ബെയ്‌റൂട്ട്: ലെബനനെ ഞെട്ടിച്ച് വീണ്ടും സ്‌ഫോടന പരമ്പര. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ലെബനനില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നത്. വിവിധയിടങ്ങളില്‍ വാക്കി ടോക്കി യന്ത്രങ്ങള്‍ ഇന്ന് പൊട്ടിത്തെറിച്ചു. ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന റേഡിയോകളും പൊട്ടിത്തെറിച്ചവയില്‍ ഉണ്ട്. ലെബനനിലെ മൂന്നിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. ബെയ്‌റൂട്ട്, ബെക്കാ വാലി, സതേണ്‍ ലെബനന്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടന പരമ്പരയുണ്ടായതെന്ന് ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്‍പത് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ സ്‌ഫോടനത്തില്‍ മൂവായിരത്തോളം ഹിസ്ബുള്ള അംഗങ്ങള്‍ക്ക് പരുക്കേറ്റിരുന്നു. പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബെയ്‌റൂട്ടിലെ നിരവധി മേഖലകളില്‍...
മുംബൈ: ഇന്ത്യൻ ടീമിൽ പലവട്ടമായി സ്ഥാനം നേടിയിട്ടുണ്ടെങ്കിലും മലയാളി താരം സഞ്ജു സാംസൺ പൊതുവെ തഴയപ്പെടുന്നു എന്ന ആരോപണം ആരാധകരിൽ നിന്ന് ശക്തമായി ഉയരാറുണ്ട്. അതിന് കാരണം മികച്ച പ്രകടനങ്ങൾ തുടർച്ചയായി നടത്തുമ്പോഴും ഒന്നോ രണ്ടോ മത്സരങ്ങളിലെ പരാജയം ചൂണ്ടിക്കാട്ടി താരത്തെ പുറത്തിരുത്തുന്ന പതിവ് രീതി കൊണ്ട് കൂടിയാണ്. ഇത് കാലങ്ങളായി ആവർത്തിക്കുന്ന ഒരു നടപടിയാണെന്ന് എപ്പോഴും ആരാധകർ പറയാറുണ്ട്. എന്നാൽ ഇതിനെ ഖണ്ഡിക്കാൻ ചിലർ പറയുന്ന കാരണം സഞ്ജുവിന്റെ സ്ഥിരത ഇല്ലായ്‌മ ഉൾപ്പെടെയാണ്. ആരാധകരെ...
ന്യൂഡല്‍ഹി: കാര്‍ വിപണിയില്‍ മാരുതി സുസുക്കൊപ്പം കടുത്ത പോരാട്ടത്തിലാണ് ടാറ്റ മോട്ടോഴ്‌സ്. ഒന്നിനൊന്ന് മികച്ച കാറുകളാണ് ടാറ്റ ഇപ്പോള്‍ പുറത്തിറക്കുന്നത്. ഇപ്പോഴിതാ ആ നിരയിലേക്ക് മറ്റൊരു കാര്‍ കൂടി എത്തിയിരിക്കുകയാണ്. ടാറ്റയുടെ നെക്‌സോണ്‍ സിഎന്‍ജിയാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ദീര്‍ഘകാലമായി വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കാറാണിത്. നെക്‌സോണ്‍ എട്ട് വേരിയന്റുകളില്‍ ഇപ്പോള്‍ ലഭ്യമാവും. 8.99 ലക്ഷം രൂപയാണ് ഈ സ്റ്റൈലിഷ് കാറിന്റെ എക്‌സ് ഷോറൂം വില. പെട്രോള്‍, ഡീസല്‍, ഇവി, സിഎന്‍ജി ഓപ്ഷനുകളില്‍ ഇപ്പോള്‍ ടാറ്റയുടെ നെക്‌സോണ്‍ ലഭ്യമാവുക. ...
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്ന് വന്ന വെളിപ്പെടുത്തലുകളും മലയാള സിനിമയെ പിടിച്ചുകുലുക്കിയതിന് പിന്നാലെ നടപടിയുമായി തമിഴ് സിനിമാലോകം. കോളിവുഡിലെ ലൈംഗികാതിക്രമ പരാതികളില്‍ സത്വര നടപടി സ്വീകരിക്കും എന്ന് തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം അറിയിച്ചു. ഇന്ന് ചേര്‍ന്ന നടികര്‍ സംഘത്തിന്റെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ലൈംഗിക അതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ നടികര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ആഭ്യന്തരപരിഹാര സമിതി രൂപീകരിച്ചിട്ടുണ്ട്. അതിക്രമം നേരിടുന്നവര്‍ ആദ്യം ഐസിസിയില്‍ പരാതി നല്‍കണം എന്നും...
