വാഷിംഗ്ടൺ: നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണത്തിന് കീഴിലുള്ള നയപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, നിരവധി യു എസ് സർവകലാശാലകൾ അവരുടെ വിദേശ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചു. ജനുവരി 20 ന് ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് മുമ്പ് അമേരിക്കയിലേക്ക് മടങ്ങിയെത്തുന്നത് പരിഗണിക്കണമെന്ന് സർവകലാശാലകൾ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. യു എസ് പ്രസിഡന്റായി അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റം കേന്ദ്രീകരിച്ചുള്ള ഉത്തരവിൽ ട്രംപ് ഒപ്പിടുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ഇത്തരം ഒരു നിർദ്ദേശം ഉണ്ടായിരിക്കുന്നത്. ട്രംപിന്റെ മുൻഭരണ കാലത്ത് ഏർപ്പെടുത്തിയ യാത്രനിരോധനം...
വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇതിന്റെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. വീഡിയോയില്‍ പ്രിയങ്ക ഗാന്ധി തന്റെ വാഹനത്തില്‍ നിന്ന് ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുകയും അനുയായികള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നത് വ്യക്തമാണ്. ഇതിനിടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിയങ്കയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ്...
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. സംഭവത്തിൽ കരാറുകാരൻ ഉൾപ്പെടെ പ്രതിയാകുമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. റോഡിൽ കയർ കെട്ടിയത് യാതൊരു സുരക്ഷാ മുൻകരുകലുകളും ഇല്ലാതെയാണ് എന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് റോഡിന് കുറുകെ കെട്ടിയ കയറിൽ കുരുങ്ങി സിയാദ് മരിക്കുന്നത്. തിരുവല്ല മുത്തൂരിൽ വെച്ചായിരുന്നു അപകടം.ബൈക്കിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ...
സ്വര്‍ണം എപ്പോഴും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. വിവാഹത്തിനും മറ്റ് ആഘോഷങ്ങള്‍ക്കുമെല്ലാം സ്വര്‍ണമാണ് സമ്മാനമായി നല്‍കുന്നത്. ആഭരണം എന്നതിലുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം കൂടിയാണ് സ്വര്‍ണം. എന്നിരുന്നാലും സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ അവരുടെ ആഭരണ മുന്‍ഗണനകള്‍ പുനര്‍നിര്‍വചിക്കുകയാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ രാജ്യത്ത് വലിയ ഇടിവാണ് ഫെബ്രുവരിയില്‍ ഉണ്ടായിരിക്കുന്നത്. വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഡിമാന്‍ഡിലുണ്ടായ ഇടിവാണ് ഇതിന് കാരണം. നിലവില്‍ സ്വര്‍ണം വാങ്ങുന്നവരും തങ്ങളുടെ താല്‍പര്യങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്. പരമ്പരാഗതമായി...
over night hilke നല്ല രീതിയിൽ മുന്നോട് കൊണ്ടു പോകാൻ സാധിച്ചു എന്നാണ് കുട്ടികളുടെ അഭിപ്രായ ത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.ഹൈക്ക് വിജയകരമായി തീർക്കുന്നതിന് സഹായിച്ച വിദ്യാലയത്തിലെ H. m, Smc ചെയർമാൻ, Smc യിലെ അംഗങ്ങൾ, അദ്ധ്യാപകർ, ജില്ല അസോസിയേഷനിൽ വന്ന ശ്രീരാജ് സാർ, അജിത്ത് സാർ എബിൻ സാർ , നിബിഷ ടീച്ചർ, സർവ്വീസിന് വന്ന കുട്ടികൾ, കുട്ടികൾ, രക്ഷകർത്താകൾ തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുന്നു.
