അബുദാബി: സ്വര്‍ണം, ആഭരണം എന്നിവ കൊണ്ടുപോകുമ്പോള്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി നിര്‍മിതബുദ്ധിയുടെ (എഐ) സഹായത്തോടെ പുതിയ സംവിധാനം ആവിഷ്‌കരിച്ച് യുഎഇ. തത്സമയ ട്രാക്കിംഗ്, പരമാവധി സംരക്ഷണം, പൂര്‍ണ്ണമായ നിയന്ത്രണ അനുസരണം എന്നിവ ഉറപ്പാക്കുന്ന നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സ്വര്‍ണ്ണ, ആഭരണ ട്രാന്‍സ്‌പോര്‍ട്ടേഷനിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍മ്മിക്കുക എന്നതാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം തവാഷ്’ എന്ന് വിളിക്കപ്പെടുന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം സ്വര്‍ണ്ണ, ആഭരണ കമ്പനികള്‍ക്ക് അവരുടെ സ്വന്തം ലൈസന്‍സുള്ളതും അംഗീകൃതവുമായ ജീവനക്കാരെ ഉപയോഗിച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ടുപോകാന്‍...
ചെന്നൈ: ഭാഷാവിവാദവും അതുമായി ബന്ധപ്പെട്ട പോരും മുറുകുന്നതിനിടെ ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. 2026ൽ തമിഴ്‌നാട്ടിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് പറഞ്ഞ അമിത് ഷാ ഡിഎംകെ സർക്കാരിന്റേത് അഴിമതി നിറഞ്ഞ ഭരണമാണെന്നും കുറ്റപ്പെടുത്തി. കോയമ്പത്തൂരിൽ ബിജെപി ഓഫീസ് ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി കേസുകളിൽ ഡിഎംകെയുടെ എല്ലാ നേതാക്കളും ബിരുദാനന്തര ബിരുദം നേടിയവരാണ്. അവരുടെ നേതാക്കളിൽ ഒരാൾ ജോലിക്ക് വേണ്ടിയുള്ള പണമിടപാട് കേസിൽ കുടുങ്ങിയപ്പോൾ മറ്റൊരാൾ കള്ളപ്പണം വെളുപ്പിക്കലിലും...
രാജ്യത്തുടനീളമുള്ള സൗജന്യ ഇടപാട് പരിധികള്‍, അധിക ഇടപാടുകള്‍ക്കുള്ള ചാർജുകള്‍, ഇന്റർചേഞ്ച് ഫീസ് ഘടനകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരും. പുതിയ മാർഗനിർദ്ദേശങ്ങള്‍ പ്രകാരം, ഉപഭോക്താക്കള്‍ക്ക് ഓരോ മാസവും ഒരു നിശ്ചിത എണ്ണം സൗജന്യ എടിഎം ഇടപാടുകള്‍ക്ക് അർഹതയുണ്ടായിരിക്കും. എന്നാല്‍ സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തി ഇത് വ്യത്യസ്തപ്പെട്ടിരിക്കും. മെട്രോപോളിറ്റൻ നഗരങ്ങളില്‍ മൂന്നും മെട്രോപോളിറ്റൻ ഇതര നഗരങ്ങളില്‍ അഞ്ച് എണ്ണവുമാണ് സൗജന്യ ഇടപാടുകള്‍. ഈ സൗജന്യ ഇടപാടുകളില്‍ സാമ്ബത്തിക സാമ്ബത്തികേതര പ്രവർത്തങ്ങള്‍ ഉള്‍പ്പെടും. പ്രതിമാസ സൗജന്യ ഇടപാട് പരിധി കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍...
