29 in Thiruvananthapuram

കലോത്സവ സമാപനം; നാളെ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് അവധി,

Posted by: TV Next January 7, 2025 No Comments

തിരുവനന്തപുരം: സംസ്ഥന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിവസമായ ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് അവധി. വേദികൾക്കും താമസ സൗകര്യം ഒരുക്കിയ സ്കൂൾക്കും വാഹനങ്ങൾ വിട്ടുകൊടുത്ത സ്കൂളുകൾക്കും നേരത്തെ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.

 

മറ്റ് സ്കൂൾ കുട്ടികൾക്ക് കലോകത്സവം കാണാൻ അവസരം വേണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെയാണ് അവധി നൽകുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുട്ടികൾ കലോത്സവ വേദിയിലെത്തി ഈ അവസരം ഉപയോ​ഗിപ്പെടുത്തണമെന്നും അധിക‍ൃതർ പറഞ്ഞു. അതേ സമയം സ്വർണക്കപ്പിന് വേണ്ടിയുള്ള ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്. നിലവിലെ ചാമ്പന്യൻമാരായ കണ്ണൂർ തന്നെയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ.

 

 

കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം ആണ് 776 പോയിന്റാണ്. പിന്നിൽ കോഴിക്കോട് 774 പോയിന്റുമായി ഉണ്ട്. ഇന്ന് 60 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ആകെയുള്ള 249 മത്സരങ്ങളിൽ 198 മത്സരങ്ങളും ഇതിനോടകം പൂർത്തിയായി. ഏറ്റവും പോയിന്റ് നേടിയ സ്കൂളുകളുടെ പട്ടികയിൽ പാലക്കാട് ആലത്തൂർ ബി എസ് എസ് ​ഗുരുകുലം ഹയർ സെക്കന്ററി സ്കൂളാണ് മുന്നിൽ ഉള്ളത്. 128 പോയിന്റാണ് ലഭിച്ചിട്ടുള്ളത്.

തിരുവനന്തപുരം ന​ഗരത്തിലെ 25 വേദികളിലായാണ് കലോത്സവം നടക്കുന്നത്. 15000 ത്തോളം വിദ്യാർത്ഥികളാണ് കലാ മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്നത്.