തിരുവനന്തപുരം: വിവാദമായ ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച ബില്ലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഗവർണർക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് നടപടി. അതേസമയം സർക്കാർ – ഗവർണർ പോരിനിടിയിൽ ബില്ലിന് അംഗീകാരം ലഭിക്കുന്നതിന് സർക്കാരിന് നേട്ടമായി. 2022 ഓഗസ്റ്റിലായിരിന്നു ലോകായുക്ത ബിൽ കേരള നിയമസഭ പാസാക്കിയത്. ലോകായുക്ത ജുഡീഷ്യറി ബോഡിയല്ലെന്നും അന്വേഷണ ഏജൻസി തന്നെ വിധി പറയാൻ പാടില്ലെന്നുമായിരുന്നു ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി രാജീവ് പറഞ്ഞത്. അന്വേഷണം, കണ്ടെത്തൽ, വിധി പറയൽ എന്നിവ എല്ലാം...
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് പൗരത്വ നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം പുറപ്പെടുവിക്കുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും പൗരത്വ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൗരത്വ രജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയാറായിട്ടുണ്ട്. ഇതിന്റെ ട്രയല്‍ റണ്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 30 ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും 9...
സുഗത സ്മൃതി തണലിടത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെ. ജോസ് ഫ്രാങ്ക്ളിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അതീത കാലത്തെ മഹാപ്രതിഭകളെ യഥാവിധി അനുസ്മരിക്കാനും പുതുതലമുറയിലേയ്ക്ക് അവരുടെ അമൂല്യമായ സംഭാവനകളെ പകര്‍ത്തി നല്‍കാനും നാം ഓരോരുത്തര്‍ക്കും സാംസ്കാരികമായ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാര്‍ഡിന്‍റെ ചികിത്സാസഹായ വിതരണം കൗണ്‍സിലര്‍ അഡ്വ. എല്‍.എസ് ഷീലയും ചിത്രകാരന്‍ പ്രജീഷ് രാജിനുള്ള ഉപഹാരം കൗണ്‍സിലര്‍ എസ്.എ ഐശ്വര്യയും വിതരണം ചെയ്തു. മാധ്യമപ്രവര്‍ത്തകരായ എ.പി ജിനന്‍ മുഖ്യപ്രഭാഷണവും ഗിരീഷ് പരുത്തിമഠം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന് ഇനി പുതിയ ലക്ഷ്യസ്ഥാനം. ഇതിന്റെ ദൈർഘ്യം മംഗലാപുരം വരെ നീട്ടി . രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12 40ന് മംഗലാപുരത്തെത്തും. ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേ ഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്. റെയില്‍വേ ബോര്‍ഡ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. എന്നാൽ മംഗലാപുരം വരെയുള്ള...
മുംബൈ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ ഏറെ നാളായി അതൃപ്തനാണ് അശോക് ചവാന്‍. വരും ദിവസം തന്നെ അശോക് ചവാന്‍ പാര്‍ട്ടി ബി ജെ പിയില്‍ ചേരാനാണ് സാധ്യത. തിങ്കളാഴ്ച മുംബൈയില്‍ വെച്ച് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുമായി ചവാന്‍ കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിരവധി നേതാക്കള്‍ ബി...
തൃശൂർ: കേരളത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് നടൻ സുരേഷ് ഗോപി. തൃശൂർ മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിയുടെ ഒപ്പം വരുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. തൃശൂരിൽ രണ്ട് വർഷമായി ശക്തമായ പ്രവർത്തനം നടക്കുന്നുണ്ടെന്നും, ഒരു പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മം മാത്രമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വീര സവർക്കർ വന്നാലും ബിജെപി ജയിക്കില്ലെന്ന ടിഎൻ പ്രതാപൻ എംപിയുടെ പ്രസ്‌താവനയ്‌ക്കും സുരേഷ് ഗോപി മറുപടി നൽകുകയുണ്ടായി. വീര സവർക്കർ വന്നാൽ...
ന്യൂഡല്‍ഹി: ആഭ്യന്തര വിനോദസഞ്ചാരത്തിന് മുന്‍തൂക്കം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. തുറമുഖ കണക്റ്റിവിറ്റി, ടൂറിസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള പദ്ധതികള്‍ ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള നമ്മുടെ ദ്വീപുകളില്‍ കൈക്കൊള്ളുമെന്ന് നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള അടങ്കല്‍ 25 സാമ്പത്തിക വര്‍ഷത്തില്‍ 11.11 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രാദേശിക സംരംഭകത്വത്തിന് ആത്മീയ ടൂറിസത്തിന് മികച്ച അവസരങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഐതിഹാസിക...
ന്യൂദല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഇടക്കാല ബജറ്റാണ് ഇന്ന് അവതരിപ്പിക്കുക. ധനകാര്യ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള സമഗ്ര ബജറ്റ് പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം മാത്രമേ അവതരിപ്പിക്കൂ. സാമ്പത്തിക ബാധ്യതകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനെ സഹായിക്കുന്നതിനാല്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെയുള്ള ചെലവുകളും വരുമാനവും...
പാട്ന: ബിഹാർ മുഖ്യമന്ത്രിയായി ജെ ഡി യു നേതാവ് നിതീഷ് കുമാർ വീണ്ടും അധികാരമേറ്റു. ഒമ്പതാം തവണയാണ് നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ബിജെപിയിൽ നിന്നുള്ള രണ്ട് ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സന്തോഷ് കുമാർ സുമൻ, ശ്രാവൺ കുമാർ തുടങ്ങി ആറ് മന്ത്രിമാരും രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായി അധികാരമേറ്റു. ആർ ജെ ഡി, കോണ്‍ഗ്രസ് സഖ്യം വിട്ട നിതീഷ് കുമാർ ഇന്ന് രാവിലെ...
പാട്ന: ബിഹാറിൽ കോൺഗ്രസിന്റെ ന്യായ് യാത്രയുമായി ബന്ധപ്പെട്ട യോഗത്തിൽ നിന്നും വിട്ട് നിന്ന് 9 എം എൽ എമാർ. യാത്രയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ പൂണിയയിൽ നടന്ന യോഗത്തിൽ ആകെയുള്ള 19 എം എൽ എമാരിൽ 10 പേർ മാത്രമാണ് എത്തിയത്. എന്നാൽ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ അഭ്യൂഹങ്ങൾ തള്ളി. യാത്രയുടെ മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയവരുടെ യോഗമാണ് നടന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. നിയമസഭാ കക്ഷി യോഗമായിരുന്നില്ല നടന്നത്. അതുകൊണ്ട് തന്നെ...