25 in Thiruvananthapuram

News

മകരവിളക്ക്, തൈപ്പൊങ്കല്‍; സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: മകരപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി അനുവദിച്ചിരിക്കുന്നത്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. ശബരിമല മകരവിളക്ക്, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കല്‍ എന്നിവ പ്രമാണിച്ചാണ് ഈ ജില്ലകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. മകരശീവേലി പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മകരവിളക്കുമായി ബന്ധപ്പെട്ടാണ് അവധി. പാലക്കാട്, വയനാട് ജില്ലകള്‍ക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ടും അവധി...

മാര്‍ച്ച് 10 ന് രാജ്യവ്യാപകമായി തീവണ്ടി തടയല്‍; ഡല്‍ഹി ചലോ പുനരാരംഭിക്കാന്‍ കര്‍ഷകര്‍

ന്യൂദല്‍ഹി: പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്ന കര്‍ഷകര്‍ പ്രതിഷേധം പുനരാരംഭിക്കുന്നു. മാര്‍ച്ച് 10 ന് ഉച്ചയ്ക്ക് 12 മുതല്‍ 4 വരെ രാജ്യവ്യാപകമായി തീവണ്ടി തടയല്‍ സമരം നടത്തിയാണ് പ്രതിഷേധം പുനരാരംഭിക്കുക എന്ന് കര്‍ഷക നേതാക്കളായ സര്‍വാന്‍ സിംഗ് പന്ദേറും ജഗ്ജിത് സിംഗ് ദല്ലേവാളും പ്രഖ്യാപിച്ചു. കര്‍ഷകര്‍ മാര്‍ച്ച് 6 ന് സമാധാനപരമായ രീതിയില്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് ആക്രമണത്തില്‍ മരിച്ച കര്‍ഷകന്റെ ജന്മദേശമായ പഞ്ചാബിലെ ബല്ലോഹ് ഗ്രാമത്തില്‍...

മോസ്‌കോയിൽ സംഗീത നിശയ്ക്കിടെ വെടിവെപ്പിൽ 60 മരണം; 145 പേർക്ക് പരിക്ക്, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

മോസ്‌കോ: റഷ്യയിലെ മോസ്‌കോയിൽ സംഗീത നിശയ്ക്കിടെ ഉണ്ടായ വെടിവെപ്പിൽ 60 പേർ കൊല്ലപ്പെട്ടു. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് അഞ്ച് ആക്രമികൾ ദുരന്തം വിതച്ചത്. വെടിവെപ്പിന് പിന്നാലെ ഇവിടെ സ്ഫോടനവും ഉണ്ടായത് അപകടത്തിന്റെ വ്യാപ്‌തി കൂട്ടി. രണ്ട് തവണയാണ് സ്ഫോടനം നടന്നത്. ഇതോടെ പരിപാടി നടക്കുന്ന ഹാളിന്റെ മേൽക്കൂര തകർന്നു വീണു. 145 പേർക്കോളം ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു, ടെലിഗ്രാമിലെ ഒരു പോസ്‌റ്റിൽ തങ്ങളുടെ തോക്കുധാരികൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി...

വിശുദ്ധിയുടെ നിറവിൽ വിശ്വാസികൾ; സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് വിശ്വാസികൾ ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്. പൊന്നാനിയില്‍ ഇന്നലെ മാസപ്പിറ കണ്ടെന്ന് വിവിധ ഖാസിമാർ അറിയിച്ചിരുന്നു. ഇതോടെ ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ വിശ്വാസികൾ ആരംഭിച്ചിരുന്നു.   ഇന്ന് പുത്തൻ വസ്ത്രങ്ങൾ ധരിച്ചും ഈദ്ഗാഹുകളിൽ പങ്കെടുത്തും കുടുംബവീടുകളിൽ സ്നേഹ സന്ദർശനം നടത്തിയും വിഭവസമൃദ്ധമായ ഭക്ഷണങ്ങളൊരുക്കിയുമെല്ലാമാണ് വിശ്വാസികൾ ഈദ് ആഘോഷിക്കുക. അതേസമയം പെരുന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ രംഗത്തെത്തി. ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെയെന്ന് മുഖ്യമന്ത്രി...

ആനവണ്ടീ ട്രാക്ക് മാറ്റ്; ഇനി കെഎസ്ആർടിസി ബസിൽ തിന്നാനും കുടിക്കാനും ഒക്കെ സൗകര്യം, ഇത് പൊളിക്കും

തിരുവനന്തപുരം: കെബി ഗണേഷ് കുമാർ ചുമതല ഏറ്റെടുത്തതിന് പിന്നാലെ ഒരു സമ്പൂർണ പരിഷ്‌കരണത്തിന് വിധേയമാകുന്ന കെഎസ്ആർടിസിയിൽ യാത്രക്കാർ ആശ്വാസമാവുന്ന പുതിയ തീരുമാനം ഉടൻ വരുന്നു. ഇനി ബസുകളിൽ ആരും ദാഹിച്ചും വിശന്നും ഇരിക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്നാണ് പുതിയ പദ്ധതി വരുമ്പോൾ മനസിലാവുന്നത്. സൂപ്പർ ഫാസ്‌റ്റ് മുതലുള്ള സർവീസുകളിൽ ഇനി മുതൽ ബസിൽ തന്നെ ലഘുഭക്ഷണവും വെള്ളവും ഉൾപ്പെടെ വാങ്ങാനുള്ള സൗകര്യമാണ് കെഎസ്ആർടിസി നടപ്പാക്കുന്നത്. കൈയിൽ പണമായി സൂക്ഷിക്കാത്തവരും ഇനി പേടിക്കേണ്ടതില്ല. സേവനത്തിന് ഡിജിറ്റലായും പണം നൽകാനുള്ള സംവിധാനവും...

