25 in Thiruvananthapuram

News

ഇത് അമേരിക്കയോടുള്ള അന്യായം’; ടെസ്ല ഇന്ത്യയില്‍ ഫാക്ടറി തുടങ്ങുന്നതിനെതിരേ ട്രംപ്; ആദ്യമേ കല്ലുകടിയോ?

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ശതകോടീശ്വരനും ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഇലോണ്‍ മസ്‌ക്കുമായി കഴിഞ്ഞാഴ്ച്ച കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ ആഗോള ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇന്ത്യയിലെ ചെറുപ്പക്കാരും ഓട്ടോമൊബൈല്‍ മേഖലയും ഈ റിപ്പോര്‍ട്ടുകളെ ഏറെ പ്രതീക്ഷയോടെ സ്വീകരിക്കുമ്പോള്‍ അതിന്മേല്‍ ആശങ്ക വിതച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്നിരിക്കുകയാണ്. ടെസ്ല ഇന്ത്യയില്‍ ജീവനക്കാരെ തേടി ലിങ്ക്ഡ് ഇന്നില്‍ പരസ്യവും നല്‍കിയശേഷമാണ് ടംപ് തന്റെ നിലപാട്...

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒളിമ്പ്യൻ കെഎം ബീനാമോളുടെ സഹോദരി അടക്കം 3 പേർ മരിച്ചു

തൊടുപുഴ: ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. പന്നിയാർകുട്ടി ഇടയോടിയിൽ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50) എന്നിവരാണ് മരിച്ചത്. ഇതിൽ ബോസും ഭാര്യയും അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. എബ്രഹാമിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ കഴിയവേ പുലർച്ചയോടെ മരണപ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട്...

ഫെഡറല്‍ ജീവനക്കാര്‍ക്ക് മസ്‌കിന്റെ ‘പണി’; ജോലിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കൂ; ഇല്ലെങ്കില്‍ രാജി

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തില്‍ എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ തലവനായി ചുമതലയേറ്റതോടെ ഇലോണ്‍ മസ്‌ക്കിന്റെ നയങ്ങള്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ഭാരമാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഫെഡറല്‍ സര്‍ക്കാരിന്റെ ചെലവുകള്‍ കുറയ്ക്കാനും പാഴ്‌ച്ചെലവുകള്‍ ഒഴിവാക്കാനുമുള്ള ദൗത്യമാണ് മസ്‌കിനുള്ളത്. ഇതിന്റെ ഭാഗമായി നിരവധി സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുക പോലുമുണ്ടായി. ഇപ്പോഴിതാ എല്ലാ യുഎസ് ഫെഡറല്‍ ജീവനക്കാരും തങ്ങള്‍ ഒരാഴ്ച്ച ചെയ്ത ജോലിയുടെ വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ അവരെ പുറത്താക്കുമെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലിലാണ് മസ്‌കിന്റെ മുന്നറിയിപ്പ്. നിര്‍ദേശം അവഗണിച്ചാല്‍...

SDPI പ്രസിഡന്റ് എം കെ ഫൈസി യെ ED അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹം.

SDPI പ്രസിഡന്റ് എം കെ ഫൈസി യെ ED അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹം.സിഎംപി അരവിന്ദാക്ഷൻ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അജീബ് മുഹമ്മദ് പ്രസ്താവനയിലൂടെ പറഞ്ഞു. ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതും ഭരണകൂട ഭീകരതയ്ക്കെതിരെ എല്ലാ ഭാരതീയരും പ്രതിഷേധിക്കണം എന്നും പ്രതികരിക്കണമെന്നും തൃശ്ശൂർ കൊടകര കുഴൽ പണ കേസുമായി അറസ്റ്റ് ചെയ്യാത്ത ഈ ഡിയുടെ രാഷ്ട്രീയപ്രേരീത പ്രവർത്തനം അവസാനിപ്പിക്കണമെന്നും സി എം പി അരവിന്ദാക്ഷൻ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അജീബ് മുഹമ്മദ് പ്രസ്താവനയിലൂടെ...

