ലാഹോര്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന്‍ സൈന്യത്തെ പരസ്യമായി വിമര്‍ശിച്ച് ഇസ്ലാമാബാദിലെ പുരോഹിതനായ മൗലാന അബ്ദുള്‍ അസീസ് ഗാസി. ഇന്ത്യയുമായുള്ള യുദ്ധത്തെ താന്‍ പിന്തുണയ്ക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദിന്റെ നേതാവും പുരോഹിതനുമാണ് മൗലാന അബ്ദുള്‍ അസീസ് ഗാസി. ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ തുടങ്ങിയ പ്രദേശങ്ങളിലെ പാക് സൈന്യത്തിന്റെ നടപടികള്‍ക്കെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പാകിസ്ഥാനെ പിന്തുണയ്ക്കുമോ എന്ന് അദ്ദേഹം തന്റെ അനുയായികളോട് ചോദിച്ചപ്പോള്‍ ആരും കൈ ഉയര്‍ത്തിയില്ല....
കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്പർ പ്ലേറ്റ് വിറ്റുപോയ കാര്യമാണ് ഇപ്പോൾ രാജ്യം മൊത്തം സംസാര വിഷയമായിരിക്കുന്നത്. എറണാകുളം ആർടി ഓഫീസിന് കീഴിൽ വരുന്ന KL 07 DG 0007 എന്ന ഫാൻസി നമ്പർ 45.99 ലക്ഷത്തിനാണ് ബിസിനസുകാരനായ മലയാളി സ്വന്തമാക്കിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുതലാളി വേണു ഗോപാലകൃഷ്‌ണൻ എന്ന വ്യക്തിയാണ് ഇഷ്‌ട നമ്പരിനായി ലക്ഷങ്ങൾ മുടക്കിയിരിക്കുന്നത്. വാർത്ത പുറത്തുവന്നത് മുതൽ കക്ഷി ആരാണെന്ന് അറിയാനും കാണാനുമെല്ലാം...
ഡല്‍ഹി: 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇടപെടലുമായി അമേരിക്ക. സംഘർഷ സാഹചര്യം ലഘൂകരിക്കണമെന്ന് അമേരിക്ക ഇന്ത്യയോടും പാകിസ്താനോടും ആവശ്യപപെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുമാണ് സംസാരിച്ചത്. തീവ്രവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കാനുള്ള യു എസിന്റെ ഉറച്ച് നിലപാട് ആവർത്തിച്ച അദ്ദേഹം മനസ്സാക്ഷിയില്ലാത്ത ഭീകരാക്രമണം അന്വേഷിക്കുന്നതിൽ പാകിസ്ഥാന്റെ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. ജയശങ്കറുമായുള്ള കോളിൽ...
കൊച്ചി: സൂത്രവാക്യം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്‍ ഷൈന്‍ ടോം ചാക്കോയില്‍ നിന്നുണ്ടായ മോശം അനുഭവം ചിത്രത്തിലെ നായികയായ വിന്‍സി തുറന്നു പറഞ്ഞത് സിനിമാ മേഖലയില്‍ ആകെ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ലഹരി ഉപയോഗത്തിന്റെ പേരില്‍ ഷൈനെ അറസ്റ്റ് ചെയ്യുന്നതു വരെ കാര്യങ്ങള്‍ എത്തിയിരുന്നു. വിന്‍സിയുടെ തുറന്നുപറച്ചിലോടെ സിനിമയുടെ ഭാവിയും പ്രതിസന്ധിയിലായി. വിന്‍സി എടുത്ത നിലപാടിനെ അനുകൂലിച്ചും ഷൈന്റെ പെരുമാറ്റത്തെ പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഇപ്പോഴിതാ സൂത്രവാക്യം സിനിമയില്‍ അഭിനയിച്ച ഒരു നടി...
