തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദീഖിന് കുരുക്ക് മുറുകുന്നു. സിദ്ദീഖിന് എതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്. യുവനടിയാണ് സിദ്ദീഖിനെതിരെ പരാതി നല്‍കിയത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡീപ്പിച്ചു എന്നാണ് നടിയുടെ പരാതി. നടി നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ വിശദമായ മൊഴി നല്‍കിയിരുന്നു. ഈ മൊഴി സാധൂകരിക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കിയേക്കും...
ലെബനനിൽ ഇസ്രായേൽ ആക്രമണത്തിൽ 356 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിച്ച് ഹിസ്ബുല്ല. ഇസ്രായേയിലെ ഹൈഫയിലുള്ള സൈനിക-വ്യവസായ സമുച്ചയങ്ങൾക്ക് നേരെ ഹിസ്ബുള്ള റോക്കറ്റുകൾ തൊടുത്തു. ഇതോടെ അപായ സൈറൻ മുഴക്കിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. റോക്കറ്റ് ആക്രമണത്തിൽ അഞ്ച് അനധികൃത കുടിയേറ്റക്കാർക്ക് നിസാര പരിക്കുകൾ ഏറ്റതായും ഇസ്രായേലി ചാനൽ 13 ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. 165 ഓളം മിസൈലുകളാണ് ഹിസ്ബുള്ള തൊടുത്തത്. ഇവയെല്ലാം തങ്ങളുടെ ആന്റിമിസൈൽ സംവിധാനത്തിലൂടെ തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഹൈഫയ്ക്ക് വടക്കുള്ള റാഫേൽ...
ടോക്കിയോ: ജപ്പാനിലെ ദ്വീപുകളില്‍ സുനാമി ഉണ്ടായതായി കാലാവസ്ഥാ ഏജന്‍സി. ചൊവ്വാഴ്ച പുലര്‍ച്ചെ പസഫിക് സമുദ്രത്തിലെ ജനവാസമില്ലാത്ത ദ്വീപില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്നാണ് ജപ്പാനില്‍ ചെറിയ സുനാമിയുണ്ടായത് എന്നാണ് വിവരം. ഭൂകമ്പത്തിന് 40 മിനിറ്റിനുശേഷം 50 സെന്റിമീറ്റര്‍ (1.6 അടി) ഉയരത്തില്‍ സുനാമിത്തിരകള്‍ ഇസു ദ്വീപുകളിലൊന്നായ ഹച്ചിജോജിമ ദ്വീപില്‍ പ്രവേശിച്ചു എന്നാണ് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിക്കുന്നത്. മറ്റ് മൂന്ന് ദ്വീപുകളായ കൊസുഷിമ, മിയാക്കേജിമ, ഇസു ഒഷിമ എന്നിവിടങ്ങളില്‍ ചെറിയ സുനാമികള്‍ കണ്ടെത്തിയതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു....
കണ്ണൂർ: തലശ്ശേരി നഗരത്തിലെ കുയ്യാലിയിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും 10.05 ഗ്രാം എം ഡി എം എയുമായി യുവതി അറസ്റ്റിൽ. ചാലിൽ സ്വദേശിനി പി. കെ റുബൈദ ( 37 ) യാണ് പിടിയിലായത്. ഇവർ ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്ക്മരുന്ന് വിൽപ്പന നടത്തുന്നൂണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ഇവരുടെ ക്വാർട്ടേഴ്സിലെ ഫ്രിഡ്ജിൽ നിന്നും എംഡിഎം എ കൂടാതെ ആറ് മൊബൈൽ ഫോൺ , മയക്ക്മരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ...
പാട്‌ന: ബിഹാറില്‍ കുട്ടികളടക്കം 46 പേര്‍ മുങ്ങിമരിച്ച് വന്‍ ദുരന്തം. ‘ജിതിയ’ അഥവാ ‘ജിവിത്പുത്രിക’ എന്ന ചടങ്ങിനിടെയാണ് സംഭവം. മരിച്ചവരില്‍ 37 പേര്‍ കുട്ടികളും ഏഴ് പേര് സ്ത്രീകളുമാണ് എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിഴക്ക്, പടിഞ്ഞാറ് ചമ്പാരന്‍, ഔറംഗബാദ്, കൈമൂര്‍, ബക്സര്‍, സിവാന്‍, റോഹ്താസ്, സരണ്‍, പട്ന, വൈശാലി, മുസാഫര്‍പൂര്‍, സമസ്തിപൂര്‍, ഗോപാല്‍ഗഞ്ച്, അര്‍വാള്‍ ജില്ലകളിലാണ് മുങ്ങിമരണം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 4 ലക്ഷം...
ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് ഗുരുതരമായ ആരോഗ്യ അപകടമുണ്ടാക്കും, ഇത് സന്ധിവാതം, വൃക്കയിലെ കല്ലുകൾ, വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. വൃക്കകൾക്ക് ഇല്ലാതാക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ യൂറിക് ആസിഡ് ശരീരത്തിൽ അടിഞ്ഞുകൂടുമ്പോഴാണ് ഇത് സംഭവിക്കുന്നത് ഉയർന്ന യൂറിക് ആസിഡിന് കാരണമാകുന്ന ഘടകങ്ങളിൽ ജനിതകശാസ്ത്രം, റെഡ് മീറ്റ്, സീഫുഡ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണക്രമം, അമിതമായ മദ്യപാനം, ചില മരുന്നുകൾ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകളൊക്കെ ഉണ്ടാവും. അതിനാൽ, ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് യൂറിക്...
ശ്രീനഗർ: ജമ്മു കശ്മീരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, വോട്ട് ചെയ്യാനെത്തുന്നവരുടെ നീണ്ടനിര തന്നെ പോളിംഗ് ബൂത്തിന് മുന്നിൽ ഉണ്ട്. രാവിലെ 9 മണി വരെ 11.11 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. ഏഴ് ജില്ലകളിലെ 24 മണ്ഡലങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെ ബുധനാഴ്ചയാണ് വോട്ടെടുപ്പ് ആരംഭിച്ചത് അതേ സമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കണമെന്ന് ജമ്മു കശ്മീർ നിവാസികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ‘ജമ്മു...
സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരോ സൗദി നിവാസിയും. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്ള അസീസ് രാജാവ് 1932 ൽ സൗദിയുടെ ഏകീകരണം പൂർത്തിയാക്കിയതിന്റ ഓർമ്മയാണ് ഓരോ ദേശീയ ദിനത്തിലൂടേയും പുതുക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ 17 നഗരങ്ങളിൽ വ്യോമ സേനയുടെ എയർ ഷോയും കരിമരുന്ന് പ്രയോഗങ്ങളും അരങ്ങേറും. സൗദി അറേബ്യയുടെ ദേശീയ ദിനത്തിനോട് അനുബന്ധിച്ച് ലുലു ഗ്രൂപ്പും അഭിമാനകരമായ ഒരു നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ലുലു...
ന്യൂഡല്‍ഹി: കാര്‍ വിപണിയില്‍ മാരുതി സുസുക്കൊപ്പം കടുത്ത പോരാട്ടത്തിലാണ് ടാറ്റ മോട്ടോഴ്‌സ്. ഒന്നിനൊന്ന് മികച്ച കാറുകളാണ് ടാറ്റ ഇപ്പോള്‍ പുറത്തിറക്കുന്നത്. ഇപ്പോഴിതാ ആ നിരയിലേക്ക് മറ്റൊരു കാര്‍ കൂടി എത്തിയിരിക്കുകയാണ്. ടാറ്റയുടെ നെക്‌സോണ്‍ സിഎന്‍ജിയാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ദീര്‍ഘകാലമായി വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കാറാണിത്. നെക്‌സോണ്‍ എട്ട് വേരിയന്റുകളില്‍ ഇപ്പോള്‍ ലഭ്യമാവും. 8.99 ലക്ഷം രൂപയാണ് ഈ സ്റ്റൈലിഷ് കാറിന്റെ എക്‌സ് ഷോറൂം വില. പെട്രോള്‍, ഡീസല്‍, ഇവി, സിഎന്‍ജി ഓപ്ഷനുകളില്‍ ഇപ്പോള്‍ ടാറ്റയുടെ നെക്‌സോണ്‍ ലഭ്യമാവുക. ...
മലപ്പുറം: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വീണ്ടും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സ്വര്‍ണക്കള്ളക്കടത്തില്‍ താനുന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം തലക്ക് വെളിവില്ലാത്തതാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്ക് പങ്കുണ്ട് എന്നും അദ്ദേഹം ആവര്‍ത്തിച്ചു. മുഖ്യമന്ത്രി പറഞ്ഞു കൊണ്ടേ ഇരിക്കട്ടെയെന്നും സ്വര്‍ണം കൊണ്ട് കൊടുക്കുന്നവരെ എന്താണ് പിടികൂടാത്തതെന്നും അന്‍വര്‍ ചോദിച്ചു. മനപൂര്‍വമാണ് മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു എസ് പി മാത്രം വിചാരിച്ചാല്‍...