതിയായ 14കാരൻ പിടിയിൽ

ജോർജിയ: യുഎസിലെ ജോർജിയയിലെ ഒരു സ്‌കൂളിലുണ്ടായ വെടിവെപ്പിൽ കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റതായാണ് സൂചന. ജോർജിയയിലെ വിൻഡറിലെ അപലാച്ചി ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പിലാണ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഒരു പ്രതി കസ്‌റ്റഡിയിലുണ്ടെന്നാണ് ബാരോ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്‌താവനയിൽ പറഞ്ഞത്. പതിനാല് വയസുകാരനായ ആൺകുട്ടിയാണ് കസ്‌റ്റഡിയിൽ ഉള്ളതെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിക്കേറ്റവരെ എയർ ആംബുലൻസിൽ ഉൾപ്പെടെയാണ് ഇവിടെ നിന്ന് പുറത്തേക്ക് എത്തിച്ചതെന്നാണ് വിവ...

കേരളത്തിൽ ഒരാഴ്‌ച മഴ സാധ്യത; ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും, മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്‌ച മഴ സജീവമായി തന്നെ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇതാണ് കേരളത്തിലെ മഴ സാധ്യത ഉയർത്താൻ കാരണമായി വിലയിരുത്തുന്നത്. ഈ ന്യൂനമർദ്ദത്തിന്റെ ഫലമായി സ്വാധീനഫലമായി കേരളത്തിൽ മഴ ശക്തമാവും. സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ\ഇടത്തരം മഴക്ക് സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 8ന്...

വിമാനത്താവളത്തിൽ വാക്കുതർക്കം; നടൻ വിനായകനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു

ഹൈദരാബാദ്: നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിൽ. ഹൈദരാബാ​ദ് വിമാനത്താവളത്തിൽ നടന്ന വാക്ക് തർക്കത്തെ തുടർന്നാണ് വിനായകനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആർ‌ജിഐ എയർപോർട്ട് പോലീസ് സ്റ്റേഷനിലാണ് വിനായകൻ നിലവിലുള്ളത്. കൊച്ചിയിൽ നിന്നും ഹൈദരാബാദിൽ എത്തിയതായിരുന്നു വിനായകൻ. അവിടെ നിന്ന് വിനായകന് ​ഗോവയിലേക്ക് കണക്ഷൻ ഫ്ലൈറ്റുണ്ടായിരു ന്നു   ഐ എസ് എഫ് ഉദ്യോ​ഗസ്ഥർ തന്നെ മർദ്ദിച്ചെന്നാണ് വിനായകൻ പറയുന്നത്. തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സി സി ടി വി ദൃശ്യങ്ങൾ തെളിവായിട്ടുണ്ടല്ലോ എന്നും വിനായകൻ...

സൗദിയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 11.9 ബില്യൺ റിയാല്‍: 2022 ന് ശേഷമുള്ള ഉയർന്ന നിരക്ക്

റിയാദ്: സൗദി അറേബ്യയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ വലിയ വർധനവ്. പ്രവാസികളുടെ പ്രതിമാസ പണമടയ്ക്കൽ മാർച്ചിൽ 11.9 ബില്യൺ റിയാലിലെത്തിയെന്നാണ് പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിവ് അടക്കം ഇതിന് കാരണമായെന്നാണ് വലിയിരുത്തുന്നത്. സൗദി അറേബ്യയിയിലെ പ്രവാസികളില്‍ വലിയൊരു വിഭാഗവും ഇന്ത്യക്കാരും, പ്രത്യേകിച്ച് മലയാളികളുമാണ്. അതുകൊണ്ട് മാർച്ചില്‍ പ്രവാസികള്‍ സൗദിയില്‍ നിന്നും അയച്ച 11.9 ബില്യൺ റിയാലില്‍ കാര്യമായ പങ്ക് കേരളത്തിലേക്കും...

മറാത്ത മണ്ണിൽ ബിജെപിയ്ക്ക് കാലിടറുന്നോ? കോൺഗ്രസ് സഖ്യം 154 സീറ്റ് വരെ നേടും..ലോക്പോൾ സർവേ ഫലം

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് ശേഷമുള്ള ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഒന്നിലേറെ സുപ്രധാന സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. അതിൽ മഹാരാഷ്ട്രയും ഉൾപ്പെടുന്നുണ്ട്. കോൺഗ്രസ്, ശിവസേന യുബിടി, എൻസിപി ശരദ് പവർ വിഭാഗം എന്നിവർ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യവും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും തമ്മിലാണ് ഇവിടെ പോരാട്ടം. എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന ഒരു സർവേ ഫലം ബിജെപിക്കും ഭരണകക്ഷിയിലെ മറ്റ് പ്രധാന അംഗങ്ങളായ ശിവസേന (ഷിൻഡെ), എൻസിപി (അജിത്...