9 മാസത്തെ കാത്തിരിപ്പ്, ഒടുവിൽ സുനിത ഭൂമി തൊട്ടു; പക്ഷേ വെല്ലുവിളികൾ ഏറെ, ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങി

ന്യൂയോർക്ക്: ഭൂമിയ്ക്ക് പുറത്തേക്കുള്ള മനുഷ്യന്റെ പര്യവേഷണത്തിൽ നിർണായകമായ ഒരേട് കൂട്ടിച്ചേർത്തു കൊണ്ടാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് ഫ്ലോറിഡയിലെ കടലിൽ വന്നിറങ്ങിയത്. ഒൻപത് മാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇരുവരും ഭൂമിയിൽ കാലെടുത്ത് വച്ചത്. ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത ഈ സംഭവവും സുനിതയുടെ മടങ്ങി വരവും ഏറെ ആകാംക്ഷയോടെയാണ് ലോകം നോക്കികണ്ടത്.   എന്നാൽ ഭൂമിയിലേക്കുള്ള സുനിതയുടെ മടങ്ങിവരവ് ഒട്ടും എളുപ്പമല്ല എന്നതാണ് ഏറ്റവും പ്രധാനകാര്യം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള മടക്കയാത്രയേക്കാൾ...

ദിലീപ് മാത്രമല്ല, അതിജീവിതയും ചെയ്തു, പിന്നിലെ ലക്ഷ്യം അത്..ചിലർക്ക് വാശി’; ടിജി മോഹൻദാസ്

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലെത്തി നിൽക്കുകയാണ്. കേസിൽ പ്രതിഭാഗത്തിന്റെ വിചാരണ പൂർത്തിയായി. ഇനി വാദി ഭാഗത്തിന്റെ വിചാരണ കൂടി തീർന്നാൽ കേസിൽ എത്രയും പെട്ടെന്ന് വിധി വരും. വിചാരണ അവസാന ഘട്ടത്തിലേക്ക് അടുക്കവെയാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.   ദിലീപിന്റെ ഈ നടപടിയ്ക്കെതിരെ ഹൈക്കോടതി അതിരൂക്ഷവിമർശനം ഉയർത്തുകയും ആവശ്യം തള്ളുകയും ചെയ്തു. അന്തിമ വിചാരണക്കിടെ എങ്ങനെയാണ് പ്രതിക്ക് കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെടാൻ സാധിക്കുകയെന്നാണ് കോടതി ചോദിച്ചത്....

കൊല്ലം സുധിയുടെ ഓര്‍മദിനത്തിലെ ഡാന്‍സ്; മാപ്പ് അപേക്ഷിച്ച് അലിന്‍ ജോസ് പെരേര

നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണം എല്ലാ മലയാളികളും വേദനയോടെ ഓര്‍ത്തിരിക്കുന്ന സംഭവമാണ്. വാഹനാപകടത്തിലാണ് കൊല്ലം സുധിയുടെ മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം സുധിയുടെ രണ്ടാം ചരമവാര്‍ഷികം സുധിയുടെ ഓര്‍മ്മയ്ക്കായി ഭാര്യ രേണു സുധി പള്ളിയിലും വീട്ടിലും പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുകയും അതിലേക്ക് കുറേ പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. അടുത്തിടെ, റീല്‍സുകളിലൂടെയും ഗ്ലാമറസായ ഫോട്ടോ ഷൂട്ടുകളിലൂടെയും രേണു സുധി വലിയ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ഭര്‍ത്താവ് മരിച്ച് അധികം വൈകാതെ അഭിനയ രംഗത്തേക്ക് ഇറങ്ങിയതിന്റെ...

