29 in Thiruvananthapuram

News

റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു, 120 കിമീ വേഗത, മുന്നറിയിപ്പ്; സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭീതി പടര്‍ത്തി റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ അതിശക്തമായ കാറ്റാണ് ആഞ്ഞുവീശുന്നത്. നിരവധി മരങ്ങളാണ് ഇതേ തുടര്‍ന്ന് കടപുഴകി വീമത്. 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. അതേസമയം കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേന ഇവയെല്ലാം മുറിച്ച് മാറ്റുകയാണ്. ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് മണിക്കൂറോളം...

காற்றில் பறக்கவிடப்பட்ட விதிகள்.. 28 பேரை காவு வாங்கிய குஜராத் தீ விபத்து.. திடுக்கிட வைக்கும் தகவல்

ராஜ்கோட்: தீ விபத்தால் 9 குழந்தைகள் உள்பட 28 உயிர்கள் பறிபோக காரணமாக இருந்த குஜராத்தின் ராஜ்கோட் கேமிங் ஜோன் நிறுவனம் உரிய அனுமதி பெறாமல் இயங்கி வந்த திடுக்கிடும் தகவல்கள் வெளியாகியுள்ளன. இதுமட்டும் இன்றி ஒரே ஒரு அவசர வழிபாதை மட்டுமே அந்த மைதானத்தில் இருந்துள்ளது. குஜராத் மாநிலத்தின் ராஜ்கோட் நகரில் ‘டிஆர்பி கேம்’ என்ற பெயரில் மிகப்பெரிய கேளிக்கை விளையாட்டு அரங்கம் அமைந்துள்ளது. தனியார் நிறுவனத்துக்கு சொந்தமான இந்த விளையாட்டு அரங்கில் சிறுவர்கள் முதல்...

റഫയില്‍ നടക്കുന്നതെന്ത്..? ലോകം മുഴുവന്‍ പ്രതിഷേധിക്കുമ്പോഴും കനിയാതെ ഇസ്രായേല്‍.. മരണം 45 കഴിഞ്ഞു

റഫ: ഗാസയിലെ റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 45 പേര്‍ കൊല്ലപ്പെട്ടു. റാഫയിലെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രായേലിനോട് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകിയാണ് ഇസ്രായേല്‍ റഫയ്ക്ക് നേരെ ആക്രമണം ആരംഭിച്ചത്.   യുദ്ധക്കെടുതിയില്‍ ഗാസയിലെ അവസാന അഭയകേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന റഫയില്‍ ആണ് ഇസ്രായേല്‍ സൈന്യം ആക്രമണ പരമ്പര നടത്തിയത്. ഇവിടെ എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ യുഎന്‍ ഉന്നത കോടതി കഴിഞ്ഞയാഴ്ച...

വടക്കൻ ജില്ലകളിൽ ശക്തമായ മഴ; അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്, ജാ​ഗ്രത വേണം

തിരുവനന്തപുരം: ചക്രവാതച്ചുഴി സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ജാ​ഗ്രതയുടെ ഭാ​ഗമായി കണ്ണൂർ കാസർ​ഗോഡ്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മാറാത്താവാഡയ്ക്ക് മുകളിൽ നിൽക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴയെ സ്വാധീനിക്കുന്നത്. ഇടിമിന്നലും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേ​ഗത്തിൽ ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ജാ​ഗ്രത പാലിക്കണം. നാളെ മുതൽ‌ മഴ ദുർബലമാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്നും നാളെയും കേരള –...

ഓൾ ഗവൺമെന്റ് കോൺട്രാക്ടർസ് ഫെഡറേഷൻ രാജ്ഭവൻ മാർച്ച് പിടിഎ റഹിം MLA ഉദ്ഘാടനം ചെയ്തു.

  കരാറുകാരുടെ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കാൻ ഗവൺമെന്റ് നടപടി സ്വീകരിക്കണ മെന്ന് ഉദ്ഘാടന പ്രസംഗത്തിൽ AGCF സംസ്ഥാന പ്രസിഡന്റ് പിടിഎ റഹിം MLA ആവശ്യപ്പെട്ടു. വർക്കിങ് പ്രസിഡൻ്റ് കെ. രത്നാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മഞ്ചേശ്വരം MLA എ.കെ.എം. അശ്റഫ്, ജനറൽ സെക്രട്ടറി പി. നാഗരത്നൻ, ജോയിൻ്റ് സെക്രട്ടറിമാരായ വി. മോഹനൻ, എം. അബൂബക്കർ, വൈസ് പ്രസിഡൻ്റ് എം. സുകുമാരൻ, സെൻട്രൽ കമ്മറ്റി അംഗം എൻ. റിയാസ് എൻ എന്നിവർ പ്രസംഗിച്ചു. തൊഴിൽ എന്ന നിലയിൽ...

ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ്; കര്‍ഫ്യൂ ഇന്ന് പിന്‍വലിക്കുമെന്ന് സൈന്യം

ധാക്ക: ബംഗ്ലാദേശില്‍ രാഷ്ട്രീയ അസ്ഥിരത തുടരുന്നതിനിടെ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ്. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് രാജ്യം വിട്ടതോടെയാണ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്. നേരത്തെ ഷെയ്ഖ് ഹസീന രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം അവരുടെ ഏറ്റവും വലിയ എതിരാളിയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ഒരു ദശാബ്ദത്തിലേറെയായി രാഷ്ട്രീയ എതിരാളികളാണ് ഹസീനയും സിയയും. അതിനിടെ രാജ്യത്ത് ഒരു ഇടക്കാല സര്‍ക്കാര്‍ ചുമതലയേല്‍ക്കുമെന്ന് ബംഗ്ലാദേശ്...

കേരളത്തിൽ ഒരാഴ്‌ച മഴ സാധ്യത; ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും, മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്‌ച മഴ സജീവമായി തന്നെ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇതാണ് കേരളത്തിലെ മഴ സാധ്യത ഉയർത്താൻ കാരണമായി വിലയിരുത്തുന്നത്. ഈ ന്യൂനമർദ്ദത്തിന്റെ ഫലമായി സ്വാധീനഫലമായി കേരളത്തിൽ മഴ ശക്തമാവും. സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ\ഇടത്തരം മഴക്ക് സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 8ന്...

വിമാനത്താവളത്തിൽ വാക്കുതർക്കം; നടൻ വിനായകനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു

ഹൈദരാബാദ്: നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിൽ. ഹൈദരാബാ​ദ് വിമാനത്താവളത്തിൽ നടന്ന വാക്ക് തർക്കത്തെ തുടർന്നാണ് വിനായകനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആർ‌ജിഐ എയർപോർട്ട് പോലീസ് സ്റ്റേഷനിലാണ് വിനായകൻ നിലവിലുള്ളത്. കൊച്ചിയിൽ നിന്നും ഹൈദരാബാദിൽ എത്തിയതായിരുന്നു വിനായകൻ. അവിടെ നിന്ന് വിനായകന് ​ഗോവയിലേക്ക് കണക്ഷൻ ഫ്ലൈറ്റുണ്ടായിരു ന്നു   ഐ എസ് എഫ് ഉദ്യോ​ഗസ്ഥർ തന്നെ മർദ്ദിച്ചെന്നാണ് വിനായകൻ പറയുന്നത്. തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സി സി ടി വി ദൃശ്യങ്ങൾ തെളിവായിട്ടുണ്ടല്ലോ എന്നും വിനായകൻ...

ജമ്മു കശ്മീരിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ശ്രീന​ഗർ: ജമ്മു കശ്മീരിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു, വോട്ട് ചെയ്യാനെത്തുന്നവരുടെ നീണ്ടനിര തന്നെ പോളിം​ഗ് ബൂത്തിന് മുന്നിൽ ഉണ്ട്. രാവിലെ 9 മണി വരെ 11.11 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെ ബുധനാഴ്ചയാണ് വോട്ടെടുപ്പ് ആരംഭിച്ചത്   അതേ സമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കണമെന്ന് ജമ്മു കശ്മീർ നിവാസികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ‘ജമ്മു...

പിവി അന്‍വറിനെ സ്വാഗതം ചെയ്ത് ലീഗ് നേതാവ്: വിവാദമായതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

നിലമ്പൂർ: സി പി എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും തള്ളിപ്പറഞ്ഞതിന് പിന്നാലെ നിലമ്പൂരിലെ ഇടത് സ്വതന്ത്ര എം എല്‍ എ പിവി അന്‍വറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് നിലമ്പൂരിലെ മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ മുണ്ടേരിയാണ് അന്‍വറിനെ സ്വാഗതം ചെയ്തിരിക്കുന്നത്. അന്‍വർ പറയുന്ന പലകാര്യങ്ങളും സത്യമാണെന്നും അദ്ദേഹം പറയുന്നു.   സ്വാതന്ത്ര്യസമരസേനാനിയായ ഷൗക്കത്ത് അലി സാഹിബിന്റെ മകന്‍ പി വി അന്‍വറിന്റെ യഥാര്‍ഥ മുഖം ഇനിയാണ് പിണറായി വിജയന്‍ കാണേണ്ടത്. ഈ...