റിസ്കില്ല, മത്സരവും; മാസം 5 ലക്ഷം ‌വരെ വരുമാനം നേടുന്ന ബിടെക്കുകാരൻ

അസംസ്കൃത വസ്തുക്കൾ കണ്ടെത്താനും വാങ്ങാനും അലയേണ്ട. ഉൽപന്നം വിറ്റഴിക്കാനായി വിപണിയിൽ മത്സരിക്കേണ്ടതുമില്ല. കുറഞ്ഞ മുതൽമുടക്കിൽ ന്യായമായ ആദായം ഉറപ്പാക്കുകയും ചെയ്യാം. അതെന്തു ബിസിനസ് എന്നല്ലേ? വൻകിട സ്ഥാപനങ്ങളുടെ ആൻസിലറി യൂണിറ്റ് ബിടെക്കുകാർക്ക് ഏറെ സാധ്യതകളുള്ള സംരംഭകമേഖലയാണെന്നു തെളിയിക്കുകയാണ് വിഷ്ണു എസ്. മെക്കാനിക്കൽ എൻജിനീയറിങ് പാസായ വിഷ്ണു ജോലികൾ വേണ്ടെന്നു വച്ച് സ്വന്തമായി ആൻസിലറി യൂണിറ്റ് തുടങ്ങി, മികച്ച ടെക്നോക്രാറ്റും സംരംഭകനും ആയി വളർന്നു. ഇപ്പോൾ തിരുവനന്തപുരം നെല്ലിമൂട്ടിൽ ‘വിക്രാന്ത് എയ്റോ സ്പെയ്സസ്’ എന്ന സ്വന്തം സംരംഭം ഒരു...

രാമോജി ഫിലിം സിറ്റി സ്ഥാപകൻ രമോജി റാവു അന്തരിച്ചു

ഹൈദരാബാദ്: രാമോജി ഫിലിം സിറ്റി സ്ഥാപകൻ രമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇടിവി, ഈനാട് അടക്കമുള്ള വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.   ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ ഒരു കാർഷിക കുടുംബത്തിലാണ് ചെറുകുരി രാമോജി റാവു ജനിച്ചത്. നിർമ്മാതാവ്, വിദ്യാഭ്യാസ, പത്രപ്രവർത്തകൻ, മാധ്യമ സംരംഭകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി...

பேசுனதெல்லாம் போதும்.. மாற்றப்படும் பாஜக மாநில தலைவர்கள்.. இந்த முறை உள்ளே வரும்.. புது பவர் சென்டர்

சென்னை: தேசிய அளவில் பல மாநில பாஜக தலைவர்கள் மாற்றப்பட உள்ளனர். இந்த முறை தலைவர்கள் தேர்வில் புதிய பவர் சென்டர் ஒன்று தலையிட உள்ளதாம். மத்திய அமைச்சரவை நேற்று முதல்நாள் அமைக்கப்பட்டது. இதை பார்க்க முழுக்க முழுக்க மோடியின் தேர்வு போல.. அமித் ஷா சாய்ஸ் போல தெரியலாம். ஆனால் அமைச்சரவையை தாண்டி மோடி – ஷா இனி கட்சி நிர்வாகத்தில் ஈடுபட மாட்டார்கள் என்று தெரிகிறது. மாறாக ஆர்எஸ்எஸ் மீண்டும் பாஜகவின் நிர்வாக ரீதியான...

‘ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്ത് പറയേണ്ടത്’; നയ പ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി

ന്യൂഡൽഹി: മോദി സർക്കാരിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചെന്നും, ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തം എടുത്ത് പറയേണ്ടതാണെന്നും രാഷ്‌ട്രപതി. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി ദ്രൗപതി മുർമു. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്‌തു.   സർക്കാർ റിക്രൂട്ട്‌മെന്റുകളിലും പരീക്ഷകളിലും സുതാര്യത അനിവാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ചോദ്യ പേപ്പർ ചോർച്ചയും പരീക്ഷകളിലെ ക്രമക്കേടുകളും ഉയർന്ന തലത്തിൽ അന്വേഷിക്കുന്നുണ്ട്. വിഷയത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ദ്രൗപതി മുർമു ആവശ്യപ്പെട്ടു. യുജിസി-നെറ്റ്, നീറ്റ് പരീക്ഷകളിൽ...

വയനാട് വന്‍ ഉരുള്‍പൊട്ടല്‍: നിരവധിപ്പേർ ഒറ്റപ്പെട്ടു, റോഡും പാലവും ഒലിച്ചുപോയി, സൈന്യം വേണം

കല്‍പ്പറ്റ: വയനാട് ജില്ലയിലെ മേപ്പാടി മുണ്ടക്കൈയില്‍ ഇരട്ട ഉരുള്‍പൊട്ടല്‍. പുലർച്ചെ രണ്ട് മണിയോടെയാണ് ആദ്യ പൊട്ടലുണ്ടായത്. നാലരയോടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായെന്നാണ് നാട്ടുകാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് അപകടം. വഴി തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവർത്തകർക്ക് സംഭവ സ്ഥലത്തേക്ക് എത്താന്‍ കഴിയുന്നില്ലെന്നത് സാഹചര്യം ദുഷ്കരമാക്കുന്നു. 7 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മേഖലയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പല സ്ഥലങ്ങളും ഒറ്റപ്പെട്ട് കിടക്കുകയാണ്....