അടിക്കടി കൂടുന്ന വിമാനടിക്കറ്റ് നിരക്ക് യാത്രക്കാർക്ക്, പ്രത്യേകിച്ച് പ്രവാസികള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാറുള്ളത്. തിരക്കേറിയ സീസണുകളില്‍ രണ്ടും മൂന്നും ഇരട്ടി അധിക നിരക്ക് വിമാനക്കമ്പനികള്‍ ഈടാക്കാന്നു. . ഇപ്പോഴിതാ ഈ അവസ്ഥയ്ക്ക് പൂർണ്ണമായി അല്ലെങ്കിലും നേരിയ ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ രംഗത്ത് വന്നിരിക്കുകയാണ്. വിമാനക്കമ്പനികള്‍ക്ക് 24 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് നിരക്ക് മാറ്റാം എന്നതാണ് നിലവിലെ നിയമം. എന്നാല്‍ ഈ വ്യവസ്ഥ ഒഴിവാക്കിയതായി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ രംമോഹന്‍ നായിഡു...
ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, സായ്കുമാര്‍, സുരാജ് എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. മാര്‍ച്ച് 27 നാണ് എമ്പുരാന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ എമ്പുരാന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. മോളിവുഡ് കണ്ട എക്കാലത്തേയും മികച്ച ട്രെയിലറുകളിലൊന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ എമ്പുരാന്‍ ആവേശം ഇരട്ടിയായിരിക്കുകയാണ്....
വാഷിംഗ്ടണ്‍: ഹമാസിന് അന്ത്യശാസനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ ബന്ദികളാക്കിയ എല്ലാവരെയും ശനിയാഴ്ച ഉച്ചയോടെ വിട്ടയയ്ക്കണം എന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കി. അല്ലാത്ത പക്ഷം ഇസ്രായേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ താന്‍ നിര്‍ദ്ദേശിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തുമെന്ന് ഹമാസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് ഹമാസ് ആരോപിക്കുന്നത്. ഇതോടെ യുദ്ധം പുനരാരംഭിച്ചേക്കും എന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ”എല്ലാ ബന്ദികളെയും...
കൊച്ചി: കേരളത്തില്‍ മൂന്ന് ലക്ഷം കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. സംസ്ഥാനത്തെ റോഡ് വികസനമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായിട്ടാണ് ഈ തുക അനുവദിക്കുക. കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഓണ്‍ലൈനായി പങ്കെടുക്കവേയായിരുന്നു കേന്ദ്ര മന്ത്രിയുടെ നിർണ്ണായക പ്രഖ്യാപനം. കേരളത്തിലെ റോഡ് വികസനത്തിന് മാത്രമായി 50000 കോടി രൂപയുടെ പദ്ധതികള്‍ ഉടന്‍ തന്നെ നടപ്പിലാക്കും. പാലക്കാട്-മലപ്പുറം പാതയ്ക്കായി 10000 കോടിയും അങ്കമാലി ബൈപാസിന് 6000...
തിരുവനന്തപുരം :മാദ്ധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനായ ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റിൻ്റെ (ഐഎഫ് ഡബ്ള്യുജെ) അന്തർദ്ദേശീയ ടൂറിസ്റ്റ് കേന്ദ്രമായ കോവളത്ത് നടക്കുന്ന ദേശീയ സമ്മേളനത്തിൻ്റെ ലോഗോ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രകാശനം ചെയ്തു. ചടങ്ങിൽ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ, വൈസ് പ്രസിഡൻ്റ് ചെമ്പകശേരി ചന്ദ്രബാബു, സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ട്രഷറർ എ.അബൂബക്കർ, അയൂബ്ഖാൻ തുടങ്ങിയവർ പങ്കെടുത്തു. ഏപ്രിൽ 21,22,23 തീയതികളിൽ കോവളം ആനിമേഷൻ സെൻ്ററിൽ വച്ചാണ് ദേശീയ സമ്മേളനം. മണിപ്പൂർ,രാജസ്ഥാൻ,കാശ്മീർ,മേഘാലയ,ബീഹാർ...