29 in Thiruvananthapuram

എറണാകുളത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം; സമീപവാസികളെ ഒഴിപ്പിച്ചു, തീയണക്കാനുള്ള ശ്രമം തുടരുന്നു …

Posted by: TV Next January 5, 2025 No Comments

എറണാകുളം: കാക്കനാട് വാഴക്കാലയിൽ വൻ തീപിടിത്തം. ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശത്ത് നിന്ന് സമീപവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ആക്രികടയിൽ നിന്നും തീ ആളിപ്പടരുകയായിരുന്നു. ഇവിടെ ഗോഡൗണിൽ സൂക്ഷിച്ച പഴയ ഫ്രഡ്ജ് പെയിന്റ് അടക്കമുള്ള ആക്രിസാധനങ്ങൾ പൊട്ടിത്തെറിക്കുകയും കനത്ത പുക പടരുകയും ചെയ്യുന്നുണ്ട്. നിലവിൽ രണ്ട് യൂണിറ്റ് അഗ്നിശമനസേനാംഗങ്ങളാണ് സ്ഥലത്തുള്ളത്.

ജനവാസ മേഖലയാണിത്. അതുകൊണ്ട് തന്നെ ആളുകളെ പെട്ടെന്ന് തന്നെ ഒഴിപ്പിച്ചു.മേരി മാതാ സ്കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തുണ്ടായത്. ഇന്ന് സ്കൂൾ ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അതേസമയം ഇപ്പോഴും തീ ആളി പടരുകയാണ്. ഇവിടേക്ക് വാഹനങ്ങൾക്ക് പെട്ടെന്ന് എത്തിച്ചേരാൻ സാധിക്കില്ല. അതിനാൽ വലിയ പൈപ്പുകൾ ഉപയോഗിച്ച് തീയണക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ആക്രികട ഉടമയും സ്ഥലത്തുണ്ട്.

 

എത്രയും വേഗം തീ അണക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ഫയർ ഫോഴ്സ് യൂണിറ്റുകളെ സ്ഥലത്ത് എത്തിക്കും. എങ്ങനെയാണ് തീപിടിത്തം ഉണ്ടായതെന്ന കാര്യത്തിൽ വ്യക്തത ഇല്ല..