തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ന്യൂനമർദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് മഴ വീണ്ടും ശക്തമാകുന്നതെന്നാണ് വിലയിരുത്തൽ. നിലവിൽ കൊമോറിൻ തീരം മുതൽ റായൽസീമ വരെയാണ് ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നത്. മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...
വെള്ളം കുടിക്കുക എന്നത് ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ദഹനം, രക്തചംക്രമണം, താപനിലയുടെ നിയന്ത്രണം, വിഷാംശങ്ങളെ നീക്കൽ തുടങ്ങി ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് വെള്ളം ശരീരത്തിലുണ്ടാേകണ്ടതുണ്ട്. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതിന് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. ∙ജലാംശം നിലനിർത്തുന്നു മണിക്കൂറുകളോളം ഉറങ്ങിയ ശേഷം എഴുന്നേൽക്കുമ്പോൾ ശരീരത്തിന്റെ ജലാംശം ഉണ്ടാവില്ല. രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം ഉണ്ടാകാൻ സഹായിക്കും. ശരീരത്തിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുകയും ചെയ്യും. ∙ഉപാപചയ പ്രവർത്തനം രാവിലെ വെള്ളം കുടിക്കുന്നതു മൂലം ഉപാപചയപ്രവർത്തനം 30 ശതമാനം വരെ...
തിരുവനന്തപുരം: നിയമസഭയിലെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ സർക്കാരിനും സ്‌പീക്കർക്കും എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയാവാൻ ശ്രമിക്കുകയാണെന്നും സ്‌പീക്കർ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തന്നോട് അനാദരവ് കാട്ടിയെന്നും വിഡി സതീശൻ ആരോപിച്ചു. സ്‌പീക്കറുടെ ഭാഗത്ത് നിന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ഇന്ന് ജനാധിപത്യപരമല്ലാത്ത സമീപമാണ് ഉണ്ടായത്. 49 പ്രധാനപ്പെട്ട ചോദ്യങ്ങളാണ് രാജ്യ-സംസ്ഥാന താൽപര്യങ്ങളെ മുൻനിർത്തി ഞങ്ങൾ നക്ഷത്രചിഹ്നമിട്ട് ഞങ്ങൾ കൊടുത്തപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസും സ്‌പീക്കറുടെ ഓഫീസും ഗൂഢാലോചന നടത്തി...
മുംബൈ: ഇന്ത്യൻ വ്യവസായ ലോകത്തിന് തീരാനഷ്‌ടമാണ് രത്തൻ ടാറ്റയുടെ വിയോഗം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിൽ അധികമായി ഇന്ത്യക്കാർ ഏറ്റവുമധികം കേൾക്കുന്നതും കേൾക്കാൻ ആഗ്രഹിക്കുന്നതുമായ പേരിന്റെ ഇടമയാണ് രത്തൻ ടാറ്റ. കേവലമൊരു വ്യവസായി എന്നതിലുപരി മറ്റെന്തൊക്കെയോ സ്ഥാനം രത്തൻ ടാറ്റയ്ക്ക് ഇന്ത്യക്കാർ നൽകി വന്നിരുന്നു എന്നതാണ് യാഥാർഥ്യം. 86ആം വയസിൽ നമ്മളെയെല്ലാം വിട്ടുപിരിഞ്ഞ രത്തൻ ടാറ്റയുടെ ജീവിതകഥ ആർക്കും പ്രചോദനമാവുന്നതാണ്. ടാറ്റ ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യം രത്തൻ ടാറ്റയുടെ വിയർപ്പും രക്തവും നൽകി ഉണ്ടാക്കിയ മഹാ...
ബെംഗളൂരു: കനത്ത മഴയിലും കാറ്റിലും മേയ് 6 നും 12 നും ഇടയിൽ ബെംഗളൂരുവിൽ ആയിരത്തിലധികം മരങ്ങൾ കടപുഴകി വീണു. എന്നാൽ ഇവ ഉടനടി നീക്കം ചെയ്യാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ വീണുകിടക്കുന്ന ശാഖകളും തടിയും ഫോറസ്റ്റ് ഡിപ്പോയിലേക്ക് കൊണ്ടുപോകാതെ അവിടെ വെച്ച് തന്നെ വിൽക്കാൻ ആണ് ബി ബി എം പി ആലോചിക്കുന്നത്. മരക്കൊമ്പുകൾ റോഡിൽ തടസ്സം സൃഷിക്കുന്നത് തടയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് കടപുഴകി വീണ മരങ്ങളുടെ ശിഖരങ്ങൾ, തടി എന്നിവ...