ബെംഗളൂരു: കർണാടകയിലെ ബിജെപി എംഎൽഎ മുനിരത്ന ബലാത്സംഗ കേസിൽ അറസ്‌റ്റിൽ. എംഎൽഎക്കെതിരെ ഹണി ട്രാപ്പ് കുറ്റം ഉൾപ്പെടെ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. രാമനഗര ജില്ലയിലെ കഗ്ഗലിപുര പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. ബെംഗളൂരു സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ എംഎൽഎയെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് ഇടയിൽ മുനിരത്നയ്ക്ക് എതിരെ എടുക്കുന്ന മൂന്നാമത്തെ ക്രിമിനൽ കേസാണിത്. ജാതി അധിക്ഷേപത്തിനും ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും വയലിക്കാവൽ പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത രണ്ട് കേസുകളിൽ ഇന്നലെയാണ് കോടതി ഇയാൾക്ക്...
ഡൽഹി: മന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറായി എകെ ശശീന്ദ്രൻ. പകരം തോമസ് കെ തോമസ് മന്ത്രിയാകും. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ വിളിച്ച് ചേർത്ത യോഗത്തിലാണ് സമവായം ഉണ്ടായത്. ശരദ് പവാർ ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്നണി നേതൃത്വവുമായും ബന്ധപ്പെടും. ഒരാഴ്ചക്കകം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാനുള്ള സമ്മർദ്ദം ശക്തമായതോടെ എകെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ എൻസിപിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്...
കൊച്ചി: നടിയുടെ പീഡനപരാതിയിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. ഹൈക്കോടതിയാണ് നടന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് എടുത്ത കേസിലാണ് നടന്റെ അപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖിനെ അറസ്‌റ്റ് ചെയ്യാനുള്ള സാധ്യതയാണ് തെളിയുന്നത്. കേസിൽ താൻ നിരപരാധി ആണെന്നായിരുന്നു സിദ്ദിഖ് ഹൈക്കോടതിയിൽ വാദിച്ചത്. അതിനാൽ തനിക്ക് ജാമ്യം നൽകണമെന്നും നടൻ ആവശ്യപ്പെട്ടു. എന്നാൽ സാഹചര്യത്തെളിവുകൾ ഉൾപ്പെടെ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ജസ്‌റ്റിസ് ഡിഎസ് ഡയസാണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ...
മുംബൈ: നാടന്‍ പശുക്കള്‍ക്ക് പുതിയ പേരിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇനി മുതല്‍ നാടന്‍ പശുക്കള്‍ ‘രാജ്യമാതാ-ഗോമാതാ’ ആയി അറിയപ്പെടും എന്ന് സംസ്ഥാന കൃഷി, ക്ഷീരവികസന, മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വേദകാലഘട്ടം മുതലുള്ള പശുക്കളുടെ പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം. നാടന്‍ പശുക്കള്‍ കര്‍ഷകര്‍ക്ക് ഒരു അനുഗ്രഹമാണ് എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അതിനാലാണ് അവക്ക് രാജ്യമാതാ പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഗോശാലകളില്‍ നാടന്‍ പശുക്കളെ...
பெய்ரூட்: பாலஸ்தீனத்துக்கு ஆதரவாக களமிறங்கிய ஹிஸ்புல்லா அமைப்பினர் இஸ்ரேலை சீண்டிய நிலையில் லெபனான் மீதான தாக்குதலை இஸ்ரேல் தீவிரபடுத்தி உள்ளது. இந்த நிலையில் தாக்குதல் காரணமாக இதுவரை பலியானோர் எண்ணிக்கை ஆயிரத்தை கடந்துள்ள நிலையில் தரைவழி தாக்குதலையும் இஸ்ரேல் தொடங்கி இருக்கிறது. இதனால் போர் பதற்றம் அங்கு அதிகரித்துள்ள நிலையில், பேச்சுவார்த்தைக்கு ஐநா கோரிக்கை விடுத்துள்ளது. லெபனான் தலைநகர் பெய்ரூட்டில் நடந்த பேஜர் தாக்குதலில் ஏராளமானோர் பலியான நிலையில், 2500க்கும் மேற்பட்டோர் பலியாயினர். இந்நிலையில் இஸ்ரேல்...