23 in Thiruvananthapuram
TV Next News > News > Kerala > Local > വിശുദ്ധിയുടെ നിറവിൽ വിശ്വാസികൾ; സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

വിശുദ്ധിയുടെ നിറവിൽ വിശ്വാസികൾ; സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

7 months ago
TV Next
90

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് വിശ്വാസികൾ ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്. പൊന്നാനിയില്‍ ഇന്നലെ മാസപ്പിറ കണ്ടെന്ന് വിവിധ ഖാസിമാർ അറിയിച്ചിരുന്നു. ഇതോടെ ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ വിശ്വാസികൾ ആരംഭിച്ചിരുന്നു.

 

ഇന്ന് പുത്തൻ വസ്ത്രങ്ങൾ ധരിച്ചും ഈദ്ഗാഹുകളിൽ പങ്കെടുത്തും കുടുംബവീടുകളിൽ സ്നേഹ സന്ദർശനം നടത്തിയും വിഭവസമൃദ്ധമായ ഭക്ഷണങ്ങളൊരുക്കിയുമെല്ലാമാണ് വിശ്വാസികൾ ഈദ് ആഘോഷിക്കുക. അതേസമയം പെരുന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ രംഗത്തെത്തി. ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

‘ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നാട് ഈദ് ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ചുറ്റുമുള്ളവരുടെ വേദനകളും ദുഖങ്ങളുമറിയാനും അവയിൽ പങ്കുചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്ഠമായ ആശയങ്ങളെ നെഞ്ചോട് ചേർത്തും അവയെ ശാക്തീകരിച്ചും നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം.

 

വിവിധ വിഭാഗങ്ങളിൽപ്പെട്ട മനുഷ്യർ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന നാടാണ് നമ്മുടേത്. വർഗീയവിഷം ചീറ്റിക്കൊണ്ട് ഈ ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളെ കരുതിയിരിക്കണം. ഈ പ്രതിലോമ ശ്രമങ്ങളെ ഒരുമയോടെ, ശക്തിയോടെ തുറന്നെതിർക്കേണ്ടതുണ്ട്. ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ’, മുഖ്യമന്ത്രി പറഞ്ഞു. ത്യാഗത്തിന്‍റെയും ഉദാരതയുടെയും മഹിമ വാഴ്ത്തുന്ന ആഘോഷമാണ് ഈദുൽഫിത്തറെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

 

Leave a Reply