തിരുവനന്തപുരം: കേരളത്തിലെ നിപ മരണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ കർശന പരിശോധന നടത്താൻ തമിഴ്നാട് സർക്കാർ. കേരളവുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിൽ അടക്കം പരിശോധന നടത്തും. ആരോഗ്യപ്രവർത്തകരായിരിക്കും 24 മണിക്കൂറും അതിർത്തികളിൽ പരിശോധന നടത്തുക. നീലഗിരി, കോയമ്പത്തൂർ. തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി അതിർത്തികളിൽ പരിശോധന നടത്താനാണ് നിർദ്ദേശം തിരുവനന്തപുരം: കേരളത്തിലെ നിപ മരണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ കർശന പരിശോധന നടത്താൻ തമിഴ്നാട് സർക്കാർ. കേരളവുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിൽ അടക്കം പരിശോധന നടത്തും. ആരോഗ്യപ്രവർത്തകരായിരിക്കും...
ജമ്മുകാശ്മീരിൽ കുതിപ്പ് തുടർന്ന് നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് കൂറ്റൻ മുന്നേറ്റമാണ് ഇന്ത്യ സഖ്യം കാഴ്ചവെയ്ക്കുന്നത്. നിലവിൽ 50 ഓളം സീറ്റുകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. 23 ഇടത്താണ് ബി ജെ പി മുന്നേറ്റം. പി ഡി പി നാല് സീറ്റുകളിലും മറ്റുള്ളവർ 12 സീറ്റുകളിലും ലീഡ് ചെയ്യുന്നത്. 90 അംഗ നിയമസഭയിൽ 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. മാന്ത്രിക സംഖ്യ തൊട്ടെങ്കിലും സംസ്ഥാനത്ത് പല അട്ടിമറികളും പ്രവചിക്കപ്പെടുന്നുണ്ട്. എന്ത് വിധേനയും...
ജമ്മു കാശ്മീരിൽ കോൺഗ്രസ് പല വിട്ടുവീഴ്ചകൾക്കും തയ്യാറായെന്നും ബി ജെ പിയെ ഏത് വിധേനയും പരാജയപ്പെടുത്തുകയെന്നത് മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി അംഗവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണി. സംഘടന ശക്തിക്ക് ആനുപാതികമായ സീറ്റിലായിരുന്നില്ല കോൺഗ്രസ് മത്സരിച്ചത്. മഹത്തായൊരു ലക്ഷ്യത്തിന് വേണ്ടി എല്ലാവരേയും കൂട്ടിയോജിപ്പിച്ച് പോകുന്നതിനായിരുന്നു കോൺഗ്രസ് പ്രാമുഖ്യം നൽകിയത്. ഇന്ത്യയിലെ ജനങ്ങൾ, പ്രത്യേകിച്ച് കാശ്മീരിലെ ജനങ്ങൾ ജനാധിപത്യത്തെ കൈവിടില്ലെന്നും ഏകാധിപത്യത്തെ അംഗീകരിക്കില്ലെന്നുമുള്ളതിന്റെ ഒരു ഉദാഹരണം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം വൺ...
കേരള ലോട്ടറി വകുപ്പിന്റെ തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ ജേതാവിനെ കണ്ടെത്തി. മലയാളികള്‍ക്ക് നിരാശ സമ്മാനിച്ചുകൊണ്ട് ഒന്നാം സമ്മാനം ഇത്തവണയും അതിർത്തി കടന്നിരിക്കുകയാണ്. കർണാടക സ്വദേശിയായ അല്‍ത്താഫിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ആ മാഹാഭാഗ്യശാലിയെ കണ്ടെത്തിയത്. വാർത്താ സംഘം അല്‍ത്താഫിന്റെ വീട്ടിലെത്തി ലോട്ടറി വകുപ്പിന്റെ ആപ്പ് വഴി ടിക്കറ്റിലെ ക്യുആർ കോഡ് പരിശോധിച്ച് സമ്മാനം ഉറപ്പിക്കുകയും ചെയ്തു. ഓണം ബംപർ സമ്മാന ജേതാവ് ആരാണെന്ന് അറിയാനുള്ള...
25 രാഷ്ട്രങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ലുലു ഗ്രൂപ്പിന്റെ വ്യവസായ ശൃംഖലയില്‍ 75000 ത്തോളം ആളുകളാണ് ജോലി ചെയ്യുന്നത്. മലയാളികള്‍ക്ക് തങ്ങളുടെ റിക്രൂട്ട്മെന്റില്‍ ലുലു ഗ്രൂപ്പ് പ്രത്യേക പരിഗണന നല്‍കാറുണ്ട്. അടുത്തിടേയായി കേരളത്തിലേയും വിദേശത്തേയും ഒഴിവുകളിലേക്കായി ലുലു നിരവധി റിക്രൂട്ട്മെന്റുകളും നടത്തിയിരുന്നു. സാധാരണയായി ലുലു ഗ്രൂപ്പ് റിക്രൂട്ട്മെന്റ് നടത്തുമ്പോള്‍ ഒരോ ഒഴിവുകളിലേക്കുമുള്ള കൃത്യമായ പ്രായപരിധി വെക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ലുലുവിന്റെ റിക്രൂട്ട്മെന്റിനായി എത്തിയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളില്‍ ഒരാള്‍ എഴുപത് കാരനായ റഷീദായിരുന്നു. ജോലിക്കായി ശ്രമിക്കുന്നതില്‍ ജോലി...