24 in Thiruvananthapuram

News

കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം: മൂന്ന് പേർക്ക് പരിക്കേറ്റു

കോട്ടയം: കോട്ടയം നാട്ടകത്ത് വാഹനാപകടത്തില്‍ 2 പേർ മരിച്ചു. എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. ജീപ്പിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ ജീപ്പ് ഡ്രൈവറും തൊടുപുഴ സ്വദേശിയുമായ സനോഷ് (55) ആണ്. മരിച്ച രണ്ടാമത്തെ വ്യക്തി തമിഴ്നാട് സ്വദേശിയെന്നാണ് വിവരം. പരിക്കേറ്റതും ജീപ്പിലുണ്ടായിരുന്നവരാണ്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയോടെ ആയിരുന്നു സംഭവം. ബെംഗളൂരുവിൽനിന്നും ലോഡ് കയറ്റി വന്ന ലോറിയിലേക്ക്...

ഇന്ത്യ-പാക് ഭിന്നത രൂക്ഷമാവുന്നതിനിടെ റഷ്യൻ ഇടപെടലിന്‌ മുറവിളി; ആവശ്യം ഉയർത്തി പാക് അംബാസിഡർ

ലാഹോർ: ഇന്ത്യയുമായുള്ള നിലവിലെ പ്രതിസന്ധി ലഘൂകരിക്കുന്നതിനും പ്രശ്‌ന പരിഹാരത്തിനും റഷ്യയുടെ സഹായം തേടി മോസ്കോയിലെ പാകിസ്ഥാൻ അംബാസഡർ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ ഭിന്നത രൂക്ഷമായത്. നിലവിൽ യുദ്ധസമാന സാഹചര്യങ്ങളാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ റഷ്യയുടെ സഹായം തേടുന്നത് ഇന്ത്യയുമായി റഷ്യയ്ക്ക് സവിശേഷമായ തന്ത്രപരമായ പങ്കാളിത്തവും പാകിസ്ഥാനുമായി വളരെ നല്ല ബന്ധവുമുണ്ട്. 1966-ൽ താഷ്‌കെന്റിൽ മുൻ സോവിയറ്റ് പ്രധാനമന്ത്രി സായുധ സംഘർഷം അവസാനിപ്പിക്കാൻ സഹായിച്ചതുപോലെ മധ്യസ്ഥത വഹിക്കാൻ അവരുടെ ഓഫീസുകൾ ഉപയോഗിക്കാമെന്ന്...

എമ്പുരാന്റെ കഥ മോഹന്‍ലാലി പൂര്‍ണമായും അറിയാം, പൃഥ്വിയെ ഒറ്റപ്പെടുത്തില്ല; ആന്റണി പെരുമ്പാവൂര്‍

എമ്പുരാന്‍ വിവാദത്തില്‍ ഇതാദ്യമായി പരസ്യമായി പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ആന്റണി പെരുമ്പാവൂര്‍. എമ്പുരാന്‍ വിവാദം അവസാനിച്ചെന്നും സിനിമയില്‍ വളരെ ചെറിയ മാറ്റങ്ങളാണ് വരുത്തിയതെന്നും ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു. പൃഥ്വിരാജിനെ ആരും ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എമ്പുരാന്റെ കഥ മോഹന്‍ലാലിന് പൂര്‍ണമായും അറിയാം എന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കേണ്ട എന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയിലെ ചിലഭാഗങ്ങളില്‍ ചിലര്‍ക്ക് വിഷമമുണ്ടായതില്‍ ഖേദമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിന്റെ മാപ്പ് മുരളി ഗോപി ഷെയര്‍ ചെയ്യാത്തത്...