ഡിസംബർ, ജനവരി മാസങ്ങളിൽ കഠിനമായ തണുപ്പാണ് പൊതുവെ ബെംഗളൂരുവിൽ ഉണ്ടാകാറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി നഗരത്തിൽ അതികഠിനമായി ശൈത്യം അനുഭവപ്പെടാറില്ല. ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. നഗരം അതിശൈത്യത്തിലേക്ക് നീങ്ങുമെന്നാണ് കാലവസ്ഥ പ്രവചനം. വരും ദിവസങ്ങൾ താപനില കുറയും . ശനിയാഴ്ച നഗരത്തിലെ കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും. ചിലയിടങ്ങളിൽ താപനില 10 ഡിഗ്രി വരെ തൊട്ടു. ഇന്ന് (ഞായറാഴ്ച) അതികഠിന തണുപ്പിനുള്ള സാധ്യതയാണ് വകുപ്പ് പ്രവചിക്കുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ കാണാന്‍ മാതാവ് ഷെമി വീണ്ടും ആഗ്രഹം പ്രകടിപ്പിച്ചതായി ബന്ധുക്കള്‍. തിരുവനന്തപുരത്ത് പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാണ് ഷെമി കഴിയുന്നത്. മകന്റെ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇവരുടെ ആരോഗ്യസ്ഥിതി ഇനിയും മെച്ചപ്പെട്ടിട്ടില്ല. ഇന്നലെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ എത്തി പരിശോധിച്ചിരുന്നു. നാളെ വീണ്ടും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. മരണവിവരങ്ങള്‍ അറിഞ്ഞ ശേഷം ആഹാരം കഴിക്കുന്നതിനും മറ്റും ഷെമിക്ക് ഇപ്പോഴും ബുദ്ധിമുട്ട് തുടരുകയാണ്. ഇളയ മകന്റെയും...
ന്യൂയോർക്ക്: ഭൂമിയ്ക്ക് പുറത്തേക്കുള്ള മനുഷ്യന്റെ പര്യവേഷണത്തിൽ നിർണായകമായ ഒരേട് കൂട്ടിച്ചേർത്തു കൊണ്ടാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് ഫ്ലോറിഡയിലെ കടലിൽ വന്നിറങ്ങിയത്. ഒൻപത് മാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇരുവരും ഭൂമിയിൽ കാലെടുത്ത് വച്ചത്. ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ സമാനതകൾ ഇല്ലാത്ത ഈ സംഭവവും സുനിതയുടെ മടങ്ങി വരവും ഏറെ ആകാംക്ഷയോടെയാണ് ലോകം നോക്കികണ്ടത്. എന്നാൽ ഭൂമിയിലേക്കുള്ള സുനിതയുടെ മടങ്ങിവരവ് ഒട്ടും എളുപ്പമല്ല എന്നതാണ് ഏറ്റവും പ്രധാനകാര്യം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള മടക്കയാത്രയേക്കാൾ...
ചെന്നൈ: തമിഴ്‌നാടിന് അര്‍ഹതപ്പെട്ട ഫണ്ടുവിഹിതം കേന്ദ്രസര്‍ക്കാര്‍ അകാരണമായി തടഞ്ഞുവെക്കുകയാണ് എന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. സമഗ്ര ശിക്ഷാ അഭിയാന്‍ ഫണ്ടിന്റെ സംസ്ഥാനത്തിനുള്ള വിഹിതം വിതരണം ചെയ്യാത്തതില്‍ ആണ് ഉദയനിധിയുടെ പ്രതികരണം. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന് ന്യായമായി അനുവദിക്കേണ്ടതാണ് 2190 കോടി രൂപ. ഇതനായി സംസ്ഥാനം യാചിക്കുക അല്ല എന്നും ഉദയനിധി പറഞ്ഞു. ”നിങ്ങളുടെ പിതാവിന്റെ പണമല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്. തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നികുതിയായി നല്‍കിയ ഞങ്ങളുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്നു. ആശങ്കയുയർത്തി പല സ്ഥലങ്ങളിലും അൾട്രാവയലറ്റ് സൂചിക കുത്തനെ ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ട് സ്ഥലത്താണ് അൾട്രാവയലറ്റ് സൂചിക 10 കടന്നത്. മൂന്നാറിൽ അൾട്രാവയലറ്റ് സൂചിക 12 ആണ്. പത്തനംതിട്ട കോന്നിയിൽ പതിനൊന്നാണ്, രണ്ടിടങ്ങളിലും ഏറ്റവും ഗുരുതരമായ സാഹചര്യം എന്ന് വിലയിരുത്താവുന്ന റെഡ് അലർട്ടാണ്. കൊട്ടാരക്കര, ചങ്ങനാശ്ശേരി, തൃത്താല, പൊന്നാനി എന്നീ പ്രദേശങ്ങളിൽ അൾട്രാവയലറ്റ് സൂചിക എട്ടിനും പത്തിനും ഇടയിൽ രേഖപ്പെടുത്തി. ഇവിടെ ഓറഞ്ച് അലർട്ടാണ്. വിളപ്പിൽശാല, ചെങ്ങന്നൂർ, കളമശ്ശേരി,...