ഇനി എല്ലാം സെലൻസ്‌കിയുടെ കൈയിൽ; സമാധാന കരാറിനായി യുക്രൈന് മേൽ സമ്മർദ്ദം ചെലുത്തി ട്രംപ്

ന്യൂയോർക്ക്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ സമാധാന കരാറിനായി സെലൻസ്‌കിക്ക് മേൽ സമ്മർദ്ദം ചെലുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായുള്ള ഉച്ചകോടി വ്യക്തമായ വഴിത്തിരിവില്ലാതെ അവസാനിച്ചതിന് പിന്നാലെയാണ് ട്രംപ് യുക്രൈന് മേൽ സമ്മർദ്ദം ചെലുത്തുന്നത്. നേരത്തെ പുലർത്തിയിരുന്ന അടിയന്തര വെടിനിർത്തലിന് പകരം സമഗ്ര കരാറിനാണ് ഇപ്പോൾ ട്രംപ് ശ്രമം തുടങ്ങിയത്. അലാസ്‌കയിലെ ഉന്നതതല യോഗത്തിന് മുൻപ് വച്ചുപുലർത്തിയ നിലപാടുകളിൽ നിന്ന് വ്യക്തമായ വ്യതിയാനമാണ് ട്രംപ് വരുത്തിയിരിക്കുന്നത്. നേരത്തെ കൂടിക്കാഴ്‌ചയ്ക്ക് മുൻപ് അടിയന്തര വെടിനിർത്തൽ കരാർ...

സൗരവ് ഗാംഗുലിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; വാഹനവ്യൂഹത്തിലേക്ക് ലോറി ഇടിച്ചുകയറി

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച രാത്രി ദുര്‍ഗാപൂര്‍ ഹൈവേയില്‍ വെച്ച് ദന്തന്‍പൂരിന് സമീപമാണ് സംഭവം. ഗാംഗുലി ബര്‍ദ്വാനിലേക്ക് പോകുന്നതിനിടെയാണ് അപകടം. റേഞ്ച് റോവര്‍ കാറിലായിരുന്നു ഗാംഗുലി സഞ്ചരിച്ചിരുന്നത്. ഗാംഗുലിയുടെ വാഹനവ്യൂഹത്തിലേക്ക് ലോറിയിടിച്ച് കയറുകയായിരുന്നു. ലോറിയിടിച്ചതോടെ ഗാംഗുലിയുടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ സമയോചിതമായി ഇടപെട്ട് വാഹനം പെട്ടെന്ന് നിര്‍ത്തി. ഇതോടെ ഗാംഗുലിയുടെ കാറിന് പിന്നില്‍ വന്ന് വാഹനവ്യൂഹത്തിലെ മറ്റ് കാറുകളും വന്നിടിക്കുകയായിരുന്നു. അതേസമയം...

കെഎസ്ആർടിസിയിൽ പരിഷ്‌കാരങ്ങളുമായി ഗണേഷ് കുമാർ; ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അഴിച്ചുപണിയുമായി മന്ത്രി ഗണേഷ് കുമാർ. കോർപറേഷനിൽ ചെലവ് ചുരുക്കൽ നടപടി നടപ്പാക്കാനാണ് മന്ത്രി ഗണേഷ് കുമാറിന്റെ നിർദ്ദേശം. ഇനി മുതൽ സ്പെയർ പാർട്സ് വാങ്ങലിൽ ദീർഘകാല കരാറുകൾ ഒഴിവാക്കും. ഡ്രൈവർ-കണ്ടക്ടർ തസ്തികകളിലായിരിക്കും ഇനി കൂടുതൽ നിയമനം നടക്കുക. മിനിസ്‌റ്റീരിയൽ സ്‌റ്റാഫുകൾ അത്യാവശ്യത്തിനു മാത്രമായി ചുരുക്കും. ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് നിർദ്ദേശങ്ങൾ ഉയർന്നത്. ഒരാഴ്‌ചക്കുള്ളിൽ വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് ഒന്നാം തിയ്യതി തന്നെ ശമ്പളം ഉറപ്പാക്കണമെന്ന്...