ഡൽഹി: രാജ്യതലസ്ഥാനം വീണ്ടും കർഷക സംഘടനകളുടെ പ്രതിഷേധത്തിന് വേദിയാകുന്നു. പുതിയ കാർഷിക നിയമങ്ങൾ പ്രകാരം നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് കർഷകരുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് ആരംഭിക്കുന്നത്. യുപിയിൽ നിന്നുള്ള കർഷകരുടെ നേതൃത്വത്തിലാണ് മാർച്ച്. മാർച്ചിന് തങ്ങൾ തയ്യാറാണ്. ഇന്ന് നോയിഡയിലെ മഹാമായ മേൽപ്പാലത്തിനു താഴെ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഞങ്ങൾ മാർച്ച് ആരംഭിക്കും. ഉച്ചയോടെ ഡൽഹിയിൽ എത്തും, പുതിയ നിയമങ്ങൾ അനുസരിച്ച് നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ആവശ്യപ്പെടും’, ഭാരതീയ കിസാൻ പരിഷത്ത് (ബി കെ പി) നേതാവ്...
ഡൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ ഈ സമ്മേളനകാലത്ത് തന്നെ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ബില്ലിൽ സമവായം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും ഇതിൻമേൽ വിശദമായ ചർച്ചകൾക്കായി പാർലമെൻ്ററി കമ്മിറ്റിക്കോ ജെപിസിക്കോ അയക്കാൻ ആലോചിക്കുന്നതായും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ലോക്സഭ , നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തയ്യാറാക്കിയ റിപ്പോർട്ടിന് ഇതിനോടകം തന്നെ കാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളുമായി ജെ...
നല്ല കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് ദൈവത്തെ പ്രാർത്ഥിക്കുന്നത് സാധാരണമാണ്. എന്നാൽ മോഷണത്തിന് മുൻപ് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്ന മോഷ്ടാവിനെ കണ്ടിട്ടുണ്ടോ? പ്രാർത്ഥനയും കഴിഞ്ഞ് വൻതുക തട്ടിയെടുത്താണ് കള്ളൻ കടന്നുകളഞ്ഞത്.മധ്യപ്രേദശിലെ രാജ്ഗഡിലെ പെട്രോൾ പമ്പിലാണ് ഈ സംഭവം. മുഖംമൂടി ധരിച്ച കള്ളൻ പെട്രോൾ പമ്പിന്റെ അകത്തേക്ക് കയറിയ ശേഷം വാതിൽ അടയ്ക്കാനായി തിരിയുമ്പോഴാണ് ഓഫീസിന്റെ ഒരു മൂലയിൽ ദൈവങ്ങളുടെ വിഗ്രഹം കണ്ടത്. ഒരു നിമിഷം മോഷ്ടാവ് ഭക്തിയിലേക്ക് പോയി. തലകുനിച്ച് വിഗ്രഹത്തെ പ്രാർത്ഥിച്ച ശേഷമാണ് മോഷണം ആരംഭിച്ചത്. മോഷണം വിജയിക്കാനാണോ...
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) നാളെ (ഡിസംബർ 13) തിരിതെളിയും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടി ശബാന ആസ്മി വിശിഷ്ടാതിഥിയാകും. ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. 10 ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. തുടർന്ന് ഉദ്ഘാടനചിത്രമായ ‘ഐ...
ന്യൂഡല്‍ഹി: രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയില്‍ റെക്കോഡ് വര്‍ധനവ്. 2023 നവംബറില്‍ 3.44 ബില്യണ്‍ ഡോളറായിരുന്നു സ്വര്‍ണ ഇറക്കുമതി. എന്നാല്‍ ഈ വര്‍ഷം നവംബറില്‍ രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതി റെക്കോര്‍ഡ് നിരക്കായ 14.86 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി വര്‍ധനവാണ് സ്വര്‍ണ ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത് എന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഉത്സവം, വിവാഹ ആവശ്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ് സ്വര്‍ണ ഇറക്കുമതിയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 32.93...
சென்னை: அக்டோபர் 17ம் தேதி தியேட்டர்களில் வெளியான மலையாளப்படமான போகன்வில்லா சமீபத்தில், தமிழ் உள்ளிட்ட மொழிகளில் டப் செய்யப்பட்ட சோனி லைவ் ஓடிடியில் வெளியானது. ஓடிடி ரிலீஸுக்குப் பிறகு பலரும் அந்த படத்தில் ஹீரோயினாக நடித்த ஜோதிர்மயியை எங்கேயோ பார்த்து இருக்கிறோமே என யோசித்துக் கொண்டே அட தலைநகரம் படத்தில் ஹீரோயினாக நம்ம நாய் சேகர் வடிவேலுவின் அழகில் மயங்கி விழுந்தவரா இவர் இப்படி பாட்டி போல மாறிட்டாங்களே என சோஷியல் மீடியாவில் புலம்பி வருகின்றனர். ...
തിരുവനന്തപുരം: വയനാട് ഡി സി സി ട്രഷറർ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ചോദ്യം ചെയ്യണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വയനാട് ഡി സി സി ട്രഷററുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സുധാകരൻ പറയുന്നത് പോലെ കോൺഗ്രസിന്റെ ആഭ്യന്തര കാര്യമല്ലലെന്നും അദ്ദേഹം പറഞ്ഞു. ‘സംഭവത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് ചോദ്യം ചെയ്യണം. എൻഎം വിജയൻ അയച്ച...
തിരുവനന്തപുരം: സംസ്ഥന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിവസമായ ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് അവധി. വേദികൾക്കും താമസ സൗകര്യം ഒരുക്കിയ സ്കൂൾക്കും വാഹനങ്ങൾ വിട്ടുകൊടുത്ത സ്കൂളുകൾക്കും നേരത്തെ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. മറ്റ് സ്കൂൾ കുട്ടികൾക്ക് കലോകത്സവം കാണാൻ അവസരം വേണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെയാണ് അവധി നൽകുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുട്ടികൾ കലോത്സവ വേദിയിലെത്തി...
മലപ്പുറം: തിരൂർ ബിപി അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. മദമിളകിയ ഒരാളെ തൂക്കിയെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന മദമിളകി ഓടിയതോടെ തിക്കിലും തിരക്കിലും പെട്ട് 17 ഓളം പേർക്ക് പരിക്കേറ്റു. പുലർച്ചയോടെയാണ് അപകടം നടന്നത്. ഒരാളുടെ നില ഗുരുതരമാണ്. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. അതേസമയം പുലർച്ചെ വൈകി തന്നെ ആനയെ തളച്ചു.
കൊൽക്കത്ത: പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകി സ്വീകരിച്ചത്. അൻവർ പാർട്ടിയിൽ ചേർന്ന വിവരം സ്ഥിരീകരിച്ച് തൃണമൂൽ കോൺഗ്രസ് എക്സിൽ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. അൻവറിനെ സ്വാഗതം ചെയ്യുന്നുവെന്നും ജനക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും ടി എം സി എക്സിൽ കുറിച്ചു. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ പി വി അൻനവർ ആദ്യം ഡി എം കെയിലേക്ക് പോകാനായി ശ്രമം നടത്തിയെങ്കിലും ഡി എം കെ...