26 in Thiruvananthapuram

News

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി; കല്ലറ തുറക്കാൻ അനുമതി ..

കൊച്ചി: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ ദുരൂഹ സമാധിയുമായി ബന്ധപ്പെട്ട സംഭവത്തിൽ കുടുംബത്തിന് തിരിച്ചടി. ഗോപൻ സ്വാമിയുടെ കല്ലറ തുറന്ന് പരിശോധിക്കാൻ അനുമതി നൽകി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം ഹൈക്കോടതി ജില്ലാ കളക്‌ടർക്ക് നൽകി. ഇതോടെ ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കാനുള്ള വഴി തെളിയുകയാണ്. ”സമാധിപീഠം”  പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍സ്വാമിയുടെ കുടുംബം നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നിലപാട് സ്വീകരിച്ചത്. മരിച്ചു എന്ന് പറയുമ്പോൾ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു കോടതി ചോദിച്ച ചോദ്യം. അങ്ങനെ ഒരു മരണസർട്ടിഫിക്കറ്റ്...

നെയ്യാറ്റിന്‍കരയിലെ വിവാദ കല്ലറ തുറന്നു: ഗോപന്‍ സ്വാമിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും .

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ തുറന്ന് പരിശോധന തുടങ്ങി. കല്ലറയില്‍ ഗോപന്‍ സ്വാമിയുടേതെന്ന് വ്യക്തമാക്കുന്നു മൃതദേഹം കണ്ടെത്തി. ശാസ്ത്രീയ പരിശോധനയിലൂടെയായിരിക്കും ഇക്കാര്യം സ്ഥിരീകരിക്കുക. മക്കളും ഭാര്യയും മൊഴി നല്‍കിയത് പോലെ കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിന് ചുറ്റും നിന്നും ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം സബ്കലക്ടർ ഒ.വി.ആല്‍ഫ്രഡിന്റെ നേതൃത്വത്തിലാണു നടപടികൾ പുരോഗമിക്കുന്നത്.     കല്ലറയുടെ മുകളിലത്തെ സ്ലാബ് മാത്രം നീക്കി നടത്തിയ പരിശോധനയില്‍ തന്നെ...

അന്ന് ആദ്യം വിളിച്ചത് മോദി; സൗദിയും ജോർദാനും മാത്രമല്ല ആ ലക്ഷം പൂർത്തീകരിക്കാന്‍ ഞങ്ങളുമുണ്ട്: ഇസ്രായേല്‍

2023 ലെ ഒക്‌ടോബർ 7 ആക്രമണത്തിന് ശേഷം തങ്ങളുമായി ആദ്യമായി ബന്ധപ്പെട്ട വിദേശ രാഷ്ട്ര നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ഇസ്രായേൽ സാമ്പത്തിക, വ്യവസായ മന്ത്രി നിർ ബർകത്ത്. തീവ്രവാദം ഇരുരാജ്യങ്ങളും നേരിടുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒക്‌ടോബർ 7 ആക്രമണത്തിന് ന് നെതന്യാഹുവിനെ ആദ്യമായി വിളിക്കുകയും ഇസ്രായേലിന് പിന്തുണ നൽകുകയും ചെയ്‌തതിനാൽ എനിക്ക് മോദിയോട് നന്ദി പറയണം. ഞങ്ങൾ അത് ഒരിക്കലും മറക്കില്ല. ഇസ്രായേലിന് നല്ല ഓർമ്മയുണ്ട്. ബുദ്ധിമുട്ടേറിയ സമയത്തെ ആ ഫോണ്‍വിളിക്ക് ഞങ്ങള്‍...