ന്യൂഡല്‍ഹി: ഇന്ത്യയെ നടുക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തം സംബന്ധിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച പരസ്യമാക്കുമെന്ന് സൂചന. 260 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തം സംബന്ധിച്ച പ്രാഥമിക കാരണങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടിരുന്നില്ല. ഇത്രയും വലിയ കാരണമായ ഘടകങ്ങള്‍ എന്താണെന്നതിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടോ എന്നതും വ്യക്തമല്ല. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ (എഎഐബി) ഉദ്യോഗസ്ഥരും ഇന്ത്യന്‍...
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയാണ് പാകിസ്താന്‍. ഗള്‍ഫ് രാജ്യങ്ങളുടെയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെയും സഹായത്താലാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ പത്ത് വര്‍ഷത്തിനകം പാകിസ്താന്‍ വികസിത രാജ്യമാകും എന്നാണ് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെയ്‌ലി ജാങിന് നല്‍കിയ അഭിമുഖത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു. രാജ്യത്തെ ധാതു സമ്പത്ത് മുന്നില്‍ കണ്ടാണ് സൈനിക മേധാവിയുടെ വീമ്പുപറച്ചില്‍. അപൂര്‍വ ധാതുക്കള്‍, സ്വര്‍ണം, ചെമ്പ് എന്നിവ വന്‍തോതിലുണ്ട് എന്ന് കരുതുന്ന റേക്കോ ദിഖ് ഖനി ഉദ്ദേശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം....
പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള തിരിച്ചടി ഉടന്‍ പ്രതീക്ഷിക്കുന്നുവെന്ന് പാകിസ്ഥാന്‍ മന്ത്രി. ഇന്ത്യ അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ സൈനിക ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി വിശ്വസനീയമായ രഹസ്യവിവരം ലഭിച്ചുവെന്നാണ് പാകിസ്ഥാൻ ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്താവുള്ള തരാർ എക്സില്‍ കുറിച്ചത്. 26 പേർ കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യ ആക്രമണത്തിന് ഒരുങ്ങുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. പാകിസ്ഥാനും ഭീകരവാദത്തിന്റെ ഇരകളാണ്. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനും പാകിസ്ഥാൻ...
ലാഹോർ: ഇന്ത്യയുമായുള്ള നിലവിലെ പ്രതിസന്ധി ലഘൂകരിക്കുന്നതിനും പ്രശ്‌ന പരിഹാരത്തിനും റഷ്യയുടെ സഹായം തേടി മോസ്കോയിലെ പാകിസ്ഥാൻ അംബാസഡർ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ ഭിന്നത രൂക്ഷമായത്. നിലവിൽ യുദ്ധസമാന സാഹചര്യങ്ങളാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ റഷ്യയുടെ സഹായം തേടുന്നത് ഇന്ത്യയുമായി റഷ്യയ്ക്ക് സവിശേഷമായ തന്ത്രപരമായ പങ്കാളിത്തവും പാകിസ്ഥാനുമായി വളരെ നല്ല ബന്ധവുമുണ്ട്. 1966-ൽ താഷ്‌കെന്റിൽ മുൻ സോവിയറ്റ് പ്രധാനമന്ത്രി സായുധ സംഘർഷം അവസാനിപ്പിക്കാൻ സഹായിച്ചതുപോലെ മധ്യസ്ഥത വഹിക്കാൻ അവരുടെ ഓഫീസുകൾ ഉപയോഗിക്കാമെന്ന്...
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധൃക്ഷ്യ സ്ഥാനം രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. യുവനടിയുടെ ആരോപണത്തിന് പിന്നാലെ പാലക്കാട് എംഎല്‍എ കൂടിയായ നേതാവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കൂടുതല്‍ സ്ത്രീകള്‍ രംഗത്ത് എത്തിയതോടെയാണ് രാജി. രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ചാറ്റും മറ്റൊരു യുവതിയോട് നടത്തിയതെന്ന് പറയപ്പെടുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഒന്നിന് പുറകെ ഒന്നായി തെളിവുകളും ആരോപണങ്ങളും പുറത്ത് വന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രംഗത്ത് എത്തി....