26 in Thiruvananthapuram

News

കൊലപാതകത്തിന് തൊട്ടുമുന്‍പ് അഫാന്‍ ഗൂഗിളില്‍ തിരഞ്ഞത് എന്ത്? കൃത്യം നടത്തുമ്പോള്‍ ഉമ്മയുടെ ഫോണും കൈയില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ ദുരൂഹത നീക്കാന്‍ പൊലീസ്. പ്രതി അഫാന്റേയും ഉമ്മ ഷെമിയുടേയും ഫോണുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. അഫാന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയും പരിശോധിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം സൈബര്‍ പൊലീസിന് കത്ത് നല്‍കി. കൂട്ട ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നു എന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇതിനുള്ള മാര്‍ഗങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നു എന്നാണ് മൊഴിയിലുള്ളത്. അഫാന്റേയും ഷെമിയുടേയും മൊബൈല്‍ ഫോണുകള്‍ കൈമാറിയിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തതിന്റെ തെളിവുകള്‍ ഫോണില്‍ നിന്ന് ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ട്...

രാജ്യദ്രോഹികളാണ് ഡിഎംകെ, 2026ൽ ബിജെപി തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കും’; അമിത് ഷാ

ചെന്നൈ: ഭാഷാവിവാദവും അതുമായി ബന്ധപ്പെട്ട പോരും മുറുകുന്നതിനിടെ ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. 2026ൽ തമിഴ്‌നാട്ടിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് പറഞ്ഞ അമിത് ഷാ ഡിഎംകെ സർക്കാരിന്റേത് അഴിമതി നിറഞ്ഞ ഭരണമാണെന്നും കുറ്റപ്പെടുത്തി. കോയമ്പത്തൂരിൽ ബിജെപി ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി കേസുകളിൽ ഡിഎംകെയുടെ എല്ലാ നേതാക്കളും ബിരുദാനന്തര ബിരുദം നേടിയവരാണ്. അവരുടെ നേതാക്കളിൽ ഒരാൾ ജോലിക്ക് വേണ്ടിയുള്ള പണമിടപാട് കേസിൽ കുടുങ്ങിയപ്പോൾ മറ്റൊരാൾ കള്ളപ്പണം വെളുപ്പിക്കലിലും...

ഗവ: യു.പി.എസ് കുന്നത്തുകാലിൻ്റെ ഈ വർഷ ത്തെ Over night hike മാർച്ച് 1 തിയതി നടന്നു.

over night hilke നല്ല രീതിയിൽ മുന്നോട് കൊണ്ടു പോകാൻ സാധിച്ചു എന്നാണ് കുട്ടികളുടെ അഭിപ്രായ ത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.ഹൈക്ക് വിജയകരമായി തീർക്കുന്നതിന് സഹായിച്ച വിദ്യാലയത്തിലെ H. m, Smc ചെയർമാൻ, Smc യിലെ അംഗങ്ങൾ, അദ്ധ്യാപകർ, ജില്ല അസോസിയേഷനിൽ വന്ന ശ്രീരാജ് സാർ, അജിത്ത് സാർ എബിൻ സാർ , നിബിഷ ടീച്ചർ, സർവ്വീസിന് വന്ന കുട്ടികൾ, കുട്ടികൾ, രക്ഷകർത്താകൾ തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുന്നു.

ഐഎഫ് ഡബ്ള്യുജെ ദേശീയ സമ്മേളനത്തിൻ്റെ ലോഗോ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രകാശനം ചെയ്തു.

തിരുവനന്തപുരം :മാദ്ധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനായ ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റിൻ്റെ (ഐഎഫ് ഡബ്ള്യുജെ) അന്തർദ്ദേശീയ ടൂറിസ്റ്റ് കേന്ദ്രമായ കോവളത്ത് നടക്കുന്ന ദേശീയ സമ്മേളനത്തിൻ്റെ ലോഗോ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രകാശനം ചെയ്തു. ചടങ്ങിൽ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ, വൈസ് പ്രസിഡൻ്റ് ചെമ്പകശേരി ചന്ദ്രബാബു, സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ട്രഷറർ എ.അബൂബക്കർ, അയൂബ്ഖാൻ തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ 21,22,23 തീയതികളിൽ കോവളം ആനിമേഷൻ സെൻ്ററിൽ വച്ചാണ് ദേശീയ സമ്മേളനം. മണിപ്പൂർ,രാജസ്ഥാൻ,കാശ്മീർ,മേഘാലയ,ബീഹാർ...

റഷ്യൻ ആവശ്യങ്ങൾ അംഗീകരിക്കാൻ ട്രംപ് പ്രേരിപ്പിക്കുന്നു’ സൈനിക സഹായം നിർത്തലാക്കിയതിൽ യുക്രൈൻ

കീവ്: യുക്രൈനുള്ള സൈനിക സഹായങ്ങൾ നിർത്തിയ യുഎസ് നടപടിയിൽ പ്രതികരിച്ച് രാജ്യത്തെ മുതിർന്ന നിയമനിർമ്മാതാവ്. പെട്ടെന്നുണ്ടായ ഈ ചരടുവലിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രതികരണമാണ് യുക്രൈന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. റഷ്യൻ ആവശ്യങ്ങൾ നേടിയെടുക്കാൻ, അവരുടെ വഴിയിലേക്ക് യുക്രൈനെ കൊണ്ട് വരാനുള്ള നീക്കത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കുന്നതായി മുതിർന്ന നിയമ നിർമ്മാതാവ് പറഞ്ഞു. റഷ്യയെ സഹായിക്കാനുള്ള നീക്കമാണ് യുഎസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും യുക്രൈൻ ആരോപിക്കുന്നു.”ഇപ്പോൾ സഹായം നിർത്തുക എന്നതിനർത്ഥം പുടിനെ സഹായിക്കുക എന്നതാണ്” യുക്രൈൻ...

ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി ബി ജെ പി രാപ്പകൽ സമരം സംഘടിപ്പിക്കും.. കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി ബി ജെ പി രാപ്പകൽ സമരം സംഘടിപ്പിക്കും. ആശവർക്കർമാരുടെ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും തിരുവനന്തപുരത്ത് നേതൃയോഗം വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രന്‍ പറഞ്ഞു. ആശ വർക്കർമാരുടെ സമരത്തെ അട്ടിമറിക്കാൻ സി പി എം നീക്കം നടത്തുകയാണ്. എല്ലാം കേന്ദ്രത്തിൻ്റെ തലയിലിടാനുള്ള സംസ്ഥാനത്തിൻ്റെ ശ്രമം പാളിയെന്നും അദ്ദേഹം അവകാശപ്പെട്ടു.   പാർലമെൻ്റിൽ ആരോഗ്യമന്ത്രി ജെപി നദ്ദ എല്ലാം വ്യക്തമാക്കിയതോടെ കേരളത്തിന് കുടിശ്ശിക ഒന്നും ഇല്ലെന്ന സത്യം...

അഡ്വാന്‍സ് ബുക്കിംഗില്‍ കോടികള്‍ കൊയ്ത് എമ്പുരാന്‍;

ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, സായ്കുമാര്‍, സുരാജ് എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്.   മാര്‍ച്ച് 27 നാണ് എമ്പുരാന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ എമ്പുരാന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. മോളിവുഡ് കണ്ട എക്കാലത്തേയും മികച്ച ട്രെയിലറുകളിലൊന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ എമ്പുരാന്‍ ആവേശം ഇരട്ടിയായിരിക്കുകയാണ്....

ആരോഗ്യ മന്ത്രി കനിഞ്ഞില്ല’,ചർച്ച പരാജയം; നാളെ മുതൽ നിരാഹാര സമരമെന്ന് ആശമാർ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജുമായി ഇന്ന് ആശ വർക്കർമാർ നടത്തിയ ചർച്ച പരാജയം. ഓണറേറിയം കൂട്ടണമെന്നത് അടക്കമുള്ള സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ തള്ളി. ആശമാർ യാഥാർത്ഥ്യ ബോധത്തോടെ പെരുമാറണമെന്നും ഓണറേറിയം ഒരുരൂപ പോലും കൂട്ടിനൽകാൻ സാധിക്കില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയ നാളെ മുതൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ആശ വർക്കർമാർ പ്രതികരിച്ചു. ഓണറേറിയം വർധിപ്പിക്കണം, വിരമിച്ചതിന് ശേഷമുള്ള ആനുകൂല്യങ്ങൾ തുടങ്ങിയ ആവശ്യങ്ങളൊന്നും തന്നെ ചർച്ചക്ക് എടുക്കാൻ പോലും മന്ത്രി തയ്യാറായില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചാണ്...

കയറ്റുമതിയെ ബാധിച്ചേക്കും; യുഎസ് ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതി തീരുവ കുറക്കാൻ ഇന്ത്യ …

ഡൽഹി: ഇറക്കുമതി തീരുവ സംബന്ധിച്ച യുഎസ് വിമർശനങ്ങൾക്കിടെ യുഎസ് ഉത്പന്നങ്ങൾക്കുള്ള തീരുവ കുറക്കാൻ ആലോചനയുമായി ഇന്ത്യ. ആദ്യ ഘട്ടത്തിൽ 23 ബില്യൺ ഡോളർ മൂല്യമുള്ള ഇറക്കുമതിയിൽ പകുതിയിലധികം ഉത്പന്നങ്ങൾക്കും തീരുവ കുറക്കാനാണ് നീക്കം. ഏപ്രിൽ 2 മുതൽ ഇന്ത്യക്ക് മേൽ പകരത്തിന് തീരുവ ഈടാക്കുമെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തിടുക്കപ്പെട്ട നീക്കം.     പരസ്പര താരിഫുകൾ യുഎസിലേക്കുള്ള 66 ബില്യൺ ഡോളറിന്റെ കയറ്റുമതിയുടെ 87 ശതമാനത്തേയും ബാധിച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള...

படிப்பு தான் முக்கியம்..இறந்த தாயைக் கூட பார்க்காமல் பரிட்சை எழுத சென்ற மகன்! கண்ணீர் மல்க கோரிக்கை!

தேனி: மனநலம் பாதிக்கப்பட்ட தாய் சிகிச்சை பலனின்றி தேனி அரசு மருத்துவக் கல்லூரி மருத்துவமனையில் உயிரிழந்த நிலையிலும், தாயின் உடலை பார்க்க கூட வராமல் மனதை திடப்படுத்திக் கொண்டு சென்று பத்தாம் வகுப்பு பொதுத் தேர்வு எழுதிய மாணவன், தேர்வு எழுதி முடித்து விட்டு வந்து தாயின் உடலை மருத்துவமனையில் இருந்து அடக்கம் செய்ய பெற்று கொண்டு சென்ற சம்பவம் நடந்துள்ளது. ஏற்கனவே 8 ஆண்டுகளுக்கு முன்பு தந்தையை இழந்து தற்போது மனநலம் பாதிக்கப்பட்ட தாயையும் இழந்து...