25 in Thiruvananthapuram
TV Next News > News > Auto > നെക്‌സോണ്‍ പുതിയ മോഡലെത്തി; പനോരമിക് സണ്‍റൂഫ് ഞെട്ടിക്കും; ടാറ്റയുടെ ഈ എസ്‌യുവി സൂപ്പറാവും

നെക്‌സോണ്‍ പുതിയ മോഡലെത്തി; പനോരമിക് സണ്‍റൂഫ് ഞെട്ടിക്കും; ടാറ്റയുടെ ഈ എസ്‌യുവി സൂപ്പറാവും

2 weeks ago
TV Next
21

ന്യൂഡല്‍ഹി: കാര്‍ വിപണിയില്‍ മാരുതി സുസുക്കൊപ്പം കടുത്ത പോരാട്ടത്തിലാണ് ടാറ്റ മോട്ടോഴ്‌സ്. ഒന്നിനൊന്ന് മികച്ച കാറുകളാണ് ടാറ്റ ഇപ്പോള്‍ പുറത്തിറക്കുന്നത്. ഇപ്പോഴിതാ ആ നിരയിലേക്ക് മറ്റൊരു കാര്‍ കൂടി എത്തിയിരിക്കുകയാണ്. ടാറ്റയുടെ നെക്‌സോണ്‍ സിഎന്‍ജിയാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

ദീര്‍ഘകാലമായി വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കാറാണിത്. നെക്‌സോണ്‍ എട്ട് വേരിയന്റുകളില്‍ ഇപ്പോള്‍ ലഭ്യമാവും. 8.99 ലക്ഷം രൂപയാണ് ഈ സ്റ്റൈലിഷ് കാറിന്റെ എക്‌സ് ഷോറൂം വില. പെട്രോള്‍, ഡീസല്‍, ഇവി, സിഎന്‍ജി ഓപ്ഷനുകളില്‍ ഇപ്പോള്‍ ടാറ്റയുടെ നെക്‌സോണ്‍ ലഭ്യമാവുക.

 

 

സ്മാര്‍ട്ട് ഒ, സ്മാര്‍ട്ട് പ്ലസ്, സ്മാര്‍ട്ട് പ്ലസ് എസ്, പ്യൂര്‍, പ്യൂര്‍ എസ്, ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ്, ഫിയര്‍ലെസ് പ്ലസ് എസ് എന്നീ വേരിയന്റുകളിലാണ് ഈ കാര്‍ ലഭ്യമാവുക. നെക്‌സോണ്‍ ഐസിഎന്‍ജി എന്ന വിശേഷണത്തോടെയാണ് ഈ കാര്‍ നിരത്തിലെത്തുക. 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനാണ് ഈ കാറിനുള്ളത്. പനോരമിക് സണ്‍റൂഫാണ് നെക്‌സോണില്‍ ടാറ്റ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഇവയിലുണ്ട്. 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍, 360 ഡിഗ്രി സറൗണ്ട് ക്യാമറ, എട്ട് സ്പീക്കറുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓട്ടോ ഹെഡ്‌ലാമ്പ്‌സ്, മഴ തിരിച്ചറിയാനുള്ള വൈപ്പറുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

സിഎന്‍ഡി ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ കരുത്തേറിയതാണ്. ട്വിന്‍ സിഎന്‍ജി സിലിണ്ടര്‍ ടാങ്കും ടാറ്റ ഈ കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 99 ബിഎച്ച്പി ഇതിന് ലഭ്യമാവും. മഹീന്ദ്ര ഥാര്‍ റോക്‌സിന് ഉള്ളത് പോലെ രണ്ട് സണ്‍റൂഫ് ഓപ്ഷനുകളാണ് നെക്‌സോണിലും ടാറ്റ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിംഗ് പാന്‍, പനോരമിക് സണ്‍റൂഫ് ഓപ്ഷനുകളില്‍ ഇവ ലഭ്യമാവും.

 

പനോരമിക് യൂണിറ്റ് ഈ എസ്‌യുവിയുടെ ടോപ് സ്‌പെക്കായ ഫിയര്‍ലെസ് പ്ലസ് പിഎസ് ട്രിമ്മിന് മാത്രമാണ് ലഭ്യമാവുക. ബാക്കിയുള്ള സണ്‍റൂഫ് വേരിന്റുകള്‍ സിംഗ് പാന്‍ യൂണിറ്റില്‍ മാത്രമാണ് ലഭ്യമാവുക. മഹീന്ദ്രയോട് അടക്കം നിരത്തില്‍ മുട്ടാനാണ് ടാറ്റ ഈ കരുത്തനെ മോഡിഫൈ ചെയ്ത് നിരത്തില്‍ ഇറക്കുന്നത്. അതേസമയം വലിയ മാറ്റങ്ങള്‍ വരുത്തി ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കാന്‍ ഇത്തവണയും ടാറ്റ ശ്രമിച്ചിട്ടില്ല. ഇപ്പോള്‍ വന്ന മാറ്റങ്ങളെല്ലാം നിലവിലുള്ള മോഡലുകളുടെ ഏറ്റവും അപ്‌ഡേറ്റഡായിട്ടുള്ളവയാണ്. സേഫ്റ്റി കിറ്റില്‍ ആറ് എയര്‍ബാഗുകള്‍ തന്നെയാണ് പുതിയ നെക്‌സോണിലും ഉള്ളത്. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും ഇതിലുണ്ട്.

ഫ്രണ്ട്-റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും ടാറ്റ ഈ എസ്‌യുവിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8 ലക്ഷത്തിലാണ് വില തുടങ്ങുന്നതെങ്കിലും ഫുള്‍ ഓപ്ഷന്‍ വരുമ്പോള്‍ 15.50 ലക്ഷം വരെയാകും. മാരുതി ബ്രെസ്സ, കിയാ സോണറ്റ്, മഹീന്ദ്ര എക്‌സ്‌യുവി, റെനോ കൈഗര്‍ എന്നിവയോടാണ് ടാറ്റ നെക്‌സോണ്‍ മത്സരിക്കുന്നത്.

Leave a Reply