25 in Thiruvananthapuram

Kerala

മുഖ്യമന്ത്രിക്ക് തലയ്ക്ക് വെളിവില്ലേ?’, വെല്ലുവിളിയാണെങ്കില്‍ ഏറ്റെടുക്കാമെന്ന് സിപിഎമ്മിനോട് അന്‍വര്‍

മലപ്പുറം: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വീണ്ടും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സ്വര്‍ണക്കള്ളക്കടത്തില്‍ താനുന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം തലക്ക് വെളിവില്ലാത്തതാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്ക് പങ്കുണ്ട് എന്നും അദ്ദേഹം ആവര്‍ത്തിച്ചു. മുഖ്യമന്ത്രി പറഞ്ഞു കൊണ്ടേ ഇരിക്കട്ടെയെന്നും സ്വര്‍ണം കൊണ്ട് കൊടുക്കുന്നവരെ എന്താണ് പിടികൂടാത്തതെന്നും അന്‍വര്‍ ചോദിച്ചു. മനപൂര്‍വമാണ് മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു എസ് പി മാത്രം വിചാരിച്ചാല്‍...

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിൽ ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ന്യൂനമർദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് മഴ വീണ്ടും ശക്തമാകുന്നതെന്നാണ് വിലയിരുത്തൽ. നിലവിൽ കൊമോറിൻ തീരം മുതൽ റായൽസീമ വരെയാണ് ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നത്. മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...

പിണറായി എന്ന സൂര്യൻ കെട്ടു, അദ്ദേഹം ചതിച്ചു, റിയാസിന് വേണ്ടിയല്ല പാർട്ടി; തുറന്നടിച്ച് അൻവർ

മുഖ്യമന്ത്രി പിണറായി വിജയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ തുറന്നടിച്ച് പിവി അൻവർ എംഎൽഎ. പിണറായി എന്ന സര്യൻ കെട്ട് പോയെന്നും പി ശശി കാട്ടുകള്ളനാണെന്നും അദ്ദേഹം വിമർശിച്ചു. ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള യോഗ്യത അദ്ദേഹത്തിന് ഇല്ലെന്നും പിണറായി വിജയൻ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം വിമർശിച്ചു.   ‘അഞ്ചുമിനിറ്റാണ് കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരമണിക്കൂര്‍ കണ്ടെന്ന് ഞാന്‍ തള്ളാന്‍ ഉദ്ദേശിച്ചതല്ല. മുഖ്യമന്ത്രി എങ്ങനെയൊക്കെ എന്നെ ചതിച്ചതെന്ന് കേരളത്തിലെ സഖാക്കൾ അറിയണം. പോലീസിന്റെ ഏകപക്ഷീയവും വർഗീയവുമായ നിലപാടിനെതിരെ...

ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട് 53 മരുന്നുകൾ; ലിസ്റ്റിൽ പാരസെറ്റമോളും, റിപ്പോർട്ട്

ഡൽഹി: കാൽസ്യം, വിറ്റാമിൻ ഡി 3 സപ്ലിമെന്റുകൾ, പ്രമേഹ ​ഗുളികകൾ, ഉയർന്ന രക്ത സമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവ ഇന്ത്യയുടെ ഡ്ര​ഗ് റെ​​ഗുലേറ്ററിന്റെ ​ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. ഏറ്റവും പുതിയ പ്രതിമാസ ​ഡ്ര​ഗ് അലേർട്ട് ലിസ്റ്റിൽ സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ ( സി ഡി എസ് സി ഒ ) 50 ലധികം മരുന്നുകളെ നിലവാരമില്ലാത്ത മരുന്നുകളായി പ്രഖ്യാപിച്ചു     വൈറ്റമിൻ സി, ഡി 3 ​ഗുണികകൾ ഷെൽകാൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ...

