24 in Thiruvananthapuram

News

എന്റെ സെറ്റില്‍ ആര്‍ക്കെങ്കിലും ചൂഷണം നേരിട്ടതായി എനിക്കറിയില്ല’കുറ്റക്കാര്‍ക്ക് ശിക്ഷ വേണമെന്ന് ഹണി റോസ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പിന്നാലെ പുറത്തുവന്ന ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളിലും പ്രതികരണവുമായി നടി ഹണി റോസ്. സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം എന്നും അതാണ് തന്റെ നിലപാട് എന്നും ഹണി റോസ് പറഞ്ഞു. സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹണി റോസ്. കുറ്റക്കാര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണം എന്നും അവര്‍ പറഞ്ഞു. മലയാള സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ അവര്‍ക്ക് ലഭിക്കണം. അതിനുള്ള...

വിമാനത്താവളത്തിൽ വാക്കുതർക്കം; നടൻ വിനായകനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു

ഹൈദരാബാദ്: നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിൽ. ഹൈദരാബാ​ദ് വിമാനത്താവളത്തിൽ നടന്ന വാക്ക് തർക്കത്തെ തുടർന്നാണ് വിനായകനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആർ‌ജിഐ എയർപോർട്ട് പോലീസ് സ്റ്റേഷനിലാണ് വിനായകൻ നിലവിലുള്ളത്. കൊച്ചിയിൽ നിന്നും ഹൈദരാബാദിൽ എത്തിയതായിരുന്നു വിനായകൻ. അവിടെ നിന്ന് വിനായകന് ​ഗോവയിലേക്ക് കണക്ഷൻ ഫ്ലൈറ്റുണ്ടായിരു ന്നു   ഐ എസ് എഫ് ഉദ്യോ​ഗസ്ഥർ തന്നെ മർദ്ദിച്ചെന്നാണ് വിനായകൻ പറയുന്നത്. തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സി സി ടി വി ദൃശ്യങ്ങൾ തെളിവായിട്ടുണ്ടല്ലോ എന്നും വിനായകൻ...

പാലാക്കാരൻ ജിൻസൺ, ഇനി ഓസ്ട്രേലിയൻ മന്ത്രി; ഓസ്ട്രേലിയൻ മന്ത്രിസഭയിലെ ആദ്യ ഇന്ത്യക്കാരൻ

ഓസ്ട്രേലിയൻ മന്ത്രിസഭയിൽ മലയാളിയും. പാലാ മൂന്നിലവ് സ്വ​ദേശി ജിൻസൺ ചാൾസ് ആണ് ഓസ്ട്രേലിയയിൽ മന്ത്രിയായത്. ആ​ദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച എട്ടം​ഗ മന്ത്രിസഭയിലാണ് ജിൻസൺ ഇടം നേടിയത്. ഓസ്ട്രേലി     ആന്റോ ആന്റണി എം പിയുടെ സഹോദര പുത്രനായ ജിൻസൺ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥി ആയാണ് മത്സരിച്ചത്. നഴ്സിം​ഗ് മേഖലയിലെ ജോലിക്കായി 2011 ൽ ആണ് ജിൻസൺ ഓസ്ട്രേലിയയിൽ എത്തിയത്. പിന്നീട് ജിൻസൺ നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് മെന്റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ...

ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഎമ്മിനില്ല’; തലശ്ശേരി കലാപം ഓർത്തെടുത്ത് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സമീപകാലത്തായി സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്നുവന്ന വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയ എഡിജിപി എംആർ അജിത്കുമാർ-ആർഎസ്എസ് കൂടിക്കാഴ്‌ച ഉൾപ്പെടെയുള്ള വിഷയങ്ങൾ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം   ആർഎസ്എസിനെ നേരിട്ട് ജീവൻ നഷ്‌ടമായ പാർട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ ഉൾപ്പെടെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. കൂടാതെ ബാബരി മസ്‌ജിദ്‌, തലശ്ശേരി കലാപം എന്നീ പഴയകാല...

തിരുവനന്തപുരത്ത് പരിക്കേറ്റ ആളെ റോഡരികിലെ മുറിക്കുള്ളില്‍ പൂട്ടി; മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ വാഹനം ഇടിച്ചയാളെ റോഡരികിലെ മുറിയിൽ പൂട്ടിയിട്ടു. പരിക്കേറ്റ കലിങ്ക്നട സ്വദേശി സുരേഷ് ( 52 ) മുറിക്കുള്ളിൽ കിടന്ന് മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ആളെ മുറിയിൽ പൂട്ടിയിട്ട ശേഷം വാഹനത്തിൽ ഉണ്ടായിരുന്നവർ കടന്നുകളയുകയായിരുന്നു. മുറിയിൽ നിന്ന് ദുർ​​ഗന്ധം ഉയർന്നപ്പോഴാണ് നാട്ടുകാർ‌ മുറിയുടെ ജനാല തുറന്ന് നോക്കിയത്. അപ്പോഴാണ് മൃതദേഹം കണ്ടത്.   റോഡരികിൽ നിന്ന് സുരേഷിനെ വാഹനം ഇടിച്ചിടുകയായരുന്നു എന്നാണ് റിപ്പോർട്ട്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയിൽ തന്നെയാണ്...

കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി; എസ്എഫ്ഐ-കെഎസ്‌യു സംഘർഷം, തമ്മിൽതല്ലി പ്രവർത്തകർ

തിരുവനന്തപുരം: കേരള സർവകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി. തിരഞ്ഞെടുപ്പിനെ ചൊല്ലി എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് തീരുമാനം. ക്രമക്കേട് ആരോപിച്ചു കൊണ്ടാണ് രണ്ട് കൂട്ടരും തമ്മിൽ പരസ്‌പരം ഏറ്റുമുട്ടിയത്. വൻ സംഘർഷത്തിനാണ് സെനറ്റ് ഹാൾ സാക്ഷ്യം വഹിച്ചത്. സുരക്ഷ ഒരുക്കാൻ വൻ പോലീസ് പട തന്നെ ഇവിടെ ഉണ്ടായിരുന്നിട്ടും സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. രജിസ്ട്രാറുടെ സഹായത്തോടെ കെഎസ്‌യു പ്രവർത്തകർ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നായിരുന്നു എസ്എഫ്ഐയുടെ പ്രധാന ആരോപണം. ഇത് ചൂണ്ടിക്കാട്ടി അവർ നടത്തിയ പ്രതിഷേധത്തിനിടെയാണ് പ്രവര്‍ത്തകര്‍...

പുതിയ ചലച്ചിത്ര കൂട്ടായ്‌മയിൽ ഞാൻ ഭാഗമല്ല’; പ്രചരിക്കുന്ന വാർത്തകൾ തന്റെ അറിവോടെയല്ലെന്ന് ലിജോ ജോസ്

കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വെളിപ്പെടുത്തലുകൾക്കും പിന്നാലെ ആഷിഖ് അബു ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ അടുത്തിടെ പ്രഖ്യാപിച്ച സംഘടനയിൽ താൻ നിലവിൽ അംഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്ന പേരിലുള്ള സംഘടനയുടെ പേരിൽ പ്രസ്‌താവന വന്നതിന് പിന്നാലെയാണ് സംഘടനയെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചത്.     എന്നാൽ ഉത്തരം കൂട്ടായ്‌മയിൽ താൻ നിലവിൽ അംഗമല്ലെന്നും ഈ പ്രചരിക്കുന്ന കാര്യങ്ങൾ ഒന്നും തന്റെ അറിവോടെയല്ലെന്നും ലിജോ...

ലെബനനില്‍ വീണ്ടും തുടര്‍ സ്‌ഫോടനങ്ങള്‍; ശവസംസ്‌കാരത്തിനിടെ പൊട്ടിത്തെറി, 9 മരണം

ബെയ്‌റൂട്ട്: ലെബനനെ ഞെട്ടിച്ച് വീണ്ടും സ്‌ഫോടന പരമ്പര. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ലെബനനില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നത്. വിവിധയിടങ്ങളില്‍ വാക്കി ടോക്കി യന്ത്രങ്ങള്‍ ഇന്ന് പൊട്ടിത്തെറിച്ചു. ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന റേഡിയോകളും പൊട്ടിത്തെറിച്ചവയില്‍ ഉണ്ട്. ലെബനനിലെ മൂന്നിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. ബെയ്‌റൂട്ട്, ബെക്കാ വാലി, സതേണ്‍ ലെബനന്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടന പരമ്പരയുണ്ടായതെന്ന് ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്‍പത് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ സ്‌ഫോടനത്തില്‍ മൂവായിരത്തോളം ഹിസ്ബുള്ള അംഗങ്ങള്‍ക്ക് പരുക്കേറ്റിരുന്നു. പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബെയ്‌റൂട്ടിലെ നിരവധി മേഖലകളില്‍...

ഗ്രാമങ്ങളെയും പട്ടണങ്ങളെയും ലക്ഷ്യമിടുന്നു, ലെബനനെ ഇല്ലാതാക്കാന്‍ ഇസ്രായേല്‍ ശ്രമമെന്ന് മിക്കാത്തി

ബെയ്‌റൂട്ട്: ലെബനനെ പൂര്‍ണമായും ഇല്ലാതാക്കാനാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നജീബ് മിക്കാത്തി. ഇസ്രായേലിന്റെ വ്യോമാക്രമണങ്ങള്‍ ലെബനനെയും ജനങ്ങളെയും ഇല്ലാതാക്കുന്നതെന്ന് മിക്കാത്തി തുറന്നടിച്ചു. നേരത്തെ ദക്ഷിണ-കിഴക്കന്‍ ലെബനനില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ 274 എത്തിയെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.   ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്. ക്യാബിനറ്റ് യോഗത്തിലായിരുന്നു മിക്കാത്തി ഇസ്രായേലിനെതിരെ തുറന്നടിച്ചത്. നിലവിലെ കാവല്‍ പ്രധാനമന്ത്രിയാണ് അദ്ദേഹം   ലെബനനെതിരെ ഇസ്രായേല്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രണങ്ങള്‍ എല്ലാ...

ഇസ്രായേൽ ആക്രമണത്തിൽ 356 പേർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ഹിസ്ബുള്ള; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേൽ

ലെബനനിൽ ഇസ്രായേൽ ആക്രമണത്തിൽ 356 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിച്ച് ഹിസ്ബുല്ല. ഇസ്രായേയിലെ ഹൈഫയിലുള്ള സൈനിക-വ്യവസായ സമുച്ചയങ്ങൾക്ക് നേരെ ഹിസ്ബുള്ള റോക്കറ്റുകൾ തൊടുത്തു. ഇതോടെ അപായ സൈറൻ മുഴക്കിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. റോക്കറ്റ് ആക്രമണത്തിൽ അഞ്ച് അനധികൃത കുടിയേറ്റക്കാർക്ക് നിസാര പരിക്കുകൾ ഏറ്റതായും ഇസ്രായേലി ചാനൽ 13 ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.   165 ഓളം മിസൈലുകളാണ് ഹിസ്ബുള്ള തൊടുത്തത്. ഇവയെല്ലാം തങ്ങളുടെ ആന്റിമിസൈൽ സംവിധാനത്തിലൂടെ തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഹൈഫയ്ക്ക് വടക്കുള്ള റാഫേൽ...