മഹാരാഷ്ട്രയിൽ ഓർഡിനൻസ് ഫാക്‌ടറിയിൽ സ്ഫോടനം; എട്ട് മരണം, ശബ്‌ദം 5 കിലോമീറ്റർ അകലെ കേട്ടു

മുംബൈ: മഹാരാഷ്ട്രയിൽ നാഗ്‌പൂരിനടുത്തുള്ള ഒരു ഓർഡനൻസ് ഫാക്‌ടറിയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ എട്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഭണ്ഡാര ജില്ലയിലാണ് സ്‌ഫോടനം ഉണ്ടായത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി തൊഴിലാളികളുടെ മരണം സ്ഥിരീകരിച്ചു.ഭണ്ഡാര ഓർഡനൻസ് ഫാക്‌ടറിയിൽ ഒരു വലിയ അപകടം സംഭവിച്ചു, ഇതിൽ എട്ട് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇത് പ്രാഥമിക വിവരമാണ്. ദൗർഭാഗ്യകരമായ സംഭവത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒരു മിനിറ്റ് മൗനം ആചരിക്കണം’ ഒരു പൊതു...

സംവിധായകൻ ഷാഫിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ശസ്ത്രക്രിയ നടത്തിയെന്ന് ബി ഉണ്ണികൃഷ്‌ണൻ

കൊച്ചി: സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറിയും സംവിധയകനുമായ ബി ഉണ്ണികൃഷ്‌ണന്‍. ഇപ്പോഴും വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണെന്നും ശസ്ത്രക്രിയ നടത്തിയെന്നും ബി ഉണ്ണികൃഷ്‌ണന്‍ അറിയിച്ചു. സാധ്യമായ എല്ലാ ചികിത്സയും ഷാഫിക്ക് നൽകി വരുന്നുണ്ടെന്നാണ് ഉണ്ണികൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞത്. നിലവിൽ വെന്റിലേറ്റര്‍ സഹായമുണ്ടെന്നും രോഗം ഉടന്‍ ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഞങ്ങള്‍ ഡോക്‌ടര്‍മാരുമായി സംസാരിച്ചു. ഏറ്റവും ഫലപ്രദമെന്ന് കരുതുന്ന എല്ലാ ചികിത്സയിലും നൽകാനാണ് ശ്രമം. ആരോഗ്യനില മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്നും ബി ഉണ്ണികൃഷ്‌ണൻ...

എനിക്ക് പ്രായമായതിനാലാണോ പ്രണയം ശ്രദ്ധിക്കാതെ പോയത്’, മമ്മൂട്ടിയുടെ ചോദ്യം…ഡാൻസിനെ കുറിച്ചും പ്രതികരണം

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ചെയ്ത ഡൊമനിക് ആന്റ് ദി ലേഡീസ്’ വിജയകരമായി പ്രദർശനം തുടരുകയാണ്. ഗൗതം മേനോന്റെ ആദ്യ മലയാള ചിത്രമാണിത്. ഗൗതം മേനോന്‌റെ പ്രണയ പടങ്ങളുടെ ആരാധകരാണ് പൊതുവെ മലയാളികൾ. അതുകൊണ്ട് തന്നെ മമ്മൂട്ടിയെ നായകനായി ഗൗതം മേനോൻ ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ പ്രമേയം പ്രണയമായിരിക്കുമോയെന്ന കൗതുകം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. എന്നാൽ ഷെര്‍ലക്ക് ഹോംസ് ശൈലിയില്‍ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ അന്വേഷണമാണ് സിനിമ പറയുന്നത്. എന്തായാലും ഗൗതം മേനോന്റെ ചിത്രത്തിൽ...

കൊക്കക്കോള തിരിച്ചുവിളിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; യുഎഇയിലെ കോള സുരക്ഷിതമെന്ന് മന്ത്രാലയം

അബുദാബി: യുഎഇയിലെ കൊക്കകോള സുരക്ഷിതവും ഉയര്‍ന്ന അളവില്‍ ക്ലോറേറ്റ് ഇല്ലാത്തതും ആണെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണം. പ്രാദേശിക വിപണികളിലെ കൊക്കകോള ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും രാജ്യത്തെ ഭക്ഷ്യ സുരക്ഷാ ആവശ്യകതകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമാണെന്നും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും പ്രാദേശിക റെഗുലേറ്ററി അതോറിറ്റികളും പറഞ്ഞു. പരിശോധനയില്‍ ഉയര്‍ന്ന അളവിലുള്ള ക്ലോറേറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോക്ക്, സ്‌പ്രൈറ്റ്, ഫാന്റ, മറ്റ് പാനീയങ്ങള്‍ എന്നിവ തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ടതായി കൊക്കകോളയുടെ യൂറോപ്യന്‍ ബോട്ടിലിംഗ് യൂണിറ്റ് തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെ...