ട്രംപ്-പുടിൻ കൂടിക്കാഴ്‌ച അവസാനിച്ചു; യുക്രൈൻ സമാധാന കരാറിൽ തീരുമാനായിട്ടില്ലെന്ന് ട്രംപ്

ന്യൂയോർക്ക്: അലാസ്‌കയിൽ വച്ച് നടന്ന ട്രംപ്-പുടിൻ കൂടിക്കാഴ്‌ചയ്ക്ക് പരിസമാപ്‌തി. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ ധാരണയിലെത്തിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഇരുവരും കാര്യമായ വിവരങ്ങൾ ഒന്നും പങ്കുവെച്ചില്ലെങ്കിലും, ഇരു കൂട്ടരും പരസ്‌പരം മനസിലാക്കി എന്നാണ് പുടിൻ പറയുന്നത്. പരസ്‌പരം പ്രശംസ ചൊരിയുന്നതിലും രണ്ട് നേതാക്കളും പ്രത്യേകം ശ്രദ്ധിച്ചു. കൂടിക്കാഴ്‌ചയ്ക്ക് ശേഷം, യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുമായും യൂറോപ്യൻ നേതാക്കളുമായും ചർച്ചകൾ നടത്താൻ താൻ ഉദ്ദേശിക്കുന്നതായി ട്രംപ്...

பீகாரில் ஒரு வார்த்தை மோடி பேசலயே? ராகுல் காந்தியின் வாக்காளர் உரிமை யாத்திரையில் ஸ்டாலின் பங்கேற்பு

சென்னை: மக்களவை எதிர்க்கட்சி தலைவர் ராகுல் காந்தி, தேர்தல் கமிஷன் மீது முக்கியமான குற்றச்சாட்டை சுமத்தி வருகிறார்.. கடந்த நாடாளுமன்ற தேர்தலில் பல தொகுதிகளில் முறைகேடு நடந்ததாகவும் கூறி, இதற்கு எதிரான போராட்டத்தையும் கையில் எடுத்துள்ளார்.. அதன் ஒரு பகுதியாக, வாக்காளர் உரிமை யாத்திரை என்று பெயரில் பீகாரில் துவங்கியிருக்கிறார்.. இந்த யாத்திரையில் தமிழக முதல்வர் ஸ்டாலினும் பங்கேற்க உள்ளதாக தகவல் வெளியாகியிருக்கிறது காங்கிரஸ் மூத்த தலைவரும் மக்களவை எதிர்க்கட்சித்தலைவருமான ராகுல் காந்தி, தேர்தல் கமிஷன் பாஜகவுடன்...

കേരളത്തിലെ മനുഷ്യ മനസ്സിനെ മരവിപ്പിച്ച പ്രമാദമായ ഒരു കൊലപാതകത്തെ സമാനമാക്കുന്ന സിനിമയ്ക്ക് തുടക്കം കുറിക്കുന്നു… പ്രസാദ് നൂറനാട്

‌കേരളം മരവിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ മനുഷ്യ മനസ്സുകളുടെ അതിതീവ്രമായ പ്രമേയങ്ങൾക്ക് സമാനമാകുന്നു …”കാലം പറഞ്ഞ കഥ City Traffic”.. എന്ന ചലച്ചിത്ര ആവിഷ്കാരം. ‏ ജീവിതം ആഘോഷം ആക്കുകയും ഒടുവിൽ അഭിമാനത്തിന്റെയും ആക്ഷേപങ്ങളുടെയും നടുവിൽ സ്വയം ഇല്ലാതാകുകയും മറ്റുള്ളവരെ ക്രൂരമായി നശിപ്പിക്കുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തിൻറെ സിനിമയാണ്…”കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക്… ” കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാർത്തിയാണ് സിനിമയുടെ തുടക്കം കുറിക്കുന്നത്… റിട്ടയേഡ് അധ്യാപകനും കഴിഞ്ഞ...

ഒരു കൂട്ടം യുവതാരങ്ങളുടെ ഫൺ ആക്ഷൻ മൂവിയുമായി സജിൽ മമ്പാട്; ‘ഡർബി’ നിലമ്പൂരിൽ ആരംഭിച്ചു…*

ആക്ഷന് ഏറെ പ്രാധാന്യം നൽകിയ ‘കടകൻ’ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡർബി’യുടെ ചിത്രീകരണം നിലമ്പൂരിൽ ആരംഭിച്ചു. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ന്യൂജൻ ഫൺ ആക്ഷൻ മൂവി ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾ റസാഖ് ആണ് നിർമ്മിക്കുന്നത്. ആദം സാബിക്ക്, ഹരി ശിവറാം, അമീൻ, അനു, ഋഷി എൻ.കെ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആൻ മെർലെറ്റ്, നോയില ഫ്രാൻസി, സുപർണ്ണ എസ് എന്നിവരാണ് നായികമാർ....