അർജുന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും; നടപടികൾ ഇന്ന് തുടങ്ങും, ലോറി കരക്കെത്തിക്കാൻ ശ്രമം തുടരുന്നു

അങ്കോള: ഷിരൂരിൽ മണ്ണിടിച്ചിൽ മരണപ്പെട്ട അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് ഇന്ന് തുടക്കമാവും. പരിശോധനക്കായി ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തിനകം തന്നെ ഫലം ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇന്ന് വൈകീട്ടോടെയോ നാളെയോടെയോ മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകാനാണ് സാധ്യത. ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സാമ്പിൾ ശേഖരിച്ചത്. നിലവിൽ കാർവാർ കിംസ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. അർജുന്റെ അസ്ഥിയുടെ ഒരു ഭാഗം മംഗളൂരുവിലെ എഫ്എസ്എൽ ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്.  ...

കേരളത്തിലെ ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ചു; രാജ്യത്ത് തന്നെ ആദ്യം, നിരക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ച് സര്‍ക്കാര്‍. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ആംബുലന്‍സുകള്‍ക്ക് താരിഫ് പ്രഖ്യാപിക്കുന്നത്. വെന്റിലേറ്റര്‍ സൗകര്യമുള്ള എയര്‍ കണ്ടീഷന്‍ഡ് ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപയായിരിക്കും 10 കിലോ മീറ്ററാണ് മിനിമം നിരക്കിനുള്ള ദൂരം. അധികം വരുന്ന ഓരോ കിലോ മീറ്ററിനും 50 രൂപ അധിക ചാര്‍ജായി ഈടാക്കും. വെയിറ്റിംഗ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ...

മുകേഷിന് ജാമ്യം കിട്ടാന്‍ കാരണം സർക്കാറിന്റെ ഗൂഡാലോചന: ആരോപണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ചുവർഷം പൂഴ്ത്തിയ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശം പിണറായി സർക്കിരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ നടപടി ദുരൂഹമാണെന്ന കോടതിയുടെ പരാമർശം സർക്കാരിന്റെ തനിനിറം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്ത്രീവിരുദ്ധമായ സർക്കാരാണിതെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നതാണ് കോടതിവിധിയെന്നും അദ്ദേഹം പറഞ്ഞു.   സി പി എം, എം എൽ എ തന്നെ പ്രതിസ്ഥാനത്ത് വന്നിരിക്കുന്ന കേസിൽ സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്....

തലശേരിയിൽ ഫ്രിഡ്ജിൽ ഒളിപ്പിച്ച എംഡിഎംഎയുമായി വാടക ക്വാർട്ടേഴ്സിൽ നിന്നും യുവതി അറസ്റ്റിൽ

കണ്ണൂർ: തലശ്ശേരി നഗരത്തിലെ കുയ്യാലിയിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും 10.05 ഗ്രാം എം ഡി എം എയുമായി യുവതി അറസ്റ്റിൽ. ചാലിൽ സ്വദേശിനി പി. കെ റുബൈദ ( 37 ) യാണ് പിടിയിലായത്. ഇവർ ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്ക്മരുന്ന് വിൽപ്പന നടത്തുന്നൂണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ഇവരുടെ ക്വാർട്ടേഴ്സിലെ ഫ്രിഡ്ജിൽ നിന്നും എംഡിഎം എ കൂടാതെ ആറ് മൊബൈൽ ഫോൺ , മയക്ക്മരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ...

ബലാത്സംഗ കേസ്; സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി, അറസ്‌റ്റിന് സാധ്യതയോ?

കൊച്ചി: നടിയുടെ പീഡനപരാതിയിൽ സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി കോടതി. ഹൈക്കോടതിയാണ് നടന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് എടുത്ത കേസിലാണ് നടന്റെ അപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖിനെ അറസ്‌റ്റ് ചെയ്യാനുള്ള സാധ്യതയാണ് തെളിയുന്നത്. കേസിൽ താൻ നിരപരാധി ആണെന്നായിരുന്നു സിദ്ദിഖ് ഹൈക്കോടതിയിൽ വാദിച്ചത്. അതിനാൽ തനിക്ക് ജാമ്യം നൽകണമെന്നും നടൻ ആവശ്യപ്പെട്ടു. എന്നാൽ സാഹചര്യത്തെളിവുകൾ ഉൾപ്പെടെ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ജസ്‌റ്റിസ് ഡിഎസ് ഡയസാണ് സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ...

ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്  ...