ജനങ്ങളുടെ ശബ്‌ദത്തോടുള്ള പ്രതികരണമായിരുന്നു ബജറ്റ്’; ആദായനികുതി ഇളവ് ഉയർത്തിക്കാട്ടി ധനമന്ത്രി

ന്യൂഡൽഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റ് ജനങ്ങളുടെ ശബ്‍ദത്തോടുള്ള പ്രതികരണമായിരുന്നുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പോസ്‌റ്റ് ബജറ്റ് സെഷനിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ധനമന്ത്രിയുടെ പ്രതികരണം. ബജറ്റിലെ ആദായനികുതി ഇളവ് ചൂണ്ടിക്കാട്ടിയാണ് നിർമല സീതാരാമൻ ഇക്കാര്യം എടുത്തുപറഞ്ഞത്. ഇത്തവണ ബജറ്റിൽ 12 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് നികുതി ഇളവ് നൽകിയിരുന്നു. ഒരുകോടിയിൽ അധികം വരുന്ന ആളുകൾ നികുതി പരിധിയിൽ നിന്ന് ഒഴിവാകുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. 2025-26 ലെ കേന്ദ്ര ബജറ്റിൽ റിബേറ്റ് 12 ലക്ഷം രൂപയായി വർധിപ്പിച്ചതിനാൽ ഒരു...

മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദി’; മോദി ബിജെപി ആസ്ഥാനത്ത്

ഡൽഹി: ഡൽഹി ബി ജെ പി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡൽഹി ദുരന്തമുക്തമായെന്ന് മോദി പറഞ്ഞു. ഡൽഹിയുടെ സ്നേഹത്തിന് നന്ദി പറഞ്ഞ അദ്ദേഹം ‘ മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദി’ എന്നും പറഞ്ഞു. വികസനത്തിന്റെയും കാഴ്ചപ്പാടിന്റെയും വിശ്വാസത്തിന്റെയും വിജയമാണ് ഡൽഹിയിലേതെന്നും ഡൽഹിയിലെ ജനങ്ങൾ അഴിമതിയും രാഷ്ട്രീയത്തിലെ നുണകളും പൊറുക്കില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾ‌ക്ക് ഭരണമാണ് വേണ്ടത് നാടകമല്ല അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു....

അങ്ങ് ബഹിരാകാശത്ത് നിന്ന് വന്നത് മസ്‌ക് മോദിക്ക് സമ്മാനിച്ചത് എന്താണെന്ന് കണ്ടോ?

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബഹിരാകാശ ദൗത്യം കഴിഞ്ഞ് തിരിച്ചെത്തിയ സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് പേടകത്തില്‍ നിന്നുള്ള ഒരു ഹീറ്റ് ഷീല്‍ഡ് ടൈല്‍ സമ്മാനിച്ച് ടെസ്ല, സ്പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. ഇന്നലെ വാഷിംഗ്ടണിലെ ബ്ലെയര്‍ ഹൗസില്‍ വെച്ചായിരുന്നു മോദി-മസ്‌ക് കൂടിക്കാഴ്ച. പങ്കാളി ഷിവോണ്‍ സിലിസിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പമായിരുന്നു മസ്‌ക്, മോദിയെ കാണാനെത്തിയത്. ട്രംപ് ഭരണകൂടത്തില്‍ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ മേല്‍നോട്ടം വഹിക്കുന്ന മസ്‌ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് ടെസ